പാലക്കാട് ∙ ഒരു മാസമായി സർവീസ് റോഡ് അടച്ച് ടൗൺ റെയിൽവേ മേൽപാലത്തിൽ തെറ്റായ ദിശയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് അപകടവും അത്യാഹിതവും ക്ഷണിച്ചു വരുത്തി അധികൃതർ. ഒരു നടപടിയും സ്വീകരിക്കാതെ പൊലീസും മോട്ടർ വാഹനവകുപ്പും ജില്ലാ ഭരണകൂടവും. അത്യാഹിതം സംഭവിച്ചാൽ മാത്രമേ വകുപ്പുകൾ പാഞ്ഞെത്തൂ.പാലക്കാട് ടൗൺ റെയി‍ൽവേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഒരു മാസമായി സർവീസ് റോഡ് അടച്ച് ടൗൺ റെയിൽവേ മേൽപാലത്തിൽ തെറ്റായ ദിശയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് അപകടവും അത്യാഹിതവും ക്ഷണിച്ചു വരുത്തി അധികൃതർ. ഒരു നടപടിയും സ്വീകരിക്കാതെ പൊലീസും മോട്ടർ വാഹനവകുപ്പും ജില്ലാ ഭരണകൂടവും. അത്യാഹിതം സംഭവിച്ചാൽ മാത്രമേ വകുപ്പുകൾ പാഞ്ഞെത്തൂ.പാലക്കാട് ടൗൺ റെയി‍ൽവേ സ്റ്റേഷൻ റോഡിൽ നിന്നു റെയിൽവേ മേൽപാലത്തിലേക്കു പ്രവേശിക്കുന്നതിന്റെ ഇടതുവശത്തുള്ള സർവീസ് റോഡാണ് ബാരിക്കേഡ് ഇട്ട് അടച്ചത്.ഇതേത്തുടർന്നു ഗവ.മോയൻ സ്കൂൾ ജംക്‌ഷനിലേക്കു പോകേണ്ട ബസ്സുകളടക്കമുള്ള വാഹനങ്ങൾ മേൽപാലം കയറി തെറ്റായ ദിശയിലൂടെ വലത്തേക്കു തിരിഞ്ഞുവേണം പോകാൻ.

ഇവിടെ വലത്തേക്കു വാഹനങ്ങൾ തിര‍ിഞ്ഞുപോകുന്നതു നിരോധിച്ചിട്ടുണ്ട്.തകർച്ച കാരണമാണു സർവീസ് റോഡ് അടച്ചിട്ടുള്ളതെന്നാണു വിശദീകരണം. തകർച്ച പരിഹരിക്കുന്നതിനു പകരം റോഡ് തന്നെ ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കും നടപടി സ്വീകരിച്ചിട്ടില്ല. പാലക്കാട് ടിബി റോഡ്, ബിഒസി റോഡ് വഴി വരുന്ന വാഹനങ്ങൾ ടൗൺ റെയിൽവേ മേൽപാലം വഴിയാണു മോയൻ സ്കൂൾ ജംക്‌ഷനിലെത്തേണ്ടത്. തിരിച്ചും ഈ റൂട്ടിൽ വാഹനങ്ങൾ മേൽപാലം വഴിയാണ് വരുന്നത്. ഇതിനിടെയാണു പാലത്തിന്റെ മധ്യത്തിൽ വച്ച് ടൗൺ റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വലത്തേക്കു തിരിയുന്നത്. ഇത് അത്യന്തം അപകടകരമാണ്. പാലത്തിൽ രാത്രി വഴിവിളക്കുകളും പ്രകാശിക്കുന്നില്ല.

ADVERTISEMENT

പാലം ഉപേക്ഷിച്ചോ? 
പാലക്കാട് ടൗൺ റെയിൽവേ മേൽപാലത്തിനു നാഥനില്ലാത്ത സ്ഥിതിയാണ്. പാലം നിർമിച്ചതു റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ആണെങ്കിലും ടോൾ കാലാവധി കഴിഞ്ഞതോടെ പാലം അവരുടെ ഉടമസ്ഥതയിലല്ലാതായി. ഇക്കാര്യം വ്യക്തമാക്കിയും പാലം പിഡബ്ല്യുഡി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ആർബിഡിസി സർക്കാരിനു കത്തു നൽകിയിരുന്നെങ്കിലും അതിൽ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ പാലത്തിലെ അടിയന്തര അറ്റകുറ്റപ്പണി പോലും മുടങ്ങിക്കിടക്കുകയാണ്. പാലത്തിൽ വലിയ അപകടക്കുഴിയുമുണ്ട്. ഈ സാഹചര്യത്തിൽ പാലക്കാട് എംഎൽഎ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു. 

നഗരസഭ ഇടപെടുന്നില്ല
സർവീസ് റോഡിലെ വലിയ കുഴികളിൽ വീണു യാത്രക്കാർക്കു ഗുരുതരമായി പരുക്കേൽക്കാൻ തുടങ്ങിയതോടെയാണ് ഇത് അടച്ചിട്ടിരിക്കുന്നത്. റോഡിന്റെ അപകടാവസ്ഥ നഗരസഭയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഇക്കാര്യത്തിൽ നഗരസഭ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ അത്യാഹിതങ്ങൾക്കു സാധ്യതയേറെയാണ്.സെയ്ദ് മീരാൻ ബാബു നഗരസഭാംഗം

English Summary:

Palakkad Town Railway Overbridge's dangerous conditions, due to a closed service road forcing wrong-way driving, are causing accidents. Authorities' negligence and lack of maintenance are putting commuters at risk.