യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം 3 പേർ കൂടി പിടിയിൽ
വടക്കഞ്ചേരി ∙ ദേശീയപാതയിലെ വാണിയമ്പാറ നീലിപ്പാറയിൽ കാർ തടഞ്ഞുനിർത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പ്രതികളെക്കൂടി വടക്കഞ്ചേരി പൊലീസ് പിടികൂടി. കൊലക്കേസ് ഉൾപ്പെടെ മുപ്പതോളം കേസുകളുള്ള എരുമപ്പെട്ടി ഉമിക്കുന്ന് പ്ലാവളപ്പിൽ വീട്ടിൽ സി.സിനീഷ് എന്ന കണ്ണൻ (38), പട്ടാമ്പി

വടക്കഞ്ചേരി ∙ ദേശീയപാതയിലെ വാണിയമ്പാറ നീലിപ്പാറയിൽ കാർ തടഞ്ഞുനിർത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പ്രതികളെക്കൂടി വടക്കഞ്ചേരി പൊലീസ് പിടികൂടി. കൊലക്കേസ് ഉൾപ്പെടെ മുപ്പതോളം കേസുകളുള്ള എരുമപ്പെട്ടി ഉമിക്കുന്ന് പ്ലാവളപ്പിൽ വീട്ടിൽ സി.സിനീഷ് എന്ന കണ്ണൻ (38), പട്ടാമ്പി ആലിക്കപ്പറമ്പ് പന്തംവീട്ടിൽ സജു എന്ന സജീഷ് (44), കുന്നംകുളം കരിയമ്പ്ര ഷിബു സിങ് (46) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ദിവസം തൃശൂർ എരുമപ്പെട്ടി സ്വദേശികളായ കോരംപള്ളത്ത് കെ.വി.സജീഷ് (34), എരുമപ്പെട്ടി പടിഞ്ഞാറേതിൽ എം.മുഹമ്മദ് (മോമു – 28) എരുമപ്പെട്ടി തെന്നാംപാറ എൻ.അമീർ (27) എന്നിവരെ പിടികൂടിയിരുന്നു.
പിടിയിലായവരെല്ലാം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നു പൊലീസ് പറഞ്ഞു.കഴിഞ്ഞ 14നാണ് മൂന്നു കാറുകളിലെത്തിയ പത്തോളം പേർ എറണാകുളം ഫോർട് കൊച്ചി സ്വദേശി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46) എന്നിവരെയും ഇവർ സഞ്ചരിച്ച കാറും തട്ടിക്കൊണ്ടുപോയത്. ഇവരെ ക്രൂരമായി മർദിച്ച ശേഷം തൃശൂർ പുത്തൂരിനു സമീപം കുരിശുമൂലയിൽ ഇറക്കിവിട്ടു.കാർ വടക്കഞ്ചേരി കൊന്നഞ്ചേരിയിൽ ഉപേക്ഷിക്കുകയും ചെയ്തു.യുവാക്കളെ കത്തികൊണ്ടു കുത്തിപ്പരുക്കേൽപിച്ചതായും പണവും പഴ്സും മൊബൈൽ ഫോണും സംഘം കവർന്നതായും പൊലീസ് പറഞ്ഞു.