കാട്ടാനയിറങ്ങി; വ്യാപക കൃഷി നാശം
നെന്മാറ∙ കരിമ്പാറ, കൽച്ചാടി മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. എൽദോസ് പണ്ടിക്കുടി, അബ്ബാസ് ഒറവൻചിറ, ജി. വേണുഗോപാലൻ, അബ്രഹാം പുതുശ്ശേരി, ജി. രാധാകൃഷ്ണൻ കോപ്പൻകുളമ്പ്, എം.ഖാദർ ചേവിണി, സി.രാജു, അബ്ദുൾറഹ്മാൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഇന്നലെ പുലർച്ചെ മുതൽ കാട്ടാന നാശം വരുത്തിയത്. കമുകുകൾ,

നെന്മാറ∙ കരിമ്പാറ, കൽച്ചാടി മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. എൽദോസ് പണ്ടിക്കുടി, അബ്ബാസ് ഒറവൻചിറ, ജി. വേണുഗോപാലൻ, അബ്രഹാം പുതുശ്ശേരി, ജി. രാധാകൃഷ്ണൻ കോപ്പൻകുളമ്പ്, എം.ഖാദർ ചേവിണി, സി.രാജു, അബ്ദുൾറഹ്മാൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഇന്നലെ പുലർച്ചെ മുതൽ കാട്ടാന നാശം വരുത്തിയത്. കമുകുകൾ, റബർ കൊമ്പുകൾ, കുരുമുളക് താങ്ങു വൃക്ഷങ്ങൾ, തേക്ക് എന്നിവ കുത്തിമറിച്ചിട്ടു. രാവിലെ റബർ ടാപ്പിങ് തൊഴിലാളികളായ കുഞ്ഞൂഞ്ഞും രഘുവുമാണ് കാട്ടാനയെ കണ്ടത്.
ചെറിയതോതിൽ മൂടൽമഞ്ഞ് ഉള്ളതിനാൽ ആനയെ പെട്ടെന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. സമീപ തോട്ടങ്ങളിലെ ടാപ്പിങ് തൊഴിലാളികളാണ് വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്നു ശബ്ദമുമുണ്ടാക്കി ആനയെ തുരത്തിവിട്ടു. ഒരു മണിക്കൂറോളം വിവിധ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച ശേഷമാണ് കാട്ടാന കൽച്ചാടി പുഴയിലേക്ക് ഇറങ്ങി വനമേഖലയിലേക്കു കടന്നത്.രണ്ടിടത്ത് സൗരോർജ വേലിയും ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. വന്യമൃഗ ശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) ഇന്ന് ഉച്ചയ്ക്ക് 2ന് നെന്മാറ ഡിഎഫ്ഒ ഓഫിസിനു മുന്നിൽ ധർണ നടത്തും.