ജലക്ഷാമം: മങ്കര പഞ്ചായത്തിലെ കോട്ട ഹരിജൻ കോളനിയിൽ സമരം
പത്തിരിപ്പാല ∙ മങ്കര പഞ്ചായത്തിലെ കോട്ട ഹരിജൻ കോളനിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ശുദ്ധജലപദ്ധതിക്കു മുൻപിൽ കാലിക്കുടമായി പ്രതിഷേധിച്ചു.25 വർഷം പഴക്കമുള്ള പദ്ധതിയിൽ നിന്നാണു പ്രദേശത്തേക്ക് ജലവിതരണം നടത്തിയിരുന്നത്. എന്നാൽ 4 വർഷമായി പദ്ധതിയുടെ

പത്തിരിപ്പാല ∙ മങ്കര പഞ്ചായത്തിലെ കോട്ട ഹരിജൻ കോളനിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ശുദ്ധജലപദ്ധതിക്കു മുൻപിൽ കാലിക്കുടമായി പ്രതിഷേധിച്ചു. 25 വർഷം പഴക്കമുള്ള പദ്ധതിയിൽ നിന്നാണു പ്രദേശത്തേക്ക് ജലവിതരണം നടത്തിയിരുന്നത്. എന്നാൽ 4 വർഷമായി പദ്ധതിയുടെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ജലവിതരണം ഭാഗികമായി എന്നാരോപിച്ചാണു പ്രതിഷേധം നടന്നത്. കോളനിയിലെ 150 കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പദ്ധതി.
നിലവിൽ ഏതാനും കുടും ബങ്ങൾക്കു മാത്രമാണ് വെള്ളം ലഭിക്കുന്നത്. പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടുമ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കയ്യൊഴിയുന്നതായി സമരക്കാർ ആരോപിച്ചു. പമ്പും മോട്ടറും അറ്റകുറ്റപ്പണി നടത്തി ജലവിതരണം നടത്താൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു സിപിഎം ലോക്കൽ സെക്രട്ടറി ഇ.ആർ.ശശി ഉദ്ഘാടനം ചെയ്തു. സി.എ.കൃഷ്ണൻ അധ്യക്ഷനായി. ഒ.എം.മോഹൻരാജ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.രാമചന്ദ്രൻ, എ.പൊന്നുമണി, കെ.കെ.വേലായുധൻ, കനകമണി എന്നിവർ പ്രസംഗിച്ചു.