പാട്ടിന്റെയും തുടിയുടെയും താളത്തിനൊത്ത് മംഗലംകളി - വിഡിയോ
ശ്രീകൃഷ്ണപുരം∙ വള്ളുവനാടൻ മണ്ണിൽ ഗോത്രകലയായ മങ്ങലംകളി ചുവടു വെച്ചപ്പോൾ ചളവറ ഹയർ സെക്കൻഡറി സ്കൂളിന് എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ ദിവസം നടന്ന മലപ്പുലയാട്ടത്തിലും ഒന്നാം സ്ഥാനം സ്കൂൾ നേടിയിരുന്നു. 7 പേരടങ്ങുന്ന ടീമാണ് പ്രാചീനതയുടെ മങ്ങലംകളി അരങ്ങേറിയത്. മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ

ശ്രീകൃഷ്ണപുരം∙ വള്ളുവനാടൻ മണ്ണിൽ ഗോത്രകലയായ മംഗലംകളി ചുവടു വെച്ചപ്പോൾ ചളവറ ഹയർ സെക്കൻഡറി സ്കൂളിന് എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ ദിവസം നടന്ന മലപ്പുലയാട്ടത്തിലും ഒന്നാം സ്ഥാനം സ്കൂൾ നേടിയിരുന്നു. 7 പേരടങ്ങുന്ന ടീമാണ് പ്രാചീനതയുടെ മംഗലംകളി അരങ്ങേറിയത്. മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു സംഗീത- നൃത്തരൂപമാണ് മംഗലംകളി.
വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. മലവേട്ടുവരും മാവിലരും പാടുന്ന പാട്ടുകളിൽ വ്യത്യാസം ഉണ്ടെങ്കിലും അവതരണത്തിൽ മൗലികമായ വ്യത്യാസം കാണാനില്ല. സ്ത്രീപുരുഷന്മാർ പാട്ടിന്റെയും തുടിയുടെയും താളത്തിനൊത്ത് നൃത്തം വെയ്ക്കുന്ന മംഗലംകളിയുടെ വാദ്യസംഘത്തിൽ പൊതുവേ തുടിയാണ് ഉപയോഗിക്കുന്നത്. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയാണ് തുടിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോലാണ് ഇതിനുപയോഗിക്കുന്നത്. തുടിയുടെ ശബ്ദം ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനം ചെണ്ടയിലെന്ന പോലെ തുടിയിലുമുണ്ട്. ചെറുതും വലുതുമായ തുടികളുടെ ശബ്ദത്തിൽ വ്യത്യാസമുണ്ടാകും. മംഗലംകളിയിൽ ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്യാണപന്തലിലാണ് മംഗലംകളി അരങ്ങേറുന്നത്.