വികസനം വഴിമാറിപ്പോകുന്ന മംഗലാംകുന്ന് ജംക്‌ഷൻ
ശ്രീകൃഷ്ണപുരം∙ മുണ്ടൂർ – തൂത റോഡ് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ വികസിക്കാതെ പഴയ പടിയാണു മംഗലാംകുന്ന് ജംക്‌ഷൻ. ചെർപ്പുളശ്ശേരി, പാലക്കാട്, ഒറ്റപ്പാലം, റോഡുകൾ സംഗമിക്കുന്നതു മംഗലാംകുന്ന് ജംക്‌ഷനിലാണ്. ഒട്ടേറെ വാഹനങ്ങളാണ് ദിവസേന ഇവിടെയെത്തി തിരിഞ്ഞു പോകുന്നത്. വലിയ വളവും കയറ്റവും ചേർന്ന

ശ്രീകൃഷ്ണപുരം∙ മുണ്ടൂർ – തൂത റോഡ് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ വികസിക്കാതെ പഴയ പടിയാണു മംഗലാംകുന്ന് ജംക്‌ഷൻ. ചെർപ്പുളശ്ശേരി, പാലക്കാട്, ഒറ്റപ്പാലം, റോഡുകൾ സംഗമിക്കുന്നതു മംഗലാംകുന്ന് ജംക്‌ഷനിലാണ്. ഒട്ടേറെ വാഹനങ്ങളാണ് ദിവസേന ഇവിടെയെത്തി തിരിഞ്ഞു പോകുന്നത്. വലിയ വളവും കയറ്റവും ചേർന്ന ഭാഗമാണിവിടെ. എതിരെ വരുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ അപകടസാധ്യതയും ഏറെയാണ്. ബസ് വന്നു നിന്നാൽ മറ്റു വാഹനങ്ങൾക്കു പോകാൻ ബുദ്ധിമുട്ടാണ്. പാലക്കാട്, ഒറ്റപ്പാലം ഭാഗത്തേക്ക് ആളുകൾ ബസ് കാത്തു നിൽക്കുന്നതു റോഡിലാണ്.
ഒറ്റപ്പാലം റോഡിലാണ് ഓട്ടോറിക്ഷാ സ്റ്റാൻഡും. ചെർപ്പുളശ്ശേരി, മണ്ണാർക്കാട് ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ് ചാത്തൻകുന്ന് റോഡിനു മുൻവശത്തേക്കു മാറിയതാണ് ഇവിടെ അടുത്ത കാലത്തുണ്ടായ ഏകമാറ്റം. അഴുക്കുചാലുകളും ഇവിടെയില്ല. മഴ പെയ്താൽ പാലക്കാട് റോഡിൽ നിന്നു വെള്ളം ജംക്‌ഷനിലൂടെ ഒഴുകിയെത്തുന്നതും പതിവാണ്.മുൻപു പാലക്കാട് റോഡിൽ നിന്നു ലോറി നിയന്ത്രണം വിട്ടു നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു മറിഞ്ഞിരുന്നു. കാട്ടുകുളം, കടമ്പഴിപ്പുറം, മുന്നൂർക്കോട് സ്കൂളുകളിലേക്കുള്ള കുട്ടികൾ ഇവിടെ വന്നാണു ബസിൽ മാറിക്കയറുന്നത്. കാട്ടുകുളം പരിയാനമ്പറ്റ ക്ഷേത്രത്തിലേക്കു പാലക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നു വരുന്നവരിൽ അധികവും ബസ് ഇറങ്ങേണ്ടതും ഇവിടെയാണ്. പൊതുസ്ഥലം ജംക്‌ഷനിൽ ഇല്ലാത്തതാണു വീതി കൂട്ടാൻ പ്രധാന തടസ്സമായി നിൽക്കുന്നത്.സ്വകാര്യ വ്യക്തികളുടെ സ്ഥലം സർക്കാർ ഏറ്റെടുത്തെങ്കിൽ മാത്രമേ വികസനം പൂർത്തിയാവൂ. സ്ഥലം ഏറ്റെടുക്കാനുള്ള തുക അധികമായി കാണേണ്ടി വരും.