ആരാകും പാലക്കാടിന്റെ എംഎൽഎ? ഫലം തൽസമയം അറിയാം: ഉച്ചയ്ക്ക് 2നു മുൻപായി പൂർണഫലം
പാലക്കാട് ∙ ഒരു മാസത്തിലേറെ രാഷ്ട്രീയ കേരളം ചർച്ച ചെയ്ത പാലക്കാട് മണ്ഡലത്തിലെ ജനവിധി ഇന്നറിയാം. ഒട്ടേറെ ട്വിസ്റ്റുകളും വിവാദങ്ങളും ആരോപണങ്ങളുമായി നിറഞ്ഞ പ്രചാരണമായിരുന്നു. യുഡിഎഫിലെ രാഹുൽ മാങ്കൂട്ടത്തിലും ബിജെപിയിലെ സി.കൃഷ്ണകുമാറും ഇടതുസ്വതന്ത്രൻ ഡോ.പി.സരിനും തമ്മിലാണു പ്രധാന മത്സരം. ഗവ. വിക്ടോറിയ കോളജിൽ രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ. വീട്ടിലെ വോട്ടും തപാൽ വോട്ടും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. ഇവ അര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. തുടർന്നു യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. 184 ബൂത്തുകളിലെ വോട്ട് എണ്ണാൻ 14 മേശകളാണ് ഒരുക്കിയിട്ടുള്ളത്. 14 റൗണ്ട് എണ്ണും. ഒൻപതു മണിയോടെ തന്നെ ആദ്യ ഫലങ്ങൾ പുറത്തുവരും. 12നു മുൻപായി തന്നെ പൂർണഫലം പ്രഖ്യാപിക്കാനാകും.

പാലക്കാട് ∙ ഒരു മാസത്തിലേറെ രാഷ്ട്രീയ കേരളം ചർച്ച ചെയ്ത പാലക്കാട് മണ്ഡലത്തിലെ ജനവിധി ഇന്നറിയാം. ഒട്ടേറെ ട്വിസ്റ്റുകളും വിവാദങ്ങളും ആരോപണങ്ങളുമായി നിറഞ്ഞ പ്രചാരണമായിരുന്നു. യുഡിഎഫിലെ രാഹുൽ മാങ്കൂട്ടത്തിലും ബിജെപിയിലെ സി.കൃഷ്ണകുമാറും ഇടതുസ്വതന്ത്രൻ ഡോ.പി.സരിനും തമ്മിലാണു പ്രധാന മത്സരം.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം തൽസമയം അറിയാം: CLICK HERE
ഗവ. വിക്ടോറിയ കോളജിൽ രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ. വീട്ടിലെ വോട്ടും തപാൽ വോട്ടും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. ഇവ അര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. തുടർന്നു യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. 184 ബൂത്തുകളിലെ വോട്ട് എണ്ണാൻ 14 മേശകളാണ് ഒരുക്കിയിട്ടുള്ളത്. 14 റൗണ്ട് എണ്ണും. ഒൻപതു മണിയോടെ തന്നെ ആദ്യ ഫലങ്ങൾ പുറത്തുവരും. 12നു മുൻപായി തന്നെ പൂർണഫലം പ്രഖ്യാപിക്കാനാകും.
എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തുകയുള്ളൂ. അഞ്ചു പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമ വിധിപ്രഖ്യാപനം.വിക്ടോറിയ കോളജിൽ സജ്ജീകരിച്ച വോട്ടെണ്ണൽ കേന്ദ്രം കലക്ടർ ഡോ. എസ്.ചിത്ര, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, വരണാധികാരി എസ്.ശ്രീജിത്ത് എന്നിവർ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
വിക്ടോറിയ കോളജ് പരിസരത്ത് ഗതാഗത നിയന്ത്രണം
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നതിനാൽ വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജ് പരിസരത്ത് 23ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, റെയിൽവേ കോളനി, മലമ്പുഴ ഭാഗത്തു നിന്നുവരുന്ന എല്ലാ യാത്രാബസുകളും ശേഖരിപുരം- കൽമണ്ഡപം ബൈപാസ് വഴി സ്റ്റേഡിയം സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് ആ വഴിതന്നെ പോകണം.
വിക്ടോറിയ കോളജിനു മുന്നിലൂടെ പോകുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ടൗൺ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ താരേക്കാട് നിന്നു വലത്തേക്കു തിരിഞ്ഞ് കൊപ്പം വഴിയോ ബിഒസി റോഡ്, ചുണ്ണാമ്പുതറ റെയിൽവേ മേൽപാലം വഴി കാവിൽപ്പാട് വഴിയോ, ഒലവക്കോട് ഭാഗത്തേക്കു പോകണം. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന എല്ലാ കെഎസ്ആർടിസി ബസുകളും ബിഒസി റോഡ്, ചുണ്ണാമ്പുതറ റെയിൽവേ മേൽപാലം വഴി കാവിൽപാട്, ഒലവക്കോട് ഭാഗത്തേക്കു പോകേണ്ടതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടത് അല്ലാത്ത ഒരു വാഹനത്തേയും വോട്ടെണ്ണൽ കേന്ദ്രമായ വിക്ടോറിയ കോളജ് ഭാഗത്തേക്കു കടത്തി വിടില്ലെന്നും പൊലീസ് അറിയിച്ചു.
