ഉസ്താദിന്റെ ഓർമയ്ക്കു മുന്നിൽ വീണ്ടുമൊരു സാഷ്ടാംഗ പ്രണാമം
ഒറ്റപ്പാലം∙മാന്ത്രിക വിരലുകളാൽ തബലയിൽ വിസ്മയം തീർത്ത വിഖ്യാത കലാകാരൻ അല്ലാ രഖാ സാക്കിർ ഹുസൈന്റെ വലുപ്പം വിനയമായിരുന്നു. ലോകം ഉസ്താദ് എന്നു വിളിച്ച അദ്ദേഹത്തിന്റെ വിനയത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചിട്ടുണ്ട് ഒറ്റപ്പാലം സ്വദേശിയായ ചെണ്ടവാദ്യക്കാരൻ പനമണ്ണ ശശി.‘കേളി’യെന്ന സാംസ്കാരിക സംഘടനയുടെ

ഒറ്റപ്പാലം∙മാന്ത്രിക വിരലുകളാൽ തബലയിൽ വിസ്മയം തീർത്ത വിഖ്യാത കലാകാരൻ അല്ലാ രഖാ സാക്കിർ ഹുസൈന്റെ വലുപ്പം വിനയമായിരുന്നു. ലോകം ഉസ്താദ് എന്നു വിളിച്ച അദ്ദേഹത്തിന്റെ വിനയത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചിട്ടുണ്ട് ഒറ്റപ്പാലം സ്വദേശിയായ ചെണ്ടവാദ്യക്കാരൻ പനമണ്ണ ശശി.‘കേളി’യെന്ന സാംസ്കാരിക സംഘടനയുടെ ക്ഷണമനുസരിച്ചു തായമ്പക അവതരിപ്പിക്കാൻ പനമണ്ണ ശശി മുംബൈയിലെത്തിയതു 2010ൽ. തായമ്പക തുടങ്ങാൻ നേരത്തു സംഘാടകസമിതി ഭാരവാഹിയായ രാമചന്ദ്രൻ ചെവിയിൽ പറഞ്ഞു: ‘ഇന്ന് ഉസ്താദ് വരുന്നുണ്ട്, തായമ്പക കാണാൻ’. കൃത്യസമയത്ത് അദ്ദേഹമെത്തി.ലോകപ്രശസ്തനായ തബല മാന്ത്രികൻ കയ്യിലുണ്ടായിരുന്ന വെളുത്ത ടർക്കി ടവൽ വീശിക്കാണിച്ചു തായമ്പക കലാകാരനെ അഭിവാദ്യം ചെയ്തു. ഇരുവരും നേരിൽ കാണുന്നതാദ്യം. ഒന്നേകാൽ മണിക്കൂർ നീണ്ട തായമ്പക പൂർത്തിയായ നിമിഷം ഉസ്താദ് ഇരിപ്പിടം വിട്ടു ശശിയുടെ മുന്നിലെത്തി, കാൽതൊട്ടു വണങ്ങി.
കാലിൽ തൊട്ട കൈകൾ ചേർത്തുപിടിച്ച പനമണ്ണ ശശി, സാക്കിർ ഹുസൈന്റെ കാൽക്കൽ സാഷ്ടാംഗം നമസ്കരിച്ചു.തായമ്പകയുടെ രീതിയും ചിട്ടയും ശൈലിയുമൊക്കെ ഉസ്താദ് ചോദിച്ചറിഞ്ഞു. ‘റ’ എന്ന ആകൃതിയിൽ അണിനിരന്ന് അവതരിപ്പിക്കുന്ന ചെണ്ടവാദ്യത്തിന്റെ അമരക്കാരനെ ഉസ്താദ് വിശേഷിപ്പിച്ചു: ‘ സൗരയൂഥത്തിൽ സൂര്യനെപ്പോലെ.’.പിന്നീട്, 6 മാസത്തിനു ശേഷം മുംബൈയിലെ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സ് (എൻസിപിഎ) പ്രവർത്തകർ ശശിയെ ഫോണിൽ വിളിച്ചു. അതു പുണെയിൽ, ഉസ്താദിനൊപ്പം ഒരു ഫ്യൂഷൻ അവതരിപ്പിക്കാനുള്ള ക്ഷണമായിരുന്നു. തബലയും ചെണ്ടയും ചേർന്നൊരു ജുഗൽബന്ദി.സാക്കിർ ഹുസൈനൊപ്പം ചെണ്ടവാദ്യം അവതരിപ്പിച്ചതു രണ്ടു മണിക്കൂർ, സ്വർഗതുല്യമായ അനുഭവമായിരുന്നെന്നു പനമണ്ണ ശശി ഓർക്കുന്നു. ‘കലാകാരൻമാർ കണ്ടു പഠിക്കേണ്ടതാണ് അദ്ദേഹത്തിന്റെ വിനയം’.