നഗ്നതാ പ്രദർശനം: പ്രതിക്ക് ഒന്നരവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ
പാലക്കാട് ∙ പെൺകുട്ടിക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക്, ഒന്നര വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ.എലപ്പുള്ളി രാമശ്ശേരി കോവിൽപ്പാളയം സ്വദേശി മണികണ്ഠനെതിരെയാണു (37) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷ വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നൽകാനും പിഴ

പാലക്കാട് ∙ പെൺകുട്ടിക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക്, ഒന്നര വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ.എലപ്പുള്ളി രാമശ്ശേരി കോവിൽപ്പാളയം സ്വദേശി മണികണ്ഠനെതിരെയാണു (37) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷ വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നൽകാനും പിഴ അടയ്ക്കാത്ത പക്ഷം രണ്ടുമാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
2023 സെപ്റ്റംബർ 25നാണ് കേസിനാസ്പദമായ സംഭവം.സ്കൂളിലേക്കു പോവുകയായിരുന്നു അതിജീവിതയ്ക്കു നേരെ നഗ്നതാ പ്രദർശനം നടത്തി മാനസികാഘാതം ഉണ്ടാക്കിയെന്നും അപമാനിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ വാളയാർ എസ്ഐ ആയിരുന്ന എച്ച്.ഹർഷാദ് ആണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.സീനിയർ സിപിഒ എ.വിനോദ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി.ശോഭന, സി.രമിക എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 10 സാക്ഷികളെ വിസ്തരിച്ചു 15 രേഖകൾ സമർപ്പിച്ചു. ലൈസൻ ഓഫിസർ എഎസ്ഐ സി.സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.