വിടപറഞ്ഞ വിദ്യാർഥികളുടെ ഓർമയിൽ കരിമ്പ സ്കൂൾ ശോകമൂകമായി
കരിമ്പ ∙ അടുത്ത ദിവസം നടക്കാനിരിക്കുന്ന പരീക്ഷയിൽ ചോദിക്കാനിടയുള്ള ചോദ്യങ്ങളെക്കുറിച്ചും വീണ്ടും പഠിച്ചുറപ്പിക്കേണ്ട ഭാഗങ്ങളെക്കുറിച്ചും സംസാരിച്ചു നാളെ കാണാമെന്നു പറഞ്ഞു പോയ കുട്ടുകാരുടെ ഇടം ഇന്നലെ ഒഴിഞ്ഞു കിടന്നു. വിട പറയാതെ പോയ 4 കൂട്ടുകാരുടെ ഓർമകളിൽ തേങ്ങിയാണു കരിമ്പ ഗവൺമെന്റ് ഹയർസെക്കൻഡറി

കരിമ്പ ∙ അടുത്ത ദിവസം നടക്കാനിരിക്കുന്ന പരീക്ഷയിൽ ചോദിക്കാനിടയുള്ള ചോദ്യങ്ങളെക്കുറിച്ചും വീണ്ടും പഠിച്ചുറപ്പിക്കേണ്ട ഭാഗങ്ങളെക്കുറിച്ചും സംസാരിച്ചു നാളെ കാണാമെന്നു പറഞ്ഞു പോയ കുട്ടുകാരുടെ ഇടം ഇന്നലെ ഒഴിഞ്ഞു കിടന്നു. വിട പറയാതെ പോയ 4 കൂട്ടുകാരുടെ ഓർമകളിൽ തേങ്ങിയാണു കരിമ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും ഇന്നലെ പരീക്ഷയ്ക്കെത്തിയത്. സംഭവത്തെക്കുറിച്ചു കേൾക്കുമ്പോൾ തന്നെ കരയുന്ന കുട്ടികൾ, വിട്ടു പോയവരെക്കുറിച്ച് ഒാർമ പറഞ്ഞ് അധ്യാപകരും ജീവനക്കാരും. ഒരക്ഷരം മിണ്ടാൻ വയ്യാതെ, ഏതു സമയത്തും വിങ്ങിപൊട്ടുമെന്ന പോലെ മുഖങ്ങൾ, ദുഃഖം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിലായിരുന്നു ഇന്നലെ അവർ.
സോഷ്യൽ സയൻസ് പരീക്ഷയായിരുന്നു ഇന്നലെ.എട്ടാം ക്ലാസിന്റെ റൂം നമ്പർ 3 ൽ എ.എസ്.ഐഷയുടെയും റും നമ്പർ 8 ൽ ഇർഫാന ഷെറിന്റെയും നിദ ഫാത്തിമയുടെയും 14 ാം നമ്പർ മുറിയിൽ റിദ ഫാത്തിമയുടെയും ഒാർമകൾ നിറഞ്ഞു നിന്നു. പനയംപാടത്തെ അപകടക്കെണിയിൽ ജീവൻ പൊലിഞ്ഞ നാലു പേർക്കും ആദരാഞ്ജലി അർപ്പിച്ച് അനുശോചന യോഗത്തിനു ശേഷമാണു പരീക്ഷ ആരംഭിച്ചത്. സ്കൂളിൽ നടന്ന യോഗത്തിൽ കരിമ്പ പഞ്ചായത്ത് അധ്യക്ഷൻ പി.എസ്.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റെജി ജോസ്, പഞ്ചായത്ത് ഉപാധ്യക്ഷ കെ.കോമളകുമാരി, എച്ച്.ജാഫർ, പ്രിൻസിപ്പൽ ബിനോയ് എൻ.ജോൺ, പ്രധാന അധ്യാപകൻ എം.ജെമീർ, പിടിഎ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, കെ.പി.എം.മുസ്തഫ, പി.ഭാസ്കരൻ, യൂസഫ് പാലക്കൽ തുടങ്ങിയവർ പങ്കെടുത്തു.