പാലക്കാട് ജില്ലയിൽ ഇന്ന് (20-11-2024); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ ∙ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ∙ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്ത തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം അധ്യാപക ഒഴിവ് ശ്രീകൃഷ്ണപുരം∙ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം ഹിന്ദി അധ്യാപക തസ്തികയിലേക്ക് ഒഴിവുണ്ട്. ഭിന്നശേഷി

കാലാവസ്ഥ
∙ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്ത തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
അധ്യാപക ഒഴിവ്
ശ്രീകൃഷ്ണപുരം∙ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം ഹിന്ദി അധ്യാപക തസ്തികയിലേക്ക് ഒഴിവുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെടണമെന്ന് മാനേജർ അറിയിച്ചു. വിവരങ്ങൾക്ക്: 9061576934
വാർഡ് വിഭജനം: കരട് വിജ്ഞാപനം
കുഴൽമന്ദം∙ തേങ്കുറിശ്ശി, മേലാർകോട്, കാവശ്ശേരി, പുതുനഗരം പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങൾ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവിടങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും കമ്മിഷന്റെ വെബ്സൈറ്റിലും പരിശോധനയ്ക്കു ലഭിക്കും. ആക്ഷേപങ്ങളും, അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ഡിസംബർ മൂന്നിനോ അതിനു മുൻപോ ഡിലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി / ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നിവർക്ക് നേരിട്ടോ റജിസ്റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചു.
ലക്കിടി റെയിൽവേ ഗേറ്റ് വീണ്ടും അടച്ചിടും
ലക്കിടി ∙ പറളി– ലക്കിടി റെയിൽവേ ലൈനിൽ നടക്കുന്ന അറ്റകുറ്റപ്പണിക്കായി ലക്കിടി റെയിൽവേ ഗേറ്റ് 2 ദിവസം അടച്ചിടും. 23ന് രാവിലെ 8 മുതൽ 24ന് രാത്രി 10 വരെയാണ് ഗേറ്റ് അടച്ചിടുന്നത്. ഒറ്റപ്പാലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മായന്നൂർ വഴിയോ, പാലക്കാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മങ്കര കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി വഴിയോ യാത്ര ചെയ്യണം.