ഭഗീരഥപ്രയത്നം; നിളയിൽ ചാൽ കീറി ഉമ്മത്തൂർ പദ്ധതിക്കു വെള്ളമെത്തിച്ചു
കുമ്പിടി ∙ ഉമ്മത്തൂർ ജലസേചന പദ്ധതി പ്രദേശത്തേക്കു വെള്ളമെത്തിക്കാൻ കർഷകർ പുഴയിൽ കിടങ്ങു കീറി. ഭാരതപ്പുഴയിൽ നീരൊഴുക്കു കുറഞ്ഞതും പദ്ധതി പ്രദേശത്തു മണൽത്തിട്ടകൾ രൂപപ്പെട്ടതും നിമിത്തം ഉമ്മത്തൂർ ചെറുകിട ജലസേചന പദ്ധതി പമ്പിങ് നിർത്തിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണു പുഴയിൽ വലിയ കിടങ്ങു കീറി വെള്ളം

കുമ്പിടി ∙ ഉമ്മത്തൂർ ജലസേചന പദ്ധതി പ്രദേശത്തേക്കു വെള്ളമെത്തിക്കാൻ കർഷകർ പുഴയിൽ കിടങ്ങു കീറി. ഭാരതപ്പുഴയിൽ നീരൊഴുക്കു കുറഞ്ഞതും പദ്ധതി പ്രദേശത്തു മണൽത്തിട്ടകൾ രൂപപ്പെട്ടതും നിമിത്തം ഉമ്മത്തൂർ ചെറുകിട ജലസേചന പദ്ധതി പമ്പിങ് നിർത്തിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണു പുഴയിൽ വലിയ കിടങ്ങു കീറി വെള്ളം പദ്ധതി പ്രദേശത്തെത്തിച്ചത്. ഏക്കർ കണക്കിനു വരുന്ന ഉമ്മത്തൂർ പാടശേഖരത്തിലെ നെൽക്കൃഷി വെള്ളം കിട്ടാതെ ഉണങ്ങുന്ന സാഹചര്യം മുന്നിൽക്കണ്ടാണു കർഷകർ പിരിവെടുത്തു മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ചാലു കീറി വെള്ളമെത്തിച്ചത്.
നെല്ലു കതിരിടുന്ന അവസരത്തിൽ 60 ഏക്കർ വരുന്ന കൃഷി ഉണങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാനാണു വലിയ ചെലവു സഹിച്ചും കർഷകർ രംഗത്തിറങ്ങിയത്. പദ്ധതി പ്രദേശത്തു നിന്ന് 50 മീറ്ററിലധികം മാറിയാണു പുഴയിൽ നീരൊഴുക്കുള്ളത്. കാലവർഷത്തിൽ പുഴയിലെ കുത്തൊഴുക്കിൽ വലിയ മണൽത്തിട്ടകളാണു രൂപപ്പെട്ടത്. തുലാവർഷം കാര്യമായി പെയ്യാത്തതു മറ്റു വിളകളെയും ബാധിക്കുന്നതോടൊപ്പം ശുദ്ധജലക്ഷാമത്തിനും വഴിവയ്ക്കുമെന്ന ആശങ്കയിലാണു ജനങ്ങൾ.സെൻട്രൽ വാട്ടർ കമ്മിഷൻ കണക്കുപ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പുഴയിലെ ജലനിരപ്പ് ഏറെ താഴെയാണ്. കാങ്കപ്പുഴ പദ്ധതി പൂർത്തിയാകുന്നതോടെ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകും എന്ന പ്രതീക്ഷയിലാണു നാട്ടുകാർ.