എഫ്ടിസിഎം ഒഴിവ് ലക്കിടി ∙ നെല്ലിക്കുറുശ്ശി ജിഎച്ച്എസിൽ എഫ്ടിസിഎം ഒഴിവ്. പത്താം ക്ലാസ് വിജയിക്കാത്ത ഉദ്യോഗാർഥികൾ 16ന് രാവിലെ 11ന് കൂടിക്കാഴ്ചകൾക്കു ഹാജരാകണം. കൂടിക്കാഴ്ച നാളെ പാലക്കാട് ∙ ആനക്കൽ ഗവ. ട്രൈബൽ വെൽഫെയർ സ്കൂളിൽ ദിവസവേതനടിസ്ഥാനത്തിൽ എച്ച്എസ്ടി ഹിന്ദി തസ് തികയിലേക്കുള്ള ഒഴിവിലേക്ക് നാളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഫ്ടിസിഎം ഒഴിവ്
ലക്കിടി ∙ നെല്ലിക്കുറുശ്ശി ജിഎച്ച്എസിൽ എഫ്ടിസിഎം ഒഴിവ്. പത്താം ക്ലാസ് വിജയിക്കാത്ത ഉദ്യോഗാർഥികൾ 16ന് രാവിലെ 11ന് കൂടിക്കാഴ്ചകൾക്കു ഹാജരാകണം.

കൂടിക്കാഴ്ച നാളെ
പാലക്കാട് ∙ ആനക്കൽ ഗവ. ട്രൈബൽ വെൽഫെയർ സ്കൂളിൽ ദിവസവേതനടിസ്ഥാനത്തിൽ എച്ച്എസ്ടി ഹിന്ദി തസ് തികയിലേക്കുള്ള ഒഴിവിലേക്ക് നാളെ രാവിലെ 11ന് സ്കൂളിൽ കൂടിക്കാഴ്ച നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഓഫിസിൽ നേരിട്ട് ഹാജരാകണം.

ADVERTISEMENT

വിള ഇൻഷുറൻസ് ക്യാംപ് നാളെ
ആലത്തൂർ ∙ രണ്ടാംവിളയുടെ കാലാവസ്ഥ വിള ഇൻഷുറൻസ് ക്യാംപ് നാളെ 10ന് കണ്ണമ്പുള്ളിയിൽ നടത്തും. 480 രൂപയാണ് പ്രീമിയം തുക. ആധാർ, ബാങ്ക് പാസ്ബുക്ക് കോപ്പികൾ, നികുതി രസീത്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാർ പകർപ്പ് എന്നിവയുമായി ഒന്നിനുള്ളിൽ എത്തണമെന്ന് പാടശേഖര സമിതി സെക്രട്ടറി അറിയിച്ചു.

കാട്ടുശ്ശേരി അയ്യപ്പൻകാവ് താലപ്പൊലി ഇന്ന്; 3 മുതൽ ഗതാഗത നിയന്ത്രണം 
കല്ലടിക്കോട് ∙ കാട്ടുശ്ശേരി ശ്രീ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി 10 വരെ പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പാലക്കാട് ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മുണ്ടൂർ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് കോങ്ങാട്  തിരുവാഴിയോട്, ശ്രീകൃഷ്ണപുരം, ആര്യമ്പാവ് വഴി പോകണം. തിരികെ കോഴിക്കോട് ഭാഗത്തു നിന്ന് പാലക്കാട്ടേക്കു വരുന്ന ചരക്കു വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ആര്യമ്പാവ് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് തിരുവാഴിയോട്, കോങ്ങാട്, മുണ്ടൂർ വഴി പാലക്കാട് ഭാഗത്തേക്കു പോകണമെന്നും കല്ലടിക്കോട് പൊലീസ് അറിയിച്ചു.