പോളിങ് ശതമാനത്തിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ; അന്തിമ കണക്ക് പ്രകാരം പോളിങ് ശതമാനം 70.52
പാലക്കാട് ∙ വിവാദങ്ങളാൽ ശ്രദ്ധേയമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമായി ‘ട്വിസ്റ്റ് ’ ആകുമെന്ന പ്രതീക്ഷയിലാണു മുന്നണികൾ. ശക്തികേന്ദ്രങ്ങളിലെല്ലാം കനത്ത പോളിങ് ആണെന്നു ബിജെപി അവകാശപ്പെടുമ്പോൾ പോളിങ് കുറഞ്ഞതും അവരുടെ കേന്ദ്രങ്ങളിൽ തന്നെയാണ്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെ
പാലക്കാട് ∙ വിവാദങ്ങളാൽ ശ്രദ്ധേയമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമായി ‘ട്വിസ്റ്റ് ’ ആകുമെന്ന പ്രതീക്ഷയിലാണു മുന്നണികൾ. ശക്തികേന്ദ്രങ്ങളിലെല്ലാം കനത്ത പോളിങ് ആണെന്നു ബിജെപി അവകാശപ്പെടുമ്പോൾ പോളിങ് കുറഞ്ഞതും അവരുടെ കേന്ദ്രങ്ങളിൽ തന്നെയാണ്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെ
പാലക്കാട് ∙ വിവാദങ്ങളാൽ ശ്രദ്ധേയമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമായി ‘ട്വിസ്റ്റ് ’ ആകുമെന്ന പ്രതീക്ഷയിലാണു മുന്നണികൾ. ശക്തികേന്ദ്രങ്ങളിലെല്ലാം കനത്ത പോളിങ് ആണെന്നു ബിജെപി അവകാശപ്പെടുമ്പോൾ പോളിങ് കുറഞ്ഞതും അവരുടെ കേന്ദ്രങ്ങളിൽ തന്നെയാണ്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെ
പാലക്കാട് ∙ വിവാദങ്ങളാൽ ശ്രദ്ധേയമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമായി ‘ട്വിസ്റ്റ് ’ ആകുമെന്ന പ്രതീക്ഷയിലാണു മുന്നണികൾ. ശക്തികേന്ദ്രങ്ങളിലെല്ലാം കനത്ത പോളിങ് ആണെന്നു ബിജെപി അവകാശപ്പെടുമ്പോൾ പോളിങ് കുറഞ്ഞതും അവരുടെ കേന്ദ്രങ്ങളിൽ തന്നെയാണ്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെ പോളിങ് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനു സമാനമാണ്. ഗ്രാമപ്പഞ്ചായത്തുകളിൽ ഇടതുകോട്ടകളിൽ പോളിങ്ങിൽ കാര്യമായ കുറവില്ല. അന്തിമ കണക്കു പ്രകാരം പോളിങ് ശതമാനം 70.52 ആയി. ഇനി 2 തപാൽ വോട്ടുകളും 265 സർവീസ് വോട്ടുകളും തിരികെ വരാനുണ്ട്. വോട്ടെണ്ണുന്ന നാളെ 7.59 വരെ ഇവ സമർപ്പിക്കാം.ഏറ്റവും കൂടുതൽ പോളിങ് നടന്നത് നഗരസഭയിലെ മൂത്താന്തറ കർണകയമ്മൻ ഹൈസ്കൂളിലെ 58 നമ്പർ ബൂത്തിലാണ്, 84.57%. 2021ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരന് ഇവിടെ 710 വോട്ട് ലഭിച്ചപ്പോൾ വിജയിച്ച ഷാഫി പറമ്പിലിന് കിട്ടിയതു വെറും 60 വോട്ടാണ്. സിപിഎമ്മിനു കിട്ടിയതോ 23 വോട്ട് മാത്രം. രണ്ടു വോട്ട് നോട്ടയ്ക്കു പോയെങ്കിലും സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഇവിടെ ഒന്നും കിട്ടിയില്ല. ഇതിനോടു ചേർന്ന 55 മുതൽ 59 വരെയുള്ള ബൂത്തുകളിലെല്ലാം 2021ൽ ബിജെപിക്ക് ഇതുപോലെയാണു വോട്ട് ലഭിച്ചിരിക്കുന്നത്.
