ആലത്തൂർ ബൈപാസ് നിർമാണം തുടങ്ങുന്നു; നിർമാണം 25 കോടി രൂപയിൽ
ആലത്തൂർ∙ ദേശീയപാതയിൽ നിന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് അതിവേഗമെത്തുന്ന ആലത്തൂർ ബൈപാസ് നിർമാണത്തിനു തുടക്കമാകുന്നു. വാനൂർ റോഡിൽ ആലത്തൂരിലേക്ക് ഇറങ്ങുന്ന ഭാഗത്തു ദേശീയപാതയിൽ നിന്നു 140 മീറ്റർ മാറി ആയർകുളം തോട്ടിൽ നിന്നാണു റോഡ് ആരംഭിക്കുന്നത്. ഇവിടെ നിന്ന് 600 മീറ്റർ ബൈപാസിലൂടെ സഞ്ചരിച്ചാൽ

ആലത്തൂർ∙ ദേശീയപാതയിൽ നിന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് അതിവേഗമെത്തുന്ന ആലത്തൂർ ബൈപാസ് നിർമാണത്തിനു തുടക്കമാകുന്നു. വാനൂർ റോഡിൽ ആലത്തൂരിലേക്ക് ഇറങ്ങുന്ന ഭാഗത്തു ദേശീയപാതയിൽ നിന്നു 140 മീറ്റർ മാറി ആയർകുളം തോട്ടിൽ നിന്നാണു റോഡ് ആരംഭിക്കുന്നത്. ഇവിടെ നിന്ന് 600 മീറ്റർ ബൈപാസിലൂടെ സഞ്ചരിച്ചാൽ താലൂക്ക് ആശുപത്രിയിലെത്തും. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നിന്നും 25 കോടി രൂപയിലാണ് ബൈപാസ് നിർമിക്കുന്നത്.ഒന്നാം ഘട്ടത്തിൽ 15 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രി വരെയുള്ള ആദ്യഘട്ടം പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ ബൈപാസ് ആലത്തൂർ–വാഴക്കോട് സംസ്ഥാനപാതയിൽ എത്തിച്ചേരും.
തോടിന്റെ ഉള്ളിലൂടെ ബോക്സ് കൽവർട്ട് മാതൃകയിലാണു നിർമാണം. കോൺക്രീറ്റ് ചെയ്തു മുകളിൽ റോഡും താഴെ തോടും ഉണ്ടാകും. തോടിന്റെ നീരൊഴുക്കിനു തടസ്സമുണ്ടാകില്ല. രണ്ടു വലിയ വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി പോകാനാകും. വലിയ ബൈപാസ് ആണെങ്കിലും ഒരു തുണ്ടു ഭൂമി പോലും ഏറ്റെടുക്കേണ്ടി വരില്ല. ഒന്നാംഘട്ട നിർമാണം പൂർത്തിയാകുന്നതോടെ രണ്ടാംഘട്ടവും ആരംഭിച്ച് ബൈപാസ് ഉടൻ പൂർത്തിയാക്കുമെന്നു കെ.ഡി.പ്രസേനൻ എംഎൽഎ പറഞ്ഞു. ബൈപാസിന്റെ നിർമാണോദ്ഘാടനം 24നു 4നു ആർ.കൃഷ്ണൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ കെ.രാധാകൃഷ്ണൻ എംപി നിർവഹിക്കും. കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷനാകും.