കാഞ്ഞിരപ്പുഴയിൽ രണ്ട് ആടുകളെ കൂട്ടിൽ കയറി പുലി കടിച്ചു കൊന്നു
കാഞ്ഞിരപ്പുഴ ∙ ഇരുമ്പകച്ചോലയിൽ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നു രണ്ട് ആടുകളെ പുലി കടിച്ചു കൊന്നു. ഇന്നലെ പുലർച്ചെ 1.40ന് ഇരുമ്പകച്ചോല നല്ലുകുന്നേൽ ബെന്നി ജോസഫിന്റെ രണ്ട് ആടുകളെയാണു പുലി പിടിച്ചു കൊന്നത്. കൂട്ടിൽ കെട്ടിയിരുന്ന ഒരാടിനെ കൊലപ്പെടുത്തി കൊണ്ടു പോകാൻ നോക്കിയെങ്കിലും പറ്റിയില്ല. തുടർന്നാണു

കാഞ്ഞിരപ്പുഴ ∙ ഇരുമ്പകച്ചോലയിൽ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നു രണ്ട് ആടുകളെ പുലി കടിച്ചു കൊന്നു. ഇന്നലെ പുലർച്ചെ 1.40ന് ഇരുമ്പകച്ചോല നല്ലുകുന്നേൽ ബെന്നി ജോസഫിന്റെ രണ്ട് ആടുകളെയാണു പുലി പിടിച്ചു കൊന്നത്. കൂട്ടിൽ കെട്ടിയിരുന്ന ഒരാടിനെ കൊലപ്പെടുത്തി കൊണ്ടു പോകാൻ നോക്കിയെങ്കിലും പറ്റിയില്ല. തുടർന്നാണു രണ്ടാമത്തെ ആടിനെ പിടികൂടി കൊലപ്പെടുത്തി കയറു പൊട്ടിച്ചു കൊണ്ടുപോയത്. ശബ്ദം കേട്ടു ലൈറ്റിട്ടു വീടിനു പുറത്തിറങ്ങിയ ബെന്നി ജോസഫിന്റെ ഭാര്യ ഡെയ്സി, പുലി ആടിനെ കൊണ്ടു പോകുന്നതു കണ്ടു. ഉച്ചത്തിൽ ശബ്ദം വച്ചതോടെ ആടിന്റെ പിടിവിട്ടു പുലി സമീപത്തെ തോട്ടത്തിൽ കയറി. വിവരം അപ്പോൾ തന്നെ സമീപത്തെ ബന്ധുക്കളെ അറിയിച്ചു. തുടർന്നു വീട്ടുമുറ്റത്തു തീയിട്ടു നേരം വെളുപ്പിക്കുകയായിരുന്നു. രണ്ടു മാസം മുൻപു ഇവരുടെ രണ്ടു വളർത്തു നായ്ക്കളെയും വന്യമൃഗം പിടിച്ചിരുന്നു.
ആടിനെ പിടികൂടിയ വിവരമറിഞ്ഞു രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്നും ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. വിവരം മേലധികാരികളെ അറിയിക്കുമെന്നും അവരുടെ നിർദേശ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകി. പുലിയാണോ വന്നതെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും എങ്കിലും വന്യമൃഗം തന്നെയാണു ആടിനെ പിടികൂടിയതെന്നും ഇവർ പറഞ്ഞു.
കൊല്ലപ്പെട്ട ആടുകളുടെ പോസ്റ്റ്മോർട്ടം നടത്തി, സംസ്കരിക്കുകയും ചെയ്തു. വീട്ടുകാർക്കു നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും അറിയിച്ചു. കെ.ശാന്തകുമാരി എംഎൽഎ വനംവകുപ്പിനോടു വിവരം ആരാഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ് അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. മൂന്നു ദിവസം മുൻപു ഇരുമ്പകച്ചോല ചെള്ളിത്തോട് ടാപ്പിങ് തൊഴിലാളി പുലിയെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.
നടുക്കം മാറാതെ ഡെയ്സി; നഷ്ടപ്പെട്ടത് ആകെയുള്ള രണ്ട് ആടുകൾ
ഇരുമ്പകച്ചോല ∙ പുലിയെ നേരിട്ടു കണ്ട നടുക്കം മാറിയില്ല, അതും തന്റെ ആകെ ഉണ്ടായിരുന്നു രണ്ട് ആടുകളെയും പുലി കടിച്ചു കൊന്നതു കൂടി കണ്ടതോടെ. കുടുംബത്തിന്റെ വരുമാനമായിരുന്നു ആടുകൾ. ദിവസവും ഒന്നര ലീറ്റർ കറവയുണ്ടായിരുന്നു. ഇതു വിറ്റുകിട്ടുന്ന തുക കുടുംബത്തിനു വരുമാനമായിരുന്നു. വർഷങ്ങൾക്കു മുൻപും ഡെയ്സിയുടെ ഒരാട്ടിൻക്കുട്ടിയെ പുലി പിടികൂടിയിരുന്നു.
തൊഴിലുറപ്പു തൊഴിലാളി കൂടിയാണു ഡെയ്സി. ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് ബെന്നി ജോസഫ് ദിവസങ്ങൾക്കു മുൻപു പുലിയെ കണ്ടു ഷീറ്റ് പുരയിൽ കയറി രക്ഷപ്പെട്ടെന്നും ഡെയ്സി പറഞ്ഞു. വന്യമൃഗശല്യം കാരണം ടാപ്പിങ് തൊഴിലിനും പോകാൻ പറ്റുന്നില്ല. രണ്ടു കുട്ടികളുടെ പഠനവും വീട്ടുചെലവും എല്ലാറ്റിനും കിട്ടുന്ന തുക തികയാത്ത അവസ്ഥയാണ്. ഇതിനിടെയാണു ആകെയുള്ള ആടുകളുടെ നഷ്ടവും. സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം കുടുംബത്തിനാവശ്യമാണ്.