പാലക്കാട് ജില്ലയിൽ ഇന്ന് (11-12-2024); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ് മുതലമട ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് (ജൂനിയർ), ജ്യോഗ്രഫി (ജൂനിയർ) എന്നീ വിഷയങ്ങളിൽ യോഗ്യരായ ഉദ്യോഗാർഥികൾ 20നു സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തണം. എലപ്പുള്ളി ∙ ഗവ.എപി ഹയർ
അധ്യാപക ഒഴിവ് മുതലമട ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് (ജൂനിയർ), ജ്യോഗ്രഫി (ജൂനിയർ) എന്നീ വിഷയങ്ങളിൽ യോഗ്യരായ ഉദ്യോഗാർഥികൾ 20നു സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തണം. എലപ്പുള്ളി ∙ ഗവ.എപി ഹയർ
അധ്യാപക ഒഴിവ് മുതലമട ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് (ജൂനിയർ), ജ്യോഗ്രഫി (ജൂനിയർ) എന്നീ വിഷയങ്ങളിൽ യോഗ്യരായ ഉദ്യോഗാർഥികൾ 20നു സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തണം. എലപ്പുള്ളി ∙ ഗവ.എപി ഹയർ
അധ്യാപക ഒഴിവ്
മുതലമട ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് (ജൂനിയർ), ജ്യോഗ്രഫി (ജൂനിയർ) എന്നീ വിഷയങ്ങളിൽ യോഗ്യരായ ഉദ്യോഗാർഥികൾ 20നു സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തണം.
എലപ്പുള്ളി ∙ ഗവ.എപി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 11.30നു സ്കൂൾ ഓഫിസിൽ.
സൗജന്യ യുജിസി നെറ്റ് പരിശീലനം
ചിറ്റൂർ ∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിന്റെ (സിഡിസി) ആഭിമുഖ്യത്തിൽ സൗജന്യ യുജിസി നെറ്റ് പരിശീലനം ആരംഭിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 13നു വൈകുന്നേരത്തിനു മുൻപായി സിഡിസിയിൽ നേരിട്ടോ ഫോൺ മുഖേനയോ റജിസ്റ്റർ ചെയ്യേണ്ടതാണ്. 04923 224297.
സൗജന്യ പിഎസ്‌സി പരിശീലനം
മണ്ണാർക്കാട്∙ കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മണ്ണാർക്കാട് നജാത്ത് കോളജിൽ ഞായറാഴ്ചകളിൽ നടത്തുന്ന സൗജന്യ പിഎസ്‌സി പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരുന്നു. ഉദ്യോഗാർഥികൾ 20 ന് മുൻപ് അപേക്ഷിക്കണം. 9846836868.
പട്ടാമ്പി ∙ കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഓങ്ങല്ലൂർ അൽഹുദാ സ്കൂൾ കേന്ദ്രമാക്കി നടത്തുന്ന സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലന ക്ലാസിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ള മുസ്‍ലിം ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0466 2954047, 9847462577.
തിമിര ശസ്ത്രക്രിയ ക്യാംപ് 15ന്
പട്ടാമ്പി ∙ പട്ടാമ്പി ചേംബർ ഓഫ് കൊമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും ചേർന്നു നടത്തുന്ന നേത്ര – തിമിര ശസ്ത്രക്രിയാ ക്യാംപ് 15ന് രാവിലെ 8 മുതൽ 12.30 വരെ ചേംബർ ഹൗസിൽ നടക്കുമെന്നു ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.പി. കമാൽ അറിയിച്ചു. ഫോൺ: 9747213900.
കാബേജ് തൈ വിതരണം
മുതലമട ∙ കൃഷിഭവനിൽ നല്ലയിനം കാബേജ് തൈകൾ സൗജന്യ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ള മുതലമട പഞ്ചായത്തിലുള്ളവർ ഇന്നു രാവിലെ 11 മണിക്കു കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
ലേലം നടത്തും
മേലാർകോട്∙ പഞ്ചായത്തിലെ നിറ ഷോപ്പിങ് കോംപ്ലക്സുകളുടെയും മറ്റ് ഷോപ്പിങ് കോംപ്ലക്സുകളുടെയും പുനർലേലം 18ന് 10നും മുറിച്ചു മാറ്റിയ മരങ്ങളുടെ പുനർലേലം രണ്ടിനും പൊതുകുളങ്ങളുടെ പുനർലേലം 19 ന് 10നും നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
ഹജ്: പരിശീലന ക്ലാസ് ഇന്ന്
മുണ്ടൂർ ∙ കേരള സ്റ്റേറ്റ് ഹജ് കമ്മിറ്റി മുഖേന ഹജ് കർമത്തിനു പോകുന്നവർക്കായി ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് മുണ്ടൂർ ഇബ്രാസൻ കൺവൻഷൻ സെന്ററിൽ ഇന്നു രാവിലെ 9 മുതൽ നടക്കും. പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, താലൂക്കുകളിലുള്ളവരും ഡിസംബർ മൂന്നിനു തൃത്താലയിലെ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തവരും വെയ്റ്റിങ് ലിസ്റ്റിൽ നിന്ന് അറിയിപ്പ് ലഭിച്ച 3,000 വരെ ക്രമനമ്പറിൽ ഉൾപ്പെട്ടവരും പങ്കെടുക്കണം. 8.30ന് റജിസ്ട്രേഷൻ ആരംഭിക്കും. എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രെയിനർ ജാഫർ അധ്യക്ഷത വഹിക്കും.
പോത്തുണ്ടി ഡാം ഇന്നു തുറക്കും
നെന്മാറ∙ രണ്ടാംഘട്ട ജലസേചനത്തിനായി പോത്തുണ്ടി ഡാം വലതു കനാൽ ഇന്നു തുറക്കും. ഇടതു കനാൽ നാളെയും തുറക്കും. ഇന്നലെ എഎക്സ്‌ഇ സ്മിതാ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 48.32 അടിയാണ് ജലനിരപ്പ്. നവംബർ 15നായിരുന്നു ഒന്നാംഘട്ട ജലവിതരണം ആരംഭിച്ചത്.
‘ലോകയാത്ര’ ട്രാവൽ എക്സ്പോ 14ന്; യൂറോപ്പിലേക്ക് ഉൾപ്പെടെ സൗജന്യ സമ്മാനയാത്ര
പാലക്കാട് ∙ യൂറോപ്പിലേക്കും തായ്‌ലൻഡിലേക്കും കോർഡേലിയ ക്രൂസിലും സൗജന്യ സമ്മാനയാത്രകളൊരുക്കി സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ലോകയാത്ര’ ട്രാവൽ എക്സ്പോ 14ന് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ടോപ് ഇൻ ടൗണിൽ നടക്കും. എക്സ്പോ ദിനങ്ങളിൽ ടൂർ ബുക്ക് ചെയ്യുന്നവർക്കാണു സൗജന്യ സമ്മാനയാത്ര ലഭിക്കുന്ന ‘ലക്കി ഡ്രോ’യിൽ പങ്കെടുക്കാൻ അവസരം.
വിദേശത്തും രാജ്യത്തിനകത്തും മൂന്നു മുതൽ 25 ദിവസം വരെ നീളുന്ന ഇരുനൂറിലധികം ടൂർ പാക്കേജുകൾക്കു പുറമേ വിസ്മയകരമായ 5 പുതിയ പാക്കേജുകൾ കൂടി സ്വന്തമാക്കാൻ ലോകയാത്ര എക്സ്പോ അവസരമൊരുക്കും. 7 ഭൂഖണ്ഡങ്ങളിലെ വിസ്മയക്കാഴ്ചകൾ അനുയോജ്യമായ പാക്കേജുകളിൽ ലഭ്യമാക്കുന്നതിനു മികവും പരിചയസമ്പത്തുമുള്ള ടൂർ മാനേജർമാരുമായി നേരിട്ടു സംസാരിക്കാനും യാത്രാസംബന്ധമായ സംശയങ്ങൾ പരിഹരിക്കാനും എക്സ്പോയിലൂടെ സാധിക്കും.
എല്ലാ രാജ്യങ്ങളിലേക്കുമുള്ള വീസയും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകളും ലഭ്യമാകും. സ്പോട് ബുക്കിങ് ഓഫറുകളും എക്സ്പോയിൽ കാത്തിരിക്കുന്നു. ഒപ്പം, ഇഎംഐ സൗകര്യവുമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെ നീളുന്ന എക്സ്പോയിൽ വീസ, വിമാന ടിക്കറ്റ്, ട്രാവൽ ഇൻഷുറൻസ്, കറൻസി എക്സ്ചേഞ്ച് തുടങ്ങിയവയെക്കുറിച്ചും വിവരങ്ങൾ ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 7306702360, 9188920788. Website: santamonicafly.com