കൂറ്റനാട് ടൗണും പരിസരപ്രദേശങ്ങളും തെരുവുനായ ഭീഷണിയിൽ
കൂറ്റനാട് ∙ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. വിദ്യാർഥികളടക്കം ഒട്ടേറെ പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, അങ്കണവാടികൾ തുടങ്ങി റോഡിനിരുവശവുമുള്ള കാടുകയറിയ സ്ഥലങ്ങൾ വരെയുള്ള

കൂറ്റനാട് ∙ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. വിദ്യാർഥികളടക്കം ഒട്ടേറെ പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, അങ്കണവാടികൾ തുടങ്ങി റോഡിനിരുവശവുമുള്ള കാടുകയറിയ സ്ഥലങ്ങൾ വരെയുള്ള ഭാഗങ്ങളിൽ കൂട്ടത്തോടെ തമ്പടിച്ചിട്ടുള്ള തെരുവുനായ്ക്കൾ പലപ്പോഴും കൂട്ടത്തോടെയാണ് ആക്രമണം നടത്തുന്നത്.
വാഹനങ്ങൾക്കു കുറുകെ ചാടിയുള്ള വാഹനാപകടങ്ങൾ വേറെയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ് മുറികളിലടക്കം കയറിയുള്ള ആക്രമണം ഉണ്ടായതായി സ്കൂൾ അധികൃതർ പറയുന്നു. പലയിടങ്ങളിലും പ്രസവിച്ചു കിടക്കുന്ന നായകളുടെ ആക്രമണവും ഉണ്ടാകുന്നു. വീടിനകത്തു കയറി ആളുകളെ കടിച്ച സംഭവം വരെയുണ്ടായി. സമീപകാലത്തായി നായ്ക്കളുടെ ആക്രമണം വർധിച്ചു വരുന്നതായും നാട്ടുകാർ പറയുന്നു. നായ്ക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷനേടാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണു നാട്ടുകാരുടെ ആവശ്യം.