ഗജരാജപ്പെരുമയുടെ മണ്ണാണു ശ്രീകൃഷ്ണപുരത്തെ മംഗലാംകുന്ന്. ഉത്സവകേരളത്തിന്റെതലയെടുപ്പായിരുന്ന കർണനും ഗണപതിയും അയ്യപ്പനും കളംനിറഞ്ഞ നാട്. പൂരപ്പറമ്പുകളിലെ സൂപ്പർതാരങ്ങളുടെ നാട്ടിൽ ജില്ലാ സ്കൂൾ കലോത്സവമെന്ന കലാപൂരത്തിലെപഞ്ചവാദ്യപ്പെരുമ ഇന്നലെ കൊട്ടിക്കയറി. മറുവാക്കില്ലാത്ത പെരിങ്ങോടൻ

ഗജരാജപ്പെരുമയുടെ മണ്ണാണു ശ്രീകൃഷ്ണപുരത്തെ മംഗലാംകുന്ന്. ഉത്സവകേരളത്തിന്റെതലയെടുപ്പായിരുന്ന കർണനും ഗണപതിയും അയ്യപ്പനും കളംനിറഞ്ഞ നാട്. പൂരപ്പറമ്പുകളിലെ സൂപ്പർതാരങ്ങളുടെ നാട്ടിൽ ജില്ലാ സ്കൂൾ കലോത്സവമെന്ന കലാപൂരത്തിലെപഞ്ചവാദ്യപ്പെരുമ ഇന്നലെ കൊട്ടിക്കയറി. മറുവാക്കില്ലാത്ത പെരിങ്ങോടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗജരാജപ്പെരുമയുടെ മണ്ണാണു ശ്രീകൃഷ്ണപുരത്തെ മംഗലാംകുന്ന്. ഉത്സവകേരളത്തിന്റെതലയെടുപ്പായിരുന്ന കർണനും ഗണപതിയും അയ്യപ്പനും കളംനിറഞ്ഞ നാട്. പൂരപ്പറമ്പുകളിലെ സൂപ്പർതാരങ്ങളുടെ നാട്ടിൽ ജില്ലാ സ്കൂൾ കലോത്സവമെന്ന കലാപൂരത്തിലെപഞ്ചവാദ്യപ്പെരുമ ഇന്നലെ കൊട്ടിക്കയറി. മറുവാക്കില്ലാത്ത പെരിങ്ങോടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗജരാജപ്പെരുമയുടെ മണ്ണാണു ശ്രീകൃഷ്ണപുരത്തെ മംഗലാംകുന്ന്. ഉത്സവകേരളത്തിന്റെ തലയെടുപ്പായിരുന്ന കർണനും ഗണപതിയും അയ്യപ്പനും കളംനിറഞ്ഞ നാട്. പൂരപ്പറമ്പുകളിലെ സൂപ്പർതാരങ്ങളുടെ നാട്ടിൽ ജില്ലാ സ്കൂൾ കലോത്സവമെന്ന കലാപൂരത്തിലെ പഞ്ചവാദ്യപ്പെരുമ ഇന്നലെ കൊട്ടിക്കയറി. മറുവാക്കില്ലാത്ത പെരിങ്ങോടൻ പെരുമയ്ക്കൊപ്പം തായമ്പകയും മേളവും ഒപ്പനയും നാടൻപാട്ടുമെല്ലാം മനംനിറച്ചു. കലാപൂരം ഇന്നു കൊടിയിറങ്ങും.

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലപ്പുലയാട്ടത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ പിടിഎം എച്ച്എസ്എസ് തൃക്കടീരി.

