ഉപതിരഞ്ഞെടുപ്പു പ്രവചന മത്സരം: സമ്മാന വിതരണം നടത്തി
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ വിജയിയെയും ഭൂരിപക്ഷവും പ്രവചിക്കാൻ മലയാള മനോരമ പ്രമുഖ കേറ്ററിങ് സ്ഥാപനമായ ടോപ് ഇൻ ടൗണുമായി ചേർന്നു നടത്തിയ മത്സരത്തിൽ പങ്കെടുത്തത് 3500ൽ അധികം പേർ. കൃത്യമായ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് അതിനു തുല്യമായ തുക പ്രഖ്യാപിച്ചിരുന്നെങ്കിലും, രാഹുൽ മാങ്കൂട്ടത്തിൽ നേടിയ 18,840

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിലെ വിജയിയെയും ഭൂരിപക്ഷവും പ്രവചിക്കാൻ മലയാള മനോരമ പ്രമുഖ കേറ്ററിങ് സ്ഥാപനമായ ടോപ് ഇൻ ടൗണുമായി ചേർന്നു നടത്തിയ മത്സരത്തിൽ പങ്കെടുത്തത് 3500ൽ അധികം പേർ. കൃത്യമായ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് അതിനു തുല്യമായ തുക പ്രഖ്യാപിച്ചിരുന്നെങ്കിലും, രാഹുൽ മാങ്കൂട്ടത്തിൽ നേടിയ 18,840 വോട്ടിന്റെ ഭൂരിപക്ഷം ആരും പ്രവചിച്ചിട്ടില്ല.
അതുകൊണ്ട് ഭൂരിപക്ഷത്തോട് ഏറ്റവും അടുത്തു പ്രവചിച്ച അശോക് കുമാർ കടമ്പഴിപ്പുറം, മുഹമ്മദ് ഷിഹാബ് മുളയങ്കാവ്, സി.പി.സുധീഷ് ത്രാങ്ങാലി എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായ 5000, 3000, 2000 രൂപ മലയാള മനോരമ ഓഫിസിൽ നടത്തിയ ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകി. മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ, സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ പി.സുരേഷ് കുമാർ, ടോപ് ഇൻ ടൗൺ ഉടമ നടരാജൻ (രാജു) എന്നിവർ പങ്കെടുത്തു.