സിജി ടീച്ചർക്കു പൂക്കളുമായി ഇനി തൃതീയ വരില്ല; സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ കുട്ടി അതേ ബസ് ഇടിച്ച് മരിച്ചു
ആലത്തൂർ ∙ ബസിൽ നിന്നിറങ്ങി റോഡ് കടക്കുന്നതിനിടെ അതേ ബസിടിച്ച് ആറുവയസ്സുകാരിക്കു ദാരുണാന്ത്യം. എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയും ചുള്ളിമട വടോട്ട് കൃഷ്ണദാസിന്റെയും രജിതയുടെയും മകളുമായ തൃതീയയാണു മരിച്ചത്.വെള്ളി വൈകിട്ട് 4.45നായിരുന്നു അപകടം. സ്കൂളിനായി കരാർ വ്യവസ്ഥയിൽ

ആലത്തൂർ ∙ ബസിൽ നിന്നിറങ്ങി റോഡ് കടക്കുന്നതിനിടെ അതേ ബസിടിച്ച് ആറുവയസ്സുകാരിക്കു ദാരുണാന്ത്യം. എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയും ചുള്ളിമട വടോട്ട് കൃഷ്ണദാസിന്റെയും രജിതയുടെയും മകളുമായ തൃതീയയാണു മരിച്ചത്. വെള്ളി വൈകിട്ട് 4.45നായിരുന്നു അപകടം. സ്കൂളിനായി കരാർ വ്യവസ്ഥയിൽ ഓടുന്ന ബസ് ചുള്ളിമടയിൽ കുട്ടികളെ ഇറക്കിയ ശേഷം മുന്നോട്ടെടുക്കുമ്പോഴാണു കുട്ടിയെ ഇടിച്ചത്.
തൃതീയയുടെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയാണു സ്റ്റോപ്. തൃതീയ ബസിനു മുന്നിലൂടെ കടക്കുന്നതു ഡ്രൈവർ അറിഞ്ഞില്ല. മുൻചക്രം ഇടുപ്പിലൂടെ കയറി ഗുരുതരാവസ്ഥയിലായ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അർധരാത്രിയോടെ മരിച്ചു. അച്ഛൻ കൃഷ്ണദാസ് ഇലക്ട്രിഷ്യനാണ്. ഒന്നര വയസ്സുള്ള ലക്കിയാണ് സഹോദരൻ. ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സിജി ടീച്ചർക്കു പൂക്കളുമായി ഇനി തൃതീയ വരില്ല
ആലത്തൂർ ∙ കൂട്ടുകാരികളുമൊത്ത് ചിരിച്ചുകളിച്ചു സ്കൂളിൽ പോകാൻ ഇനി തൃതീയ ഇല്ല. അനിയൻ ലക്കിയെ കളിപ്പിക്കാനും ഉണ്ടാകില്ല. മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോൾ അധ്യാപകരും സഹപാഠികളും ഉൾപ്പെടെ നാടൊന്നാകെ അന്ത്യാഞ്ജലി അർപ്പിച്ചു. ക്ലാസ് ടീച്ചർ സിജിക്കായിരുന്നു കൂടുതൽ സങ്കടം. ടീച്ചർക്കു പൂക്കളുമായാണു തൃതീയ സ്കൂളിൽ വരാറുള്ളത്. സാധാരണ സ്റ്റോപ്പിൽ ഇറങ്ങി ബസ് മുന്നോട്ടുപോയ ശേഷമാണ് റോഡ് കടന്ന് തൃതീയ വീട്ടിലേക്കു പോകാറ്. വെള്ളിയാഴ്ച ബസിനു മുന്നിലൂടെ കടന്നതു ഡ്രൈവർ കണ്ടില്ല.
ബസിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായി ഈ സ്റ്റോപ്പിൽ ഇറങ്ങിയ 3 കുട്ടികളെ റോഡരികിലേക്കു മാറ്റിനിർത്തിയിരുന്നു. ഇതിനു ശേഷമാണ് ബസ് മുന്നോട്ടെടുത്തത്. ഇതിനിടെ തൃതീയ ബസിനു മുന്നിലൂടെ പോകുന്നത് ഡ്രൈവർ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവറും ചേർന്ന് തൃതീയയെ ആദ്യം ആലത്തൂരിലെയും പിന്നീട് പാലക്കാട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്നാണ് കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്. രാത്രി 12 മണി കഴിഞ്ഞ് മരിച്ചു.
മകളെ ഓർത്ത് അലമുറയിട്ട് കരയുന്ന അമ്മ രജിതയെയും അച്ഛൻ കൃഷ്ണദാസിനെയും ആശ്വസിപ്പിക്കാൻ കഴിയാതെ അയൽക്കാരും കുഴങ്ങി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ കെ.ഡി.പ്രസേനൻ എംഎൽഎ, പഞ്ചായത്ത് അധ്യക്ഷൻ എ.പ്രേമകുമാർ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, നാട്ടുകാർ തുടങ്ങി വൻജനാവലി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.