വൈവിധ്യം നിറച്ച്  നാലാംനാൾ 
ശ്രീകൃഷ്ണപുരം ∙ പൂരങ്ങളുടെ നാട്ടിൽ പഞ്ചവാദ്യത്തിന്റെ കാലപ്രമാണങ്ങൾ നാദധാരയായി, കൂടാതെ ഒപ്പനശീലുകളു‌ടെയും നാടൻപാട്ടിന്റെയും ആരവം, ഗോത്രകലയുടെ പാരമ്പര്യത്തികവ്... കലാപൂരത്തിന്റെ നാലാം പകൽ കണ്ടതു വൈവിധ്യങ്ങളുടെ നിറവ്. റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നു കൊടിയിറക്കം.കുച്ചിപ്പുഡിയുടെ ചുവടുകൾ കണ്ടു, ശാസ്ത്രീയസംഗീതത്തിന്റെ മാധുര്യം കേട്ടു, കോൽക്കളിക്കും വഞ്ചിപ്പാട്ടിനും താളമി‌ട്ടു, തുടർന്ന് ഓട്ടൻതുള്ളലിനൊപ്പം ചേർന്നു. കലാപൂരത്തെ നാടു നെഞ്ചേറ്റി. വേദികളിലെ പങ്കാളിത്തമാണ് ഇതിനു സാക്ഷ്യം. കലാപൂരം കൊടിയിറങ്ങുന്ന ഇന്നു കൗമാരപ്രതിഭകൾ ഉപചാരം ചൊല്ലും.

ADVERTISEMENT

അതേസമയം, വേദികളിലെ കാലതാമസം ഇന്നലെയും ആവർത്തിച്ചു. തലേനാളിലെ ആലസ്യമായിരുന്നു കാലതാമസത്തിനു കാരണം. ബുധനാഴ്ചത്തെ ചില മത്സരങ്ങൾ രാത്രി വൈകിയാണു പൂർത്തിയായത്. ഇന്നലെ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിനിടെ അൽപനേരം ശബ്ദസംവിധാനം പണിമുടക്കിയതു നാലാം ദിനത്തിൽ ചെറിയ കല്ലുകടിയായി.ശ്രീകൃഷ്ണപുരം എച്ച്എസ്, യുപി, പെരുമാങ്ങോട് എൽപി സ്കൂളുകൾ, ബാപ്പുജി പാർക്ക് ഉൾപ്പെടെയുള്ളവിടങ്ങളിൽ സജ്ജമാക്കിയ 18 വേദികളിലാണു മത്സരങ്ങൾ.

കുതിച്ച് പോയിന്റ്,കൊതിച്ച് കപ്പ്
ശ്രീകൃഷ്ണപുരം ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവം ഇന്നു സമാപിക്കാനിരിക്കെ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ചു മത്സരം. ലഭ്യമായ ഫലങ്ങളിൽ 663 പോയിന്റുമായി ഒറ്റപ്പാലം ഉപജില്ലയാണു മുന്നിൽ.   നിലവിലെ ജേതാക്കളായ പാലക്കാട് 650 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 635 പോയിന്റുമായി മണ്ണാർക്കാടാണു മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളിൽ 340 പോയിന്റുമായി നിലവിലെ ജേതാക്കളായ ആലത്തൂർ ബിഎസ്എസ് ഗുരുകുലം ആധിപത്യം ഉറപ്പിച്ചു. ആതിഥേയരായ  ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്‌കൂൾ 179 പോയിന്റുമായി രണ്ടാംസ്ഥാനത്തും ചിറ്റൂർ ജിവിജിഎച്ച്എസ്എസ് 168 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

മല്ലീശ്വരന്റെ മക്കൾ  ശ്രീപത്മനാഭന്റെ മണ്ണിലേക്ക്
∙ മല്ലീശ്വരന്റെ മക്കൾ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കാണാൻ അവസരം കിട്ടിയ സന്തോഷത്തിലാണ്. കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി സംഘനൃത്തത്തിന്റെ ഫലം വന്നപ്പോൾ കരഞ്ഞവർ ഇത്തവണ ഫലം കേട്ടയുടൻ  പരസ്പരം കെട്ടിപ്പിടിച്ചു. അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഗോത്രവർഗക്കാരായ കുട്ടികളുടെ ടീമാണ് ഇത്തവണ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി സംഘനൃത്തത്തിൽ ഒന്നാമതെത്തിയത്. 2014ൽ സംസ്ഥാന സ്കൂൾ കലോത്സവം പാലക്കാട് നടന്നപ്പോൾ കുട്ടികളെ കലോത്സവം കാണിക്കാനായി സ്കൂളിൽ നിന്ന് പാലക്കാട് എത്തിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ സ്കൂളിനു കഴിഞ്ഞത്. അന്ന് ഹയർ സെക്കൻഡറി സംഘനൃത്തം നന്നായി അവതരിപ്പിച്ചെങ്കിലും ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചില്ല. ഇതോടെ അപ്പീൽ നൽകിയാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് ടീം എ ഗ്രേഡ് നേടിയത്.

