ചന്ദനമരം മുറിക്കാൻ ശ്രമം; പ്രതികൾ അറസ്റ്റിൽ
മുതലമട ∙ ചന്ദനമരം മുറിക്കാൻ ആയുധങ്ങളുമായി പോകുന്ന സമയത്ത് ചന്ദന മരംമുറി കേസിലെ മുൻ പ്രതികളെ കൊല്ലങ്കോട് റേഞ്ച് വനം വകുപ്പ് സംഘം അറസ്റ്റ് ചെയ്തു. 2019ൽ കൊല്ലങ്കോട് റേഞ്ചിൽ നടന്ന ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പത്തിരിപ്പാല പൂക്കാട്ടുകുന്നത്തിൽ നൗഷാദ്(43), സഹായി മണ്ണൂർ

മുതലമട ∙ ചന്ദനമരം മുറിക്കാൻ ആയുധങ്ങളുമായി പോകുന്ന സമയത്ത് ചന്ദന മരംമുറി കേസിലെ മുൻ പ്രതികളെ കൊല്ലങ്കോട് റേഞ്ച് വനം വകുപ്പ് സംഘം അറസ്റ്റ് ചെയ്തു. 2019ൽ കൊല്ലങ്കോട് റേഞ്ചിൽ നടന്ന ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പത്തിരിപ്പാല പൂക്കാട്ടുകുന്നത്തിൽ നൗഷാദ്(43), സഹായി മണ്ണൂർ കിഴക്കുംപുറത്തു റാഫി(36) എന്നിവരാണ് അറസ്റ്റിലായത്. ചെമ്മണാംപതി ഭാഗത്തു മരം മുറിക്കുന്നതിനുള്ള ആയുധങ്ങളുമായി പോകുന്ന സമയത്താണു പിടിയിലാകുന്നത്. കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ.പ്രമോദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.സന്തോഷ്കുമാർ, എം.കാജാഹുസൈൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.ജി.സനോജ്, പി.പ്രണവ്, ജി.ഉല്ലാസ്, മായാമുരളി, കെ.സുനിൽകുമാർ, എം.എച്ച്.സുബൈർ, ജി.ദിലീപ്, കെ.രതീഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി.