സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ തൃശൂർ സ്വദേശി വെള്ളക്കെട്ടിൽ വീണു
കൊല്ലങ്കോട് ∙ സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ തൃശൂർ സ്വദേശി കാൽവഴുതി വെള്ളക്കെട്ടിലേക്കു വീണു. പാറക്കെട്ടിൽ പിടിച്ചുനിന്ന യുവാവിനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്നലെ രാവിലെ കുടുംബത്തോടൊപ്പം സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ കാർത്തിക് (26) ചിത്രം പകർത്തുന്നതിനിടെ കാൽവഴുതി

കൊല്ലങ്കോട് ∙ സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ തൃശൂർ സ്വദേശി കാൽവഴുതി വെള്ളക്കെട്ടിലേക്കു വീണു. പാറക്കെട്ടിൽ പിടിച്ചുനിന്ന യുവാവിനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്നലെ രാവിലെ കുടുംബത്തോടൊപ്പം സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ കാർത്തിക് (26) ചിത്രം പകർത്തുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിലെ ആഴമുള്ള ഭാഗത്തേക്കാണു വീണതെങ്കിലും പാറക്കെട്ടിൽ പിടിച്ചു നിൽക്കാനായതു രക്ഷയായി. കൂടുതൽ അപകടസ്ഥിതി ഉണ്ടാകാതെ പാറക്കെട്ടിൽ പിടിച്ചുനിൽക്കാൻ സീതാർകുണ്ട് കാണാനെത്തിയ മറ്റൊരു സംഘം സഹായിച്ചു.
അവിടെയുണ്ടായിരുന്നവർക്ക് കാർത്തിക്കിനെ കരയ്ക്കെത്തിക്കാൻ കഴിയാത്തതിനാൽ കൊല്ലങ്കോട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ എസ്.ഷാജി, സി.കൃഷ്ണരാജ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ ബെൽറ്റ് ധരിപ്പിക്കുകയും ലൈഫ് ബോ, റോപ് എന്നിവ ഉപയോഗിച്ചു സാഹസികമായി യുവാവിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.എ.വിനോദ്കുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ സ്റ്റാലിൻ ചന്ദ്രബോസ്, വി.സുധീഷ്, രതീഷ്, ഹോം ഗാർഡ് എം.നിത്യാനന്ദൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കരയ്ക്കെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.