ഷൊർണൂർ∙ ട്രെയിൻ തട്ടി 4 ശുചീകരണത്തൊഴിലാളികൾ മരിച്ച പ്രദേശത്തിനു സമീപം റെയിൽവേ ട്രാക്കിനോടു ചേർന്ന മരങ്ങൾ വെട്ടിമാറ്റുന്നു. മരങ്ങൾ സുഗമമായ ഗതാഗതത്തിനു തടസ്സമാകുന്നുണ്ടെന്നു വിലയിരുത്തിയാണു നടപടി. കാഴ്ച മറയ്ക്കുന്ന നിലയിലേക്കു വളർന്ന ചെറുതും വലുതുമായ മരങ്ങളാണിത്. പാലക്കാട്–തൃശൂർ പാതയിൽ എ കാബിൻ മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ∙ ട്രെയിൻ തട്ടി 4 ശുചീകരണത്തൊഴിലാളികൾ മരിച്ച പ്രദേശത്തിനു സമീപം റെയിൽവേ ട്രാക്കിനോടു ചേർന്ന മരങ്ങൾ വെട്ടിമാറ്റുന്നു. മരങ്ങൾ സുഗമമായ ഗതാഗതത്തിനു തടസ്സമാകുന്നുണ്ടെന്നു വിലയിരുത്തിയാണു നടപടി. കാഴ്ച മറയ്ക്കുന്ന നിലയിലേക്കു വളർന്ന ചെറുതും വലുതുമായ മരങ്ങളാണിത്. പാലക്കാട്–തൃശൂർ പാതയിൽ എ കാബിൻ മുതൽ ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ വരെയും ഷൊർണൂർ–തൃശൂർ ട്രാക്കിൽ സ്റ്റേഷൻ മുതൽ ബി കാബിൻ വരെയുമാണു മരങ്ങൾ മുറിക്കുന്നത്.

പ്രദേശത്തെ നൂറിലേറെ മരങ്ങൾ വെട്ടിനീക്കും. ഇതോടൊപ്പം ട്രാക്കുകളോടു ചേർന്നു വളർന്ന ചെടികളും പുല്ലും വെട്ടിമാറ്റും.  ട്രാക്കുകളിൽ നിന്നു 3 മീറ്റർ വരെ ദൂരത്തുള്ള തടസ്സങ്ങളാണു നീക്കുന്നത്. വെട്ടിമാറ്റിയ മരത്തടികൾ പ്രദേശത്തു നിന്നു യന്ത്രസഹായത്തോടെ നീക്കുന്ന ജോലികളും തുടങ്ങി. കഴിഞ്ഞ മാസമാണു ട്രാക്കുകളിലെ മാലിന്യങ്ങൾ ശേഖരിച്ചു മടങ്ങുകയായിരുന്ന തമിഴ്നാട്ടുകാരായ 4 ശുചീകരണത്തൊഴിലാളികൾ ബി കാബിനു സമീപം ഭാരതപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിൽ ട്രെയിൻ തട്ടി മരിച്ചത്. 

English Summary:

Track safety measures are underway near Shoranur, Kerala, after a fatal train accident last month involving sanitation workers. Trees and vegetation obstructing the railway track are being removed to improve visibility and prevent future accidents.