ആദ്യം ബിജെപി മേഖല, പിന്നെ യുഡിഎഫ്; എൽഡിഎഫ്
പാലക്കാട് ∙ മറ്റു നിയമസഭാ മണ്ഡലങ്ങളുടേതു പോലെ അല്ല പാലക്കാട് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ. ആരാണ് വിജയി എന്നറിയാൻ അവസാനം വരെ കാത്തിരിക്കണം. മുന്നണികളുടെ ലീഡ് കയറിയും ഇറങ്ങിയും ഇരിക്കും. അതുവരെ ആകാംക്ഷയോടെ ഫലം കാത്തിരിക്കണം. ഏതെങ്കിലും മുന്നണിക്ക് വലിയ തോതിൽ ‘ട്രെൻഡ് ’ ഉണ്ടെങ്കിൽ ഇങ്ങനെ ആകണമെന്നില്ല. ഒരു റൗണ്ടിൽ 14 ബൂത്തുകളാണ് എണ്ണുക. ഇപ്രകാരം 14 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ.
∙ ബിജെപിക്ക് മുന്നേറ്റമുള്ള നഗരസഭാ പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണുക. 104 ബൂത്തുകളിൽ ചിലയിടങ്ങളിൽ യുഡിഎഫിനും സിപിഎമ്മിനും സ്വാധീനമുണ്ട്. 2021ൽ 6,239 വോട്ടുകളാണ് നഗരസഭയിൽ ബിജെപി ലീഡ് നേടിയത്.
∙ യുഡിഎഫിന് മുൻതൂക്കമുണ്ടാകാറുള്ള പിരായിരി പഞ്ചായത്തിലെ 33 ബൂത്തുകളാണ് തുടർന്ന് എണ്ണുക
∙ ഇടതുപക്ഷത്തിനു നേരിയ മുൻതൂക്കമുള്ള മാത്തൂരിലെ 22 ബൂത്തുകളും കണ്ണാടിയിലെ 21 ബൂത്തുകളും എണ്ണും. (ഓക്സിലറി ബൂത്തുകൾ നാലെണ്ണം ഇതിനു പുറമേയാണ്).
∙ ആദ്യഫല സൂചനകൾ ബിജെപിക്ക് അനുകൂലമാകുകയാണ് പതിവ്. പ്രത്യേകിച്ച് ആദ്യ റൗണ്ടിലെ 14 ബൂത്തുകൾ ബിജെപിക്ക് വലിയ കരുത്തുള്ളതാണ്. 2021ൽ ആറു റൗണ്ടുകളോളം ബിജെപി ആണ് ലീഡ് ചെയ്തത്. ഉച്ചവരെ മുന്നേറ്റം നേടിയ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരന്റെ ലീഡ് ഒരു ഘട്ടത്തിൽ എണ്ണായിരത്തോളം എത്തി.
∙ യുഡിഎഫിന് മുൻതൂക്കമുള്ള പിരായിരിയിലെ വോട്ടുകളാണ് തുടർന്ന് എണ്ണുക. എട്ടാമത്തെ റൗണ്ടാകും പിരായിരി എത്തുമ്പോഴേക്കും. ഇവിടെ 105 മുതൽ 137 വരെയുള്ള ബൂത്തുകൾ എണ്ണുമ്പോൾ യുഡിഎഫ് ലീഡ് തിരികെ പിടിക്കാറുണ്ട്. ഇവിടെ രണ്ടാം സ്ഥാനത്ത് ഇടതുപക്ഷമാണ് വരാറുള്ളത്.
∙ തുടർന്നാണു മാത്തൂരിലെ ബൂത്തുകളുടെ എണ്ണൽ ആരംഭിക്കുക. അവസാനം കണ്ണാടിയും. ഇവിടെ ഇടതുപക്ഷം ഒന്നാമതും നേരിയ കുറവോടെ യുഡിഎഫ് രണ്ടാമതും എത്തുന്നതാണ് പതിവ്.
23ന് അവധി
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ കേന്ദ്രമായ ഗവ. വിക്ടോറിയ കോളജിനും 100 മീറ്റർ പരിധിയിലുള്ള പിഎംജി ഹയർ സെക്കൻഡറി സ്കൂളിനും അയ്യപുരം ഗവ.എൽപി സ്കൂളിനും 23ന് അവധിയായിരിക്കും. പാലക്കാട് നിയോജകമണ്ഡലത്തിൽ ഇന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും കലക്ടർ അറിയിച്ചു.