പന്നിയങ്കര ടോൾ പ്ലാസ: 5 മുതൽ പ്രദേശവാസികൾ ടോൾ നൽകണം; സ്കൂൾ വാഹനങ്ങൾക്കും ടോൾ
വടക്കഞ്ചേരി∙ പന്നിയങ്കരയിൽ ഡിസംബർ 5 മുതൽ പ്രദേശവാസികൾ ടോൾ നൽകണമെന്നു ടോൾ കമ്പനി അറിയിച്ചു. കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ എടുത്ത തീരുമാനമാണ് ടോൾ കമ്പനി ഏകപക്ഷീയമായി അട്ടിമറിച്ചത്. ഇതിനെതിരെ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ

വടക്കഞ്ചേരി∙ പന്നിയങ്കരയിൽ ഡിസംബർ 5 മുതൽ പ്രദേശവാസികൾ ടോൾ നൽകണമെന്നു ടോൾ കമ്പനി അറിയിച്ചു. കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ എടുത്ത തീരുമാനമാണ് ടോൾ കമ്പനി ഏകപക്ഷീയമായി അട്ടിമറിച്ചത്. ഇതിനെതിരെ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു കാരണവശാലും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്നും നാട്ടുകാർ പറഞ്ഞു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കാണ് ടോൾ പിരിവ് ആരംഭിച്ച 2022 മാർച്ച് മാസം മുതൽ സൗജന്യയാത്ര അനുവദിച്ചത്.
തിരിച്ചറിയൽ രേഖകൾ കാണിച്ചാണു പ്രദേശവാസികളുടെ വാഹനങ്ങൾ കടത്തി വിടുന്നത്. എന്നാൽ മൂന്ന് മാസം കൂടുമ്പോൾ ടോൾ പിരിക്കുമെന്ന് കമ്പനി അറിയിച്ചു. തുടർന്ന് നാട്ടുകാർ സമരവുമായി രംഗത്ത് വരുന്നതോടെ ടോൾ കമ്പനി താൽക്കാലികമായി പിൻവാങ്ങും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മൂന്ന് മാസം മുൻപ് തിരുവനന്തപുരത്ത് ചർച്ച നടത്തിയതാണ്. പി.പി.സുമോദ് എംഎൽഎ, കെ.രാധാകൃഷ്ണൻ എംപി തുടങ്ങിയവർ ഒരു കാരണവശാലും പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കരുതെന്ന നിലപാട് എടുത്തു. ഇതോടെ കമ്പനി അധികൃതർ മടങ്ങിപ്പോയി. എന്നാൽ ഇന്നലെ മുന്നറിയിപ്പില്ലാതെ ടോൾ പിരിവ് ആരംഭിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം
വടക്കഞ്ചേരിയിലുള്ള മുപ്പത്തഞ്ചിലധികം സ്കൂളുകളുടെ വാഹനങ്ങൾക്ക് ഉള്ള ഇളവുകളും നിർത്തുമെന്ന് കമ്പനി അറിയിച്ചു. സ്കൂൾ വാഹനങ്ങൾക്ക് ടോൾ നൽകുന്നതിന് സ്കൂൾ അധികൃതർക്ക് നോട്ടിസ് നൽകിയതായും പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ച് തുടങ്ങിയാൽ ഉടൻ സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ ഈടാക്കുമെന്ന് ടോൾ പ്ലാസ അധികൃതർ പറഞ്ഞു.ദേശീയപാത അതോറിറ്റിയാണ് ടോൾ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിലും ജനപ്രതിനിധികളോട് ഒരു കാര്യത്തിലും ചർച്ച നടത്തുന്നില്ലെന്നാണ് ആക്ഷേപം. ജനപ്രതിനിധികളും ശക്തമായ പ്രതിഷേധത്തിലാണ്.
ദേശീയപാത അതോറിറ്റിയുടെ റീജനൽ ഓഫിസർ, എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ, കരാർ കമ്പനിയായ തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് അധികൃതർ, കൺസൽട്ടിങ് കമ്പനിയായ എൻസിടി ഡയറക്ടർ, പ്രദേശത്തെ ജനപ്രതിനിധികൾ എന്നിവർ യോഗം ചേർന്നാണ് തീരുമാനം എടുക്കേണ്ടത്.എന്നാൽ ടോൾ കമ്പനി ഇത് അനുസരിക്കുന്നില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.