ചെറുപ്പംമുതൽ നൃത്തം പരിശീലിച്ചിട്ടില്ലാത്ത 7 പേരെ നൃത്തം പഠിപ്പിച്ചാണ് സ്കൂൾ ഈ വിജയം സ്വന്തമാക്കിയത്. 5 പേരും ഗോത്രവർഗ വിദ്യാർഥികളാണ്. ഇതിൽ ഒരാൾ പ്രാക്തന ഗോത്ര വിഭാഗത്തിലുള്ള മിടുക്കിയാണ്. ഒരാൾ ഇടുക്കി ഉള്ളാട വിഭാഗത്തിൽ നിന്നാണ്. സ്കൂളിലെ ഗെസ്റ്റ് അധ്യാപകനായ കെ.വിജേഷിന്റെ ഭാര്യ എം.അതുല്യയാണ് കുട്ടികളെ നൃത്തംപഠിപ്പിക്കുന്നത്. ജൂലൈയിൽ തന്നെ സംഘനൃത്ത പരിശീലനം ആരംഭിച്ചു. കെ. അക്ഷര, എം.ജ്യോതി, കെ.എം.ശിവരഞ്ജിനി, എസ്.ശോഭന, ഐശ്വര്യ സത്യൻ, കെ.എസ്.ഐശ്വര്യ, യു.കൃഷ്ണവേണി എന്നിവരാണു  സംഘത്തിലുള്ളത്.അധ്യാപകരും ട്രൈബൽ വകുപ്പും കുട്ടികൾക്കു കലോത്സവത്തിനു പ്രത്യേക പരിശീലനം നൽകിയിരുന്നു.  ചൂഷണത്തിനെതിരെ സ്ത്രീകൾ പ്രതിരോധം തീർക്കണമെന്നാണു തെയ്യത്തിന്റെ അകമ്പടിയോടെ കുട്ടികൾ സംഘനൃത്തത്തിൽ അവതരിപ്പിച്ചത്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിനൊപ്പം ആദ്യമായി തിരുവനന്തപുരം കൂടി കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇവർ.

ഹൈസ്കൂൾ വിഭാഗം ഇരുളനൃത്തത്തിൽ ഒന്നാമതെത്തിയ അട്ടപ്പാടി ഗവ.ട്രൈബൽ ഹൈസ്കൂൾ ടീം അംഗങ്ങൾ. ചിത്രം : മനോരമ
ADVERTISEMENT

