കാലിത്തീറ്റ നിർമാണ കേന്ദ്രത്തിന്റെ മറവിൽ അറവുമാലിന്യ സംസ്കരണം
കൊഴിഞ്ഞാമ്പാറ ∙ ഇറച്ചിക്കോഴി മാലിന്യം സംസ്കരിച്ച് കാലിത്തീറ്റ നിർമിക്കുന്ന കമ്പനിയിൽ നിന്നു വൻതോതിൽ ദുർഗന്ധം. ജീവിതം ദുസ്സഹമായതോടെ പ്രതിഷേധവുമായി നാട്ടുകാർ. പഞ്ചായത്തിലെ മണിമുത്തുനഗറിലാണ് നൂറിലധികം വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് സ്വകാര്യ കമ്പനി പ്രവർത്തിക്കുന്നത്. ഇറച്ചിക്കോഴി മാലിന്യം

കൊഴിഞ്ഞാമ്പാറ ∙ ഇറച്ചിക്കോഴി മാലിന്യം സംസ്കരിച്ച് കാലിത്തീറ്റ നിർമിക്കുന്ന കമ്പനിയിൽ നിന്നു വൻതോതിൽ ദുർഗന്ധം. ജീവിതം ദുസ്സഹമായതോടെ പ്രതിഷേധവുമായി നാട്ടുകാർ. പഞ്ചായത്തിലെ മണിമുത്തുനഗറിലാണ് നൂറിലധികം വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് സ്വകാര്യ കമ്പനി പ്രവർത്തിക്കുന്നത്. ഇറച്ചിക്കോഴി മാലിന്യം സംസ്കരിച്ച് കാലിത്തീറ്റ നിർമിക്കുന്ന കമ്പനിയാണിത്. എന്നാൽ അതിന്റെ മറവിൽ ടൺ കണക്കിനു അറവുമാലിന്യം എത്തിക്കുന്നതാണ് ദുർഗന്ധത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈകുന്നേരം 5 മണിക്കു ശേഷമാണ് സംസ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതോടെ ദുർഗന്ധം സമീപ പ്രദേശങ്ങളിലാകെ പടരും. പകൽ സമയത്തും ഏറെനേരം ദുർഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. രാത്രികാലങ്ങളിൽ കാറ്റുവീശുന്ന ദിശയിലെ താമസക്കാർക്ക് ഉറങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഇപ്പോൾ മഞ്ഞുവീഴുന്നതിനാൽ ദുർഗന്ധം ദുസ്സഹമായ രീതിയിലാണുള്ളതെന്നും നാട്ടുകാർ പറഞ്ഞു.
ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്. പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രി എട്ടരയോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ ആളുകൾ കമ്പനിക്കു മുൻപിൽ പ്രതിഷേധവുമായെത്തി. വിവരമറിയിച്ചതിനെ തുടർന്ന് കൊഴിഞ്ഞാമ്പാറ സിഐ എം.ആർ.അരുൺകുമാർ, എസ്ഐ ബി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. കമ്പനി നടത്തുന്നതിനാവശ്യമായ എല്ലാ രേഖകളും അനുമതിയും വാങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് ഉടമസ്ഥൻ പറഞ്ഞു.
ജനങ്ങളുടെ ദുരിതം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് നിയമപരമായി മുന്നോട്ടു പോകാൻ എസ്ഐ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം ജനങ്ങൾ കമ്പനിക്കു മുൻപിൽ നിന്നും പിരിഞ്ഞുപോയി. തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാർ കൊഴിഞ്ഞാമ്പാറ പൊലീസിലും മന്ത്രി കെ.കൃഷ്ണൻകുട്ടിയെയും കലക്ടറെയും നേരിൽ കണ്ട് പരാതി പറഞ്ഞു. ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കമ്പനി നിർത്തിവയ്ക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്ന് കലക്ടർ പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് പറഞ്ഞു.