ശ്രീദീപിന് ഏറെയിഷ്ടം സിനിമയും സ്പോർട്സും: വീട്ടിലെ ഷെൽഫ് നിറയെ സമ്മാനങ്ങൾ
പാലക്കാട് ∙ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും കഴിഞ്ഞാൽ ശ്രീദീപിന് ഏറെ ഇഷ്ടം സിനിമയും സ്പോർട്സുമായിരുന്നുവെന്നു കൂട്ടുകാർ. എല്ലാ കായിക ഇനങ്ങളോടും ഇഷ്ടമാണ്. അതുകൊണ്ടു തന്നെ എല്ലാ മത്സരങ്ങളും കാണുമായിരുന്നു. സിനിമകളും മുടക്കാറില്ല. ആലപ്പുഴ മെഡിക്കൽ കോളജിലെ കൂട്ടുകാരോടൊപ്പം സിനിമ കാണാൻ

പാലക്കാട് ∙ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും കഴിഞ്ഞാൽ ശ്രീദീപിന് ഏറെ ഇഷ്ടം സിനിമയും സ്പോർട്സുമായിരുന്നുവെന്നു കൂട്ടുകാർ. എല്ലാ കായിക ഇനങ്ങളോടും ഇഷ്ടമാണ്. അതുകൊണ്ടു തന്നെ എല്ലാ മത്സരങ്ങളും കാണുമായിരുന്നു. സിനിമകളും മുടക്കാറില്ല. ആലപ്പുഴ മെഡിക്കൽ കോളജിലെ കൂട്ടുകാരോടൊപ്പം സിനിമ കാണാൻ പോകുമ്പോഴായിരുന്നു തിങ്കളാഴ്ച രാത്രി ശ്രീദീപിനെ മരണം തട്ടിയെടുത്തത്. ശ്രീദീപിന്റെ വീട്ടിലെ ഷെൽഫ് നിറയെ അവൻ വാങ്ങിയ സമ്മാനങ്ങളായിരുന്നു. ദേശീയ–സംസ്ഥാന സ്കൂൾ ഗെയിംസിലും സംസ്ഥാന കലോത്സവങ്ങളിലും ഷൂട്ടിങ് ചാംപ്യൻഷിപ്പിലും പഠനമികവിനും നേടിയ ഒട്ടേറെ സമ്മാനങ്ങൾ.
അച്ഛൻ കെ.ടി.വത്സൻ അധ്യാപകനായ ചന്ദ്രനഗർ ഭാരതമാതാ സ്കൂളിലായിരുന്നു എൽപി ക്ലാസ് മുതൽ ശ്രീദീപ് പഠിച്ചത്. എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് വാങ്ങി ജയം. ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. എൻട്രൻസ് പരീക്ഷയിൽ മികച്ച ജയം നേടിയാണ് ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ ചേർന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ ഉൾപ്പെടെ ജനപ്രതിനിധികളും എൻ.എൻ.കൃഷ്ണദാസ്, ഡോ.പി.സരിൻ, സി.കൃഷ്ണകുമാർ തുടങ്ങിയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ശ്രീദീപിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.