ഇരുളനൃത്തത്തിൽ ഷോളയൂരിന്റെ വിജയനൃത്തം
∙ അട്ടപ്പാടിയുടെ ചുരമിറങ്ങി വള്ളുവനാടൻ മണ്ണിൽ ഗോത്രവിഭാഗത്തിന്റെ ഇരുളനൃത്തം കാഴ്ചവച്ച ഷോളയൂർ ഗവ. ട്രൈബൽ ഹൈസ്കൂളിന് എച്ച്എസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം. ഇരുള വിഭാഗത്തിൽപെട്ട 12 പേരാണു നൃത്തം അവതരിപ്പിച്ചത്. അധ്യാപകരായ വി.കെ.രംഗസ്വാമിയുടെയും ഭാര്യ സി.ബി.മല്ലികയുടെയും നേതൃത്വത്തിലായിരുന്നു പരിശീലനം. കുട്ടികൾ ഇരുളനൃത്തം കണ്ടു വളർന്നവരായതിനാൽ കൂടുതൽ പരിശീലനം വേണ്ടിവന്നില്ലെന്നാണ് അധ്യാപകർ പറയുന്നത്. വേദിയിൽ എങ്ങനെയാണു നൃത്തം അവതരിപ്പിക്കേണ്ടതെന്ന പരിശീലനം മാത്രമാണു നൽകിയത്. സ്കൂൾ ജില്ലാ തലത്തിൽ ആകെ മത്സരിച്ചതും ഇരുളനൃത്തത്തിൽ മാത്രമാണ്.  പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന പരമ്പരാഗത നാടൻ കലാരൂപമാണ് ഇരുളനൃത്തം. അട്ടപ്പാടി ആദിവാസികളുടെ പ്രാദേശിക ദൈവമായ മല്ലീശ്വരനെ ഉണർത്താനാണ് അവർ നൃത്തംചെയ്യുന്നത്. പശ്ചാത്തല സംഗീതത്തിലെ പ്രധാന ഉപകരണമായി കോഗൽ, തവിൽ, പറൈ, പീക്കി, ജാലറ എന്നിവയാണ് ഉപയോഗിക്കുന്നത്.

എ.അഗജയും അമ്മ രാധിക ആർ.വാരിയരും.

അക്ഷരശ്ലോകം: അജയ്യയായി അഗജ
∙ ചെറുപ്പംമുതൽ അമ്മയിൽ നിന്ന് അക്ഷരശ്ലോകം കേട്ടുപഠിച്ച അഗജ ഇന്ന് അമ്മയെപ്പോലെ മത്സരവേദികളും കീഴടക്കുകയാണ്. യുപി വിഭാഗം അക്ഷരശ്ലോകത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനം ഇത്തവണ അഗജയ്ക്കാണ്. ചുനങ്ങാട് എവിഎം എച്ച്എസ്എസിലെ വിദ്യാർഥിയാണ്. അഗജയുടെ അമ്മയും ഈ സ്കൂളിലെ അധ്യാപികയുമായ രാധിക ആർ.വാരിയർ കുട്ടിക്കാലം മുതൽ തന്നെ അക്ഷരശ്ലോകരംഗത്തുണ്ട്. യുപിയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ അഗജയ്ക്കും അക്ഷരശ്ലോകത്തിൽ കമ്പമുണ്ട്. രാമചന്ദ്രയ്യരാണ് അമ്മയുടെയും മകളുടെയും ഗുരു. അഗജയുടെ  അച്ഛൻ അമിത്ത് ആർ.വാരിയർ കഥകളി നടനാണ്.

ഉത്സവമായി പഞ്ചവാദ്യ മത്സരം പെരുമ വിടാതെ പെരിങ്ങോട്
∙ ശംഖുനാദം മുഴങ്ങി തിമിലയിൽ താളംവീണു കഴിഞ്ഞതും കലോത്സവത്തിലെ പഞ്ചവാദ്യ മത്സരവേദി ഉത്സവവേദിയായി മാറി. 5 വാദ്യങ്ങളും ഒന്നിനോട് മത്സരിച്ച് ഒടുവിൽ ത്രിപുട കൊട്ടി പഞ്ചവാദ്യം മത്സരം അവസാനിച്ചപ്പോൾ വാദ്യപ്പെരുമ കൈവിടാതെ പെരിങ്ങോട് സ്കൂൾ ഒന്നാമതു തന്നെ. കഴിഞ്ഞ 45 വർഷമായി പഞ്ചവാദ്യത്തിൽ പെരിങ്ങോടുകാരെ മറികടക്കാൻ ആരും വന്നിട്ടില്ല. പെരിങ്ങോടുക്കാർക്കു മത്സരമല്ല പഞ്ചവാദ്യം, ജീവിതം തന്നെയാണ്. പെരിങ്ങോട് പഞ്ചവാദ്യ സംഘത്തിലെ കലാകാരന്മാരാണ് മത്സരിക്കാനെത്തുന്ന ഓരോ വിദ്യാർഥിയും. പഠിച്ചിറങ്ങുന്നവരിൽ പലരുടെയും തൊഴിലാണു പഞ്ചവാദ്യം. 1977ൽ കലോത്സവത്തിൽ പഞ്ചവാദ്യം ഉൾപ്പെടുത്തിയതു മുതൽ പെരിങ്ങോട്ടുകാർ എത്തുന്നുണ്ട്. കീഴൂർ പൂരവും അയ്യപ്പൻവിളക്കും കൊട്ടിയിറങ്ങിയാണ് ഇവർ സംസ്ഥാന കലോത്സവത്തിന് എത്തുക. മുൻകാലങ്ങളിൽ ഒന്നാംസ്ഥാനം നേടിയവരാണ് ഇപ്പോഴുള്ള ആശാൻമാർ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും പെരിങ്ങോട് സ്കൂളിനാണ് ഒന്നാംസ്ഥാനം.

