അധികൃതരോ, അതോ അനങ്ങാപ്പാറകളോ; റോഡിൽ വാരിക്കുഴികളൊരുക്കി അപകടത്തെ പ്രതീക്ഷിക്കുന്നവർ
പാലക്കാട് ∙ അത്യാഹിതങ്ങൾക്കു പിന്നാലെ റോഡ് സുരക്ഷയിലെ വീഴ്ചയെക്കുറിച്ച് ശക്തമായ പരിശോധന നടക്കുമ്പോഴും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും മോട്ടർ വാഹനവകുപ്പിന്റെയും കൺമുന്നിലുള്ള അപകടക്കുഴികൾ നികത്താൻ ഇടപെടൽ ഇല്ല.ഒട്ടേറെത്തവണ പരാതികൾ ഉയർന്നിട്ടും ഒരു വകുപ്പും ഇടപെടുന്നില്ല. അവരെക്കൊണ്ട്

പാലക്കാട് ∙ അത്യാഹിതങ്ങൾക്കു പിന്നാലെ റോഡ് സുരക്ഷയിലെ വീഴ്ചയെക്കുറിച്ച് ശക്തമായ പരിശോധന നടക്കുമ്പോഴും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും മോട്ടർ വാഹനവകുപ്പിന്റെയും കൺമുന്നിലുള്ള അപകടക്കുഴികൾ നികത്താൻ ഇടപെടൽ ഇല്ല. ഒട്ടേറെത്തവണ പരാതികൾ ഉയർന്നിട്ടും ഒരു വകുപ്പും ഇടപെടുന്നില്ല. അവരെക്കൊണ്ട് നടപടിയെടുക്കാൻ ജില്ലാ ഭരണകൂടവും പൊലീസും തയാറാകുന്നില്ല. ഹൈക്കോടതി വരെ റോഡിലെ അപകടാവസ്ഥയെക്കുറിച്ചു പരാമർശിച്ചിട്ടും ജില്ലാ ഭരണകൂടത്തിന്റെ ഫലപ്രദ ഇടപെടൽ ഇതുവരെയായിട്ടും ഇല്ല.
കുഴിയടയ്ക്കാൻ ‘പൂഴിക്കടകൻ’
നഗരത്തിൽ തിരക്കേറിയ ടൗൺ റെയിൽവേ മേൽപാലത്തിലെ അപകടക്കുഴി സഹികെട്ട യാത്രക്കാർ പൂഴിമണ്ണ് കൊണ്ടുവന്നിട്ടാണു തൽക്കാലത്തേക്കെങ്കിലും നികത്തിയിട്ടുള്ളത്. ഓരോ മഴയത്തും മണ്ണ് റോഡിലേക്കൊഴുകും. വീണ്ടും കുഴിയാകും. റെയിൽവേ മേൽപാലം നിർമിച്ചത് റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ആണെങ്കിലും ടോൾ കാലാവധി കഴിഞ്ഞതോടെ ഉടമസ്ഥനില്ല. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആർബിഡിസികെ സർക്കാരിനു കത്തു നൽകിയിരുന്നു. അതിലും ഇതുവരെ നിർദേശമില്ല. ജില്ലാ ഭരണകൂടവും പൊലീസും ഇടപെടാതായതോടെ പൂഴികൊണ്ടുവന്നിട്ട് ഓട്ട അടയ്ക്കുകയല്ലാതെ മറ്റുമാർഗമില്ല. അടുത്ത അപകടം വരെ അധികൃതർ തിരിഞ്ഞുനോക്കില്ലെന്ന് യാത്രക്കാർ പറയുന്നു.
കുഴിച്ചത് ജലഅതോറിറ്റി, അനങ്ങാതെ നഗരസഭ
ബിഒസി റോഡിൽ പെട്രോൾ പമ്പിനു മുന്നിലുള്ള തിരക്കേറിയ റോഡ് ശുദ്ധജലച്ചോർച്ച പരിഹരിക്കാനായി ജല അതോറിറ്റി കുഴിച്ചു നശിപ്പിച്ചു. ദിവസങ്ങളോളം വെള്ളം പാഴായി റോഡിൽ വലിയ കുഴി വീണശേഷമാണ് അതോറിറ്റി അറ്റകുറ്റപ്പണിക്കായി കുഴിച്ചിട്ടത്. വേണ്ടതുപോലെ കുഴി നികത്തിയില്ല. പിന്നീട് തിരിഞ്ഞുനോക്കിയില്ല. ജല അതോറിറ്റിയെക്കൊണ്ട് നടപടിയെടുപ്പിക്കാൻ നഗരസഭയും തയാറായിട്ടില്ല. അധികൃതരാരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. ഇവരെത്താൻ ഇനി അപകടം സംഭവിക്കണോ എന്ന ചോദ്യവും നാട്ടുകാരിൽ നിന്ന് ഉയർന്നു തുടങ്ങി. അപകടവും അത്യാഹിതവും സംഭവിക്കുമെന്നറിഞ്ഞിട്ടും പൊലീസും അനങ്ങുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്.