ഈ മേഖലകളിലെല്ലാം ഇത്തവണയും മികച്ച പോളിങ് ഉണ്ട്.ഏറ്റവും കുറവു പോളിങ് നടന്നതു പുത്തൂർ ജിയുപിഎസിലെ ഇരുപതാം നമ്പർ ബൂത്തിലാണ്, 55.90%. 56 വോട്ടുകൾക്കു കഴിഞ്ഞ തവണ ബിജെപി ലീഡ് ചെയ്ത ബൂത്താണിത്.പോളിങ് ശതമാനം 55 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലുള്ള 12 ബൂത്തുകളിൽ ഒൻപതെണ്ണത്തിലും കഴിഞ്ഞ തവണ ലീഡ് ചെയ്തതു ബിജെപിയാണ്.നഗരസഭയിൽ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകളെല്ലാം പോൾ ചെയ്തെന്നു ബിജെപിയും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലെ കേഡർ വോട്ടുകളെല്ലാം മെഷീനിലായെന്നു സിപിഎമ്മും തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ശക്തികേന്ദ്രമായ പിരായിരിയിൽ കഴിഞ്ഞ തവണത്തെക്കാൾ അഞ്ചു ശതമാനത്തോളം വോട്ട് കുറഞ്ഞുവെന്ന പ്രചാരണം യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിരുന്നു. രാത്രി വൈകി കണക്കെടുത്തപ്പോൾ തങ്ങളുടെ മേഖലകളിലെ വോട്ടുകൾ പരമാവധി പോൾ ചെയ്തതായി കണ്ടെത്തിയതോടെയാണു വിജയപ്രതീക്ഷ പങ്കുവച്ചു നേതാക്കൾ മാധ്യമങ്ങളെ കണ്ടതും 10,000 മുതൽ 15,000 വോട്ടിന്റെ വരെ ഭൂരിപക്ഷം കിട്ടുമെന്നു പറഞ്ഞതും.
ക്രോസ് വോട്ടില്ലാതെ ശ്രീകണ്ഠൻ നേടിയതും വലിയ ഭൂരിപക്ഷം
പാലക്കാട് ∙ 2021ൽ ഇടതു സഹായമില്ലെങ്കിൽ ഷാഫി പറമ്പിൽ തോൽക്കുമായിരുന്നു എന്ന സിപിഎം വാദത്തിനു വി.കെ.ശ്രീകണ്ഠന്റെ ലോക്സഭയിലെ വിജയം ചൂണ്ടിക്കാണിച്ചു കോൺഗ്രസിന്റെ മറുപടി. ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ ജയിക്കാതിരിക്കാൻ കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ തങ്ങൾ സഹായിച്ചുവെന്നാണു സിപിഎം അവകാശപ്പെട്ടിരുന്നത്. ക്രോസ് വോട്ടെന്നു ബിജെപിയും ഇതിനെ വിളിച്ചു.ഇ.ശ്രീധരൻ പാലക്കാട് നഗരസഭയിൽ നേടിയ 6239 വോട്ടിന്റെ ലീഡ് പിരായിരി ഗ്രാമപ്പഞ്ചായത്തിലെ 6201 വോട്ടുകൾ കൊണ്ടാണു ഷാഫി നേരിട്ടത്. ഇടതുപക്ഷം ശക്തമായ കണ്ണാടിയിലും മാത്തൂരിലും എൽഡിഎഫിന്റെ ലീഡ് യഥാക്രമം 163, 30 വോട്ടുകളിൽ ഒതുങ്ങി. ഇവിടെ രണ്ടാം സ്ഥാനത്ത് യുഡിഎഫ് വന്നതോടെ ബിജെപി മൂന്നാമതെത്തി.എന്നാൽ, ക്രോസ് വോട്ട് സാഹചര്യം ഇല്ലാതെതന്നെ ഷാഫി നേടിയതിനെക്കാൾ മുന്നേറ്റം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രീകണ്ഠൻ നേടി. അന്നത്തെയും ഇപ്പോഴത്തെയും ബിജെപി സ്ഥാനാർഥിയായ സി.കൃഷ്ണകുമാറിന്റെ ലീഡ് നഗരസഭയിൽ 497 വോട്ടുകളാക്കി കുറച്ചു. പിരായിരിയിൽ യുഡിഎഫിന്റെ ലീഡ് 6388 ആക്കി ഉയർത്തി. പൊളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവൻ മത്സരിച്ചിട്ടും കണ്ണാടിയിൽ ഇടതുപക്ഷത്തിന് 419, മാത്തൂരിൽ 332 വോട്ടുകൾ മാത്രമാണു ലീഡ് ലഭിച്ചത്.