യുവാവ് കുളത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്
കൊഴിഞ്ഞാമ്പാറ ∙ യുവാവിനെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ്. വടകരപ്പതി കോഴിപ്പാറ തോമ്മയാർകളം വണ്ടാളിക്കാരൻ വീട്ടിൽ മദലമുത്തുവിന്റെ മകൻ മാർട്ടിൻ അന്തോണി സാമിയെ (43) ആണ് കഴിഞ്ഞ 11നു കാലത്ത് എട്ടരയോടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലേന്നു വൈകിട്ട് 5 മുതൽ മാർട്ടിൻ അന്തോണി സാമിയെ കാണാതായതിനെ തുടർന്നു നാട്ടുകാരും വീട്ടുകാരും ചേർന്നു തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് അടുത്ത ദിവസം വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി സംസ്കരിച്ചു.
എന്നാൽ, മാർട്ടിൻ അന്തോണി സാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ചു സഹോദരൻ അടുത്ത ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അബദ്ധത്തിൽ കാൽ വഴുതി വീണുണ്ടായ മരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള നിഗമനത്തിലെത്തിയത്. പ്രതിയെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം.ആർ.അരുൺകുമാർ പറഞ്ഞു. മിനിയാണ് മാർട്ടിൻ അന്തോണി സാമിയുടെ ഭാര്യ. മക്കൾ: സാമുവൽ, ഇമ്മാനുവൽ.