പാലക്കാട് ∙പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷ വിധിച്ചു. പൂജാരി ചമഞ്ഞ്, അസുഖം മാറ്റാമെന്നു വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഒന്നാം പ്രതി കൂടല്ലൂർ പടിഞ്ഞാത്തറ സ്വദേശി വിനോദിനു (42) വിവിധ വകുപ്പുകളിലായി 40

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷ വിധിച്ചു.  പൂജാരി ചമഞ്ഞ്, അസുഖം മാറ്റാമെന്നു വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഒന്നാം പ്രതി കൂടല്ലൂർ പടിഞ്ഞാത്തറ സ്വദേശി വിനോദിനു (42) വിവിധ വകുപ്പുകളിലായി 40 വർഷം കഠിനതടവും 1.35 ലക്ഷം രൂപ പിഴയും രണ്ടാം പ്രതി മഞ്ഞളൂർ തില്ലങ്കോട് വിദ്യയ്ക്ക് (37) വിവിധ വകുപ്പുകളിലായി 23 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയുമാണു പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നാം പ്രതി ഒരു വർഷവും മൂന്നു മാസവും അധിക കഠിനതടവും രണ്ടാം പ്രതി രണ്ടു വർഷം അധിക കഠിനതടവും അനുഭവിക്കണം. 

ഒന്നാം പ്രതി അതിജീവിതയുടെ വീട്ടിൽ വച്ചും ബന്ധുവീട്ടിൽ വച്ചും പലതവണ പീഡിപ്പിച്ചെന്നും രണ്ടാം പ്രതി ഇതിനായി സൗകര്യം ഒരുക്കിനൽകിയെന്നുമാണ് പ്രോസിക്യൂഷൻ വാദം. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായം നൽകാനും വിധിയായി. അന്നത്തെ ആലത്തൂർ എസ്ഐയായിരുന്ന എം.ആർ.അരുൺകുമാർ റജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന ടി.എൻ.ഉണ്ണിക്കൃഷ്ണനും അന്നത്തെ കുഴൽമന്ദം ഇൻസ്പെക്ടർ ആയിരുന്ന ആർ.രജീഷും ചേർന്നാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിൽ സബ് ഇൻസ്പെക്ടർ എ.താജുദ്ദീൻ, എഎസ്ഐ എസ്.സുലേഖ, സി.വത്സൻ എന്നിവർ സഹായിച്ചു.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി.ശോഭന, സി.രമിക എന്നിവർ ഹാജരായി. ലെയ്സൺ ഓഫിസർ എഎസ്ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

English Summary:

Palakkad POCSO Court convicts two individuals for raping a minor girl, imposing lengthy prison sentences and substantial fines. The abuse was facilitated by the accused posing as a priest, and the court also ordered additional financial compensation for the victim.