ആർടിഒ ഓഫിസിനു മുന്നിൽ വെള്ളക്കെട്ട്: ഇവിടെ വീഴാതെ നടക്കാനും ലേണേഴ്സ് പാസാകണം
പാലക്കാട് ∙ ആർടിഒ ഓഫിസിൽ സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടമുണ്ടാകും. ശുചിമുറിയിൽ നിന്ന് ഒലിച്ചുവരുന്ന വെള്ളത്തിൽ ചവിട്ടി കഴിഞ്ഞ ദിവസങ്ങളിൽ പലരും വഴുതിവീണു. ജില്ലാ റജിസ്ട്രാർ ഓഫിസിലേക്കു വന്ന വാളയാർ സ്വദേശി എം.ചെന്നിയപ്പനായിരുന്നു (75) ഇന്നലത്തെ ഇര. മൂന്നാഴ്ചയിലേറെയായി ഒന്നാം നിലയിലെ ശുചിമുറിയിൽ

പാലക്കാട് ∙ ആർടിഒ ഓഫിസിൽ സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടമുണ്ടാകും. ശുചിമുറിയിൽ നിന്ന് ഒലിച്ചുവരുന്ന വെള്ളത്തിൽ ചവിട്ടി കഴിഞ്ഞ ദിവസങ്ങളിൽ പലരും വഴുതിവീണു. ജില്ലാ റജിസ്ട്രാർ ഓഫിസിലേക്കു വന്ന വാളയാർ സ്വദേശി എം.ചെന്നിയപ്പനായിരുന്നു (75) ഇന്നലത്തെ ഇര. മൂന്നാഴ്ചയിലേറെയായി ഒന്നാം നിലയിലെ ശുചിമുറിയിൽ നിന്നുമുള്ള മലിനജലം ചോർന്ന് ആർടിഒ ഓഫിസിനു മുന്നിൽ കെട്ടിനിൽക്കാൻ തുടങ്ങിയിട്ട്. ലേണേഴ്സ് ടെസ്റ്റ് നടത്തുന്ന മുറിക്കു മുന്നിൽ കെട്ടിനിൽക്കുന്ന വെള്ളം ടെസ്റ്റിനെത്തുന്നവർക്കും പ്രശ്നം. എംവിഐമാർക്കു വെള്ളത്തിൽ ചവിട്ടാതെ ഇരിപ്പിടങ്ങളിലേക്കു പോകാൻ ജോയിന്റ് ആർടിഒയുടെ മുറി വഴി പോകണം.
സിവിൽ സ്റ്റേഷനിലെ ഒന്നും രണ്ടും നിലയിലുള്ള ഓഫിസുകളിലേക്കു പോകാൻ ഗോവണി കയറണമെങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചവിട്ടി വേണം പോകാൻ. ശുചിമുറിയിലെ വെള്ളമായതിനാൽ ദുർഗന്ധവുമുണ്ട്. പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു.വെള്ളത്തിൽ ചവിട്ടാതെ പോകാൻ കല്ലുകൾ വച്ചിട്ടുണ്ട്. പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ വീഴാൻ സാധ്യതയുണ്ട്.
വെള്ളം കെട്ടിക്കിടക്കുന്ന ശുചിമുറി നേരത്തെ അടച്ചിട്ടിരുന്നപ്പോൾ പ്രശ്നം കുറഞ്ഞതാണ്. എന്നാൽ, തുറന്നതോടെ വീണ്ടും വെള്ളക്കെട്ടായി. ഇന്നലെ വീണ്ടും അടച്ചു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആർടിഒ ഓഫിസിൽ നിന്നു പൊതുമരാമത്ത് വകുപ്പിനു കത്തു നൽകിയിരുന്നു. ഓഫിസുകൾ തുടർച്ചയായി അവധി വന്നാൽ മാത്രമേ തകരാർ പരിഹരിക്കാൻ കഴിയുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ, പ്രശ്നപരിഹാരം നീണ്ടാൽ ഇനിയും ആളുകൾ വീഴാനും പരുക്കേൽക്കാനും സാധ്യതയുണ്ട്.