ജീവനിൽ കൊതിയുള്ളവർ ഈ വഴി പോകരുത്; കാഴ്ചപ്പറമ്പ് അപകട ജംക്ഷനാകുന്നു
കണ്ണാടി∙ വിദ്യാർഥികൾക്കു നടക്കാൻ പോലും കഴിയാതെ ദേശീയപാത കാഴ്ചപ്പറമ്പ് ജംക്‌ഷൻ വീർപ്പുമുട്ടുന്നു. കണ്ണാടി സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് ഏതു സമയത്തും അപകടമുണ്ടായേക്കാം എന്ന ഭയപ്പാടിൽ സ്കൂളിൽ വന്നുപോവുന്നത്.ദേശീയപാത അതോറിറ്റിയുടെ പിടിപ്പുകേടാണു കാരണം. ഒരു വശത്തു പൊളിച്ചിടുമ്പോൾ മറുവശത്തു

കണ്ണാടി∙ വിദ്യാർഥികൾക്കു നടക്കാൻ പോലും കഴിയാതെ ദേശീയപാത കാഴ്ചപ്പറമ്പ് ജംക്‌ഷൻ വീർപ്പുമുട്ടുന്നു. കണ്ണാടി സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് ഏതു സമയത്തും അപകടമുണ്ടായേക്കാം എന്ന ഭയപ്പാടിൽ സ്കൂളിൽ വന്നുപോവുന്നത്.ദേശീയപാത അതോറിറ്റിയുടെ പിടിപ്പുകേടാണു കാരണം. ഒരു വശത്തു പൊളിച്ചിടുമ്പോൾ മറുവശത്തു കൂടെയെങ്കിലും നടന്നു പോവാൻ സ്ഥലം കണ്ടെത്തി താൽക്കാലികമായി നടപ്പാതയെങ്കിലും നിർമിക്കേണ്ടതായിരുന്നു. ഇനിയുള്ള വഴികളിലൊന്നുദേശീയപാതയ്ക്കരികിലെ ലൈൻ ട്രാഫിക്കിന്റെ വെള്ളവരയിൽ താൽക്കാലികമായി സ്ഥാപിച്ച സിഗ്നൽ ഡിവൈഡർ രണ്ടരയടിയെങ്കിലും വലതു വശത്തേക്കു നീക്കിവച്ചാൽ പേടികൂടാതെ ഇടതു വശത്തു കൂടി നടന്നു പൊവാമെന്നതാണ്.
ഇതു വാഹനങ്ങളുടെ തിരക്കു വർധിക്കാനിടയാക്കുമെന്നാണു മറുപക്ഷം. മറ്റൊരു വഴി മേൽപാലം നിർമാണത്തിനുള്ള റോഡിന്റെ ഇരുവശത്തെയും സുരക്ഷാ മതിലുകളുടെ അടിത്തറ ദ്രുതഗതിയിൽ കെട്ടിപ്പാെക്കി അതുവഴി നടപ്പാത ഒരുക്കുക എന്നതാണ്. ദിവസേന ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. പലയിടത്തും കാൽനടയാത്രിക൪ റോഡു മുറിച്ചു കടക്കുന്നതിനിടയിൽ അപകടത്തിൽപെടുന്നതു പതിവാണ്. ഇതിന്റെ ഭാഗമായി കണ്ണാടി സ്കൂളിനു സമീപം കാൽനടയാത്രിക൪ക്കായി ദേശീയപാതയ്ക്കു കുറുകെ നടപ്പാലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും കയറിയിറങ്ങാനുള്ള മടി കാരണം ഒട്ടുമിക്കവരും ഇതിനെ ആശ്രയിക്കാറില്ല.
കാഴ്ചപ്പറമ്പ് പുഴയ്ക്കൽ വഴി പോവുന്നവരും കണ്ണാടി പാത്തിക്കൽ തേങ്കുറുശ്ശി വഴി പോവുന്നവർക്കാണ് ഏറെ ദുരിതം. ഇതിനു മുൻപു സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി മെറ്റൽ ക്രോസ് ബാറുകളിലൂടെ നേരിട്ടു ദേശീയപാതയിലേക്കു പ്രവേശിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടി, വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള 56 കിലോമീറ്റ൪ നാലുവരിപ്പാതയിലെ വിവിധ ഭാഗങ്ങളിലെ ക്രോസ് ബാറുകളടച്ചു ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനു പുറമേ കാഴ്ചപ്പറമ്പ് നാൽക്കവലയ്ക്കു സമീപത്തെ തടയണ പൊളിച്ചു കർഷകരെ വെള്ളം മുട്ടിച്ചു കൃഷിയിറക്കാനാവാതെ വലച്ചിരുന്നു.