ഹയർ സെക്കൻഡറി വിഭാഗം നാടകത്തിൽ ഒന്നാംസ്ഥാനം നേടിയ വട്ടേനാട് ജിവിഎച്ച്എസ്എസ് ടീം അംഗങ്ങളുടെ ആഘോഷം.

 നാടകമത്സരങ്ങളിൽ  ആധിപത്യംനേടി വട്ടേനാട്  ജിവിഎച്ച്എസ്എസ് ടീം
∙ ഇറച്ചിത്തങ്കയും പൊലീസും തമ്മിലുള്ള ബന്ധം ‘കായം’ നാടകം കണ്ട കാണികളാരും തിരിച്ചറിഞ്ഞില്ല. എന്നാൽ ഇവർ തമ്മിൽ രക്ത ബന്ധത്തിന്റെ ഒരു കഥ ഒളിച്ചിരിപ്പുണ്ടായിരുന്നു. ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി നാടകത്തിൽ ഒന്നാമതെത്തിയ വട്ടേനാട്  ജിവിഎച്ച്എസ്എസ് ടീമിലെ മേധജയും വേദജയും ഇരട്ടസഹോദരിമാരാണ്. അഭിനയത്തിനു പുറമേ ചിത്രരചനയിലും നാഗലശ്ശേരി സ്വദേശികളായ ഇരട്ട സഹോദരിമാർ കഴിവു തെളിയിച്ചിട്ടുണ്ട്. ഭൂനിയമത്തിന് എതിരെ പാലക്കാട്ടെ ആദിവാസികൾ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് കായത്തിലൂടെ ഇവർ അവതരിപ്പിച്ചത്. ഇതേ നാടകത്തിൽ ജോയ് ആയി വേഷമിട്ട കെ.എം.അനാമികയും പീറ്റർ ആയി അഭിനയിച്ച പി.പി.അഭിനവും മികച്ച നടിയും നടനുമായി തിരഞ്ഞെടുക്കപ്പെട്ടു. അഭിനവ് മുന്നു തവണയും അനാമിക രണ്ടു തവണയും സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്.

എച്ച്്എസ് വിഭാഗം ഇംഗ്ലിഷഹയർ സെക്കൻഡറി വിഭാഗം നാടകത്തിൽ ഒന്നാംസ്ഥാനം നേടിയ വട്ടേനാട് ജിവിഎച്ച്എസ്എസ് ടീം അംഗങ്ങളുടെ ആഘോഷം. c് നാടകത്തിൽ ഒന്നാംസ്ഥാനം നേടിയ എച്ച്എസ്എസ് അനങ്ങനടി സ്കൂൾ ടീം.
ADVERTISEMENT

