തെരുവുനായ ഓടിച്ചു; വയോധികയ്ക്ക് വീണു പരുക്ക്
ഒറ്റപ്പാലം ∙ തെരുവുനായ ഓടിച്ചതിനെ തുടർന്നു വീണ വയോധികയുടെ കയ്യൊടിഞ്ഞു. രക്ഷിക്കാൻ ഓടിയെത്തിയ മകളെ നായ കടിച്ചു. മയിലുംപുറം താഴത്തേതിൽ അമ്മുക്കുട്ടിയുടെ (85) ഇടതുകയ്യിലെ എല്ലാണു പൊട്ടിയത്. മകൾ ചന്ദ്രികയെ (60) ആണ് നായ കടിച്ചത്.വീട്ടുമുറ്റത്തു നിന്നാണ് അമ്മുക്കുട്ടിയെ നായ ഓടിച്ചത്. വീണു കയ്യിന്റെ എല്ലു

ഒറ്റപ്പാലം ∙ തെരുവുനായ ഓടിച്ചതിനെ തുടർന്നു വീണ വയോധികയുടെ കയ്യൊടിഞ്ഞു. രക്ഷിക്കാൻ ഓടിയെത്തിയ മകളെ നായ കടിച്ചു. മയിലുംപുറം താഴത്തേതിൽ അമ്മുക്കുട്ടിയുടെ (85) ഇടതുകയ്യിലെ എല്ലാണു പൊട്ടിയത്. മകൾ ചന്ദ്രികയെ (60) ആണ് നായ കടിച്ചത്. വീട്ടുമുറ്റത്തു നിന്നാണ് അമ്മുക്കുട്ടിയെ നായ ഓടിച്ചത്. വീണു കയ്യിന്റെ എല്ലു പൊട്ടിയ അമ്മുക്കുട്ടി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നായയുടെ കടിയേറ്റ ചന്ദ്രികയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുത്തിവയ്പിനു വിധേയയാക്കി. മയിലുംപുറം, പൂളയ്ക്കാപ്പറമ്പ് മേഖലയിൽ തെരുവുനായശല്യം രൂക്ഷമാണ്. പൊതുനിരത്തുകളിലൂടെയുള്ള കാൽനടയാത്ര പോലും ഭീതിജനകമാണെന്നു പരാതിയുണ്ട്.