തകർന്നു വീഴാറായ വീടിനു പുനർജന്മം; കുഞ്ഞനും അക്കിയും ഹാപ്പിയാണ്
മണ്ണാർക്കാട്∙ തകർന്നു വീഴാറായ വീടിനു പുനർജന്മം; കുമരംപുത്തൂർ വെള്ളപ്പാടം പുല്ലൂന്നിയിലെ കുഞ്ഞനും അക്കിക്കും ആശ്വാസം. ബ്ലോക്ക് പഞ്ചായത്ത് എസ്‌സി ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണു വീട് അറ്റകുറ്റപ്പണി നടത്തിയത്. പ്രായമായ കുഞ്ഞനും ഭാര്യ അക്കിയും തകർന്നു വീഴാറായ വീട്ടിലാണു കഴിഞ്ഞിരുന്നത്.

മണ്ണാർക്കാട്∙ തകർന്നു വീഴാറായ വീടിനു പുനർജന്മം; കുമരംപുത്തൂർ വെള്ളപ്പാടം പുല്ലൂന്നിയിലെ കുഞ്ഞനും അക്കിക്കും ആശ്വാസം. ബ്ലോക്ക് പഞ്ചായത്ത് എസ്‌സി ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണു വീട് അറ്റകുറ്റപ്പണി നടത്തിയത്. പ്രായമായ കുഞ്ഞനും ഭാര്യ അക്കിയും തകർന്നു വീഴാറായ വീട്ടിലാണു കഴിഞ്ഞിരുന്നത്. പട്ടികയും കഴുക്കോലുമെല്ലാം ചിതൽ പിടിച്ചു വീഴാറായ നിലയിലായിരുന്നു. ചുമരുകളും വിണ്ടു കീറിയിരുന്നു.
വീടു തകർന്നു വീഴുമെന്ന ഭീതിയിൽ മുറ്റത്തു കെട്ടിയ ഷെഡിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ മനോരമ വാർത്ത നൽകിയിരുന്നു. തുടർന്നാണു മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് എസ്‌സി ഫണ്ടിൽ നിന്നു രണ്ടര ലക്ഷം രൂപ അനുവദിച്ച് വീട് അറ്റകുറ്റപ്പണി നടത്തിയത്. ചിതൽ പിടിച്ച മേൽക്കൂരയിലെ പട്ടികയും കഴുക്കോലുമെല്ലാം മാറ്റി. നിലം ടൈൽ പതിച്ചു. ചുമരുകൾ തേച്ചു വൃത്തിയാക്കി. വീടു നന്നാക്കിയതോടെ ഭയമില്ലാതെ കിടന്നുറങ്ങാൻ കഴിയുന്നുണ്ടെന്നു കുഞ്ഞനും അക്കിയും പറഞ്ഞു.