നാടകത്തിൽ പുരുഷവേഷം അവതരിപ്പിച്ചാണ് കെ.എം.അനാമിക മികച്ച നടി എന്ന പട്ടം സ്വന്തമാക്കിയത്. യുപി, ഹൈസ്കൂൾ വിഭാഗം, ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ വട്ടേനാട് ജിവിഎച്ച്എസ്എസ് ആധിപത്യം നിലനിർത്തി. യുപി വിഭാഗത്തിൽ ‘കള്ളക്കഥ’, ഹൈസ്കൂൾ വിഭാഗത്തിൽ ‘നൂല്’ എന്നീ നാടകങ്ങൾക്കാണ് ഒന്നാമതെത്തിയത്. സ്വപ്നങ്ങൾക്കുവേണ്ടി ജീവിക്കുന്ന മനുഷ്യന്റെ കഥയാണ് കള്ളക്കഥ എന്ന നാടകം പറഞ്ഞത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും നാടോടി കഥയും ചേർന്നതായിരുന്നു നൂലിന്റെ കഥ.  പൂർവവിദ്യാർഥി കൂട്ടായ്മയായ കളിക്കൂട്ടം, നാടക പ്രവർത്തകരുടെ കൂട്ടായ്മയായ ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്റർ, കലവറ സാംസ്കാരിക കേന്ദ്രം എന്നിവരാണ് സ്കൂളിലെ വിദ്യാർഥികൾക്കു നാടക പരിശീലനത്തിനു നേതൃത്വം നൽകിയത്.

 വിജയമാതാ സ്കൂൾ ടീം പറയുന്നു വഞ്ചിപ്പാട്ടിൽ‘വിജയമിതാ’
∙ സബ് ജില്ലയിലെ ബി ഗ്രേഡ്, ജില്ലയിൽ ഒന്നാം സ്ഥാനമായി. ചിറ്റൂർ വിജയമാതാ കോൺവന്റ് സ്കൂളിലെ എച്ച്എസ് വിഭാഗത്തിലെ കുട്ടികൾ വഞ്ചിപ്പാട്ട് നന്നായി പാടിപ്പഠിച്ച് ഉപജില്ലയിൽ അവതരിപ്പിച്ചിട്ടും ഫലം വന്നപ്പോൾ ലഭിച്ചത് മൂന്നാം സ്ഥാനവും ബി ഗ്രേഡും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അപ്പീൽ പോലും ലഭിക്കാത്ത അവസ്ഥ. തങ്ങളായിരുന്നു ശരിയെന്ന് തെളിയിക്കാനായി അവർക്കു കോടതിയെ സമീപിക്കേണ്ടി വന്നു. കോടതിയുടെ അനുകൂല ഉത്തരവുമായി എത്തി 13 ടീമുമായി മത്സരിച്ച് ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് അവർ മടങ്ങിയത്. ഉപജില്ലാ വിധിനിർണയത്തിൽ അപാകതകൾ ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്.

വസിഷ്ഠ്

വിശിഷ്ടമായി, വസിഷ്ഠിന്റെ ചാക്യാർക്കൂത്ത്
ശ്രീകൃഷ്ണപുരം ∙ സിനിമാ ചിത്രീകരണത്തിനിടയിൽ നിന്നു കലോത്സവത്തിനെത്തിയ ബാലതാരം വസിഷ്ഠിന് ഹൈസ്കൂൾ വിഭാഗം ചാക്യാർക്കൂത്തിൽ ഒന്നാം സ്ഥാനം. ‘മിന്നൽമുരളി’യിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച വസിഷ്ഠ് വാണിയംകുളം ടിആർകെ ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. മമ്മൂട്ടി ചിത്രം ‘ബസൂക്ക’, ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷത്തിലെത്തുന്ന ‘കോപ്അങ്കിൾ’ എന്നിവയു‌ടെ ചിത്രീകരണത്തിനിടെയായിരുന്നു കലോത്സവത്തിനുള്ള തയാറെടുപ്പ്. പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലായിരുന്നു ചാക്യാർക്കൂത്ത് പഠനം. വാണിയംകുളം ടിആർകെ സ്കൂളിലെ അധ്യാപക ദമ്പതികളായ കയിലിയാട് ‘ശ്രേണിക’യിൽ ഉമേഷിന്റെയും ജ്യോതിയുടെയും മകനാണു വസിഷ്ഠ്.

