പാലക്കാട് ∙ പരസ്യ പ്രചാരണത്തിനുള്ള സമയം ഇന്ന് അവസാനിക്കെ സജീവമായ തിരഞ്ഞെടുപ്പ് പര്യടനത്തിലാണ് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. മത സാമുദായിക നേതാക്കളെ സന്ദർശിച്ചായിരുന്നു ഇന്നലെ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഗൃഹസന്ദർശനങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ പരസ്യ പ്രചാരണത്തിനുള്ള സമയം ഇന്ന് അവസാനിക്കെ സജീവമായ തിരഞ്ഞെടുപ്പ് പര്യടനത്തിലാണ് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. മത സാമുദായിക നേതാക്കളെ സന്ദർശിച്ചായിരുന്നു ഇന്നലെ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഗൃഹസന്ദർശനങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ പൂർത്തീകരിച്ചിരുന്നു. രാവിലെ കല്ലേപ്പുള്ളി സെന്റ് മേരീസ് ചർച്ച് സന്ദർശനത്തോടെയായിരുന്നു പര്യടനത്തിന്റെ തുടക്കം. വിശ്വാസി സമൂഹവുമായി സംവദിച്ച കൃഷ്ണകുമാർ പള്ളി വികാരികളെയും കണ്ട് പിന്തുണ അഭ്യർഥിച്ചു. തുടർന്ന് സിഎസ്ഐ റോബിൻസൺ ചർച്ചും സന്ദർശിച്ചു.

മാർത്തോമ പള്ളിയിലെത്തിയ സ്ഥാനാർഥി അവിടെയുള്ള വികാരിയെയും കണ്ടു പിന്തുണ തേടി. കേരളാ ചെട്ടി മഹാ സഭ നേതാക്കളെ സന്ദർശിച്ച് അവരുടെ പിന്തുണ തേടി. കൊപ്പം, തിരുനെല്ലായി, നഗരസഭയിലെ സൂര്യ ഗാർഡൻ തുടങ്ങിയ ഭാഗങ്ങളിൽ സ്ഥാനാർഥി ഭവന സന്ദർശനവും നടത്തി. പര്യടനത്തിനിടയിൽ വഴിനീളെ കണ്ട വോട്ടർമാരോട് വോട്ട് തേടി. കൊടുന്തിരപ്പുള്ളി സ്വദേശി ശ്രീരഞ്ജനിയുടെയും സുബ്രഹ്മണിയുടെയും വിവാഹച്ചടങ്ങിന് ആശംസകളുമായി സ്ഥാനാർഥി എത്തി. വൈകിട്ട് പിരായിരി, കണ്ണാടി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ ബൈക്ക് റാലിയിലും പങ്കെടുത്തു. നൂറു കണക്കിനു ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കൊടുന്തിരപ്പുള്ളിയിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി കിണാശ്ശേരിയിൽ സമാപിച്ചു.

English Summary:

With campaigning coming to a close, NDA candidate C. Krishnakumar is leaving no stone unturned in his bid for victory. Yesterday, Krishnakumar embarked on a final push, connecting with influential religious and community figures to bolster his support base.