റവന്യു ജില്ലാ സ്കൂൾ കലോത്സവം 
വേദി 1 മെയിൻ ഗ്രൗണ്ട് 1: മാർഗംകളി എച്ച്എസ്എസ്, എച്ച്എസ്.
വേദി 2 മെയിൻ ഗ്രൗണ്ട് 2: കേരളനടനം എച്ച്എസ്, എച്ച്എസ്എസ് പെൺ, എച്ച്എസ്എസ്, എച്ച്എസ് ആൺ.
വേദി 3 മെയിൻ ഗ്രൗണ്ട് 3: മൈം എച്ച്എസ്എസ്
വേദി 4 കലാഭവൻ: ദേശഭക്തിഗാനം എച്ച്എസ്, എച്ച്എസ്എസ്, യുപി
വേദി 5 എച്ച്എസ്എസ് മൂന്നാം നില: പദ്യം ചൊല്ലൽ മലയാളം യുപി, എച്ച്എസ്, എച്ച്എസ്എസ്.
വേദി 6 ഹൈസ്കൂൾ സ്റ്റേജ്: ചവിട്ടുനാടകം എച്ച്എസ്, എച്ച്എസ്എസ്.

വേദി 7 ഹൈസ്കൂൾ നടുമുറ്റം: സംസ്കൃതോത്സവം പാഠകം എച്ച്എസ് ആൺ, പെൺ. ചമ്പു പ്രഭാഷണം എച്ച്എസ്.
വേദി 8 പെരുമാങ്ങോട് സ്റ്റേജ്: മിമിക്രി എച്ച്എസ് ആൺ, പെൺ.മിമിക്രി എച്ച്എസ്എസ് ആൺ, പെൺ.
വേദി 9 പെരുമാങ്ങോട് പ്രീ പ്രൈമറി: പ്രസംഗം ഉറുദു എച്ച്എസ്, എച്ച്എസ്എസ്, പദ്യം ഉറുദു യുപി, എച്ച്എസ്, എച്ച്എസ്എസ്.
വേദി 10 പഞ്ചായത്ത് കല്യാണമണ്ഡപം: ഗസൽ എച്ച്എസ്എസ്, എച്ച്എസ്, ഉറുദു സംഘഗാനം യുപി, എച്ച്എസ്.
വേദി 11 ബാപ്പുജി പാർക്ക്: മംഗലംകളി എച്ച്എസ്, എച്ച്എസ്എസ്.

വേദി 12 കമ്യൂണിറ്റി ഹാൾ താഴെ: അറബി കലോത്സവം മുഷാഅറ എച്ച്എസ്, സംഭാഷണം എച്ച്എസ്, പദപ്പയറ്റ് യുപി.
വേദി 13 കമ്യൂണിറ്റി ഹാൾ മേലെ: മത്സരം ഇല്ല.
വേദി 14 എയുപി സ്കൂൾ: സംസ്കൃതോത്സവം അഷ്ടപദി എച്ച്എസ് പെൺ, ആൺ.
വേദി 15 എയുപി സ്കൂൾ ഹാൾ: സംസ്കൃതോത്സവം പ്രഭാഷണം യുപി, എച്ച്എസ്. പ്രസംഗം എച്ച്എസ്എസ്.
വേദി 16 ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം: യക്ഷഗാനം എച്ച്എസ്.
വേദി 17 ഹൈസ്കൂൾ ഒന്നാം നില: കഥകളി സംഗീതം എച്ച്എസ്എസ് എച്ച്എസ്.

English Summary:

Sreekrishnapuram comes alive with the vibrant energy of the Revenue District School Arts Festival. Showcasing diverse art forms like Panchavadyam, Oppana, and Kuchipudi, the festival celebrates the cultural heritage of Kerala. Despite minor setbacks, the event enthralled audiences with its youthful exuberance.