വേനൽ എത്തും മുൻപ് ഭാരതപ്പുഴ വരണ്ടു; തടയണയിൽ മണൽ അടിഞ്ഞതിനാൽ വെള്ളം ശേഖരിക്കാൻ കഴിയുന്നില്ല
ഷൊർണൂർ∙ വേനൽക്കാലം എത്തും മുൻപ് വറ്റിവരണ്ട് ഭാരതപ്പുഴ. കഴിഞ്ഞ പ്രളയകാലത്ത് ഷൊർണൂർ തടയണയിൽ മണൽ വന്ന് അടിഞ്ഞ് കൂടിയതിനാൽ വെള്ളം സംഭരിക്കാൻ കഴിയാത്ത സാഹചര്യമായി. ഒട്ടേറെ പദ്ധതികൾ ഭാരതപ്പുഴയ്ക്കു വേണ്ടി നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും മണൽ നീക്കാൻ ഇതുവരെയും നടപടി എടുത്തിട്ടില്ല. വെള്ളം സംഭരിക്കാൻ

ഷൊർണൂർ∙ വേനൽക്കാലം എത്തും മുൻപ് വറ്റിവരണ്ട് ഭാരതപ്പുഴ. കഴിഞ്ഞ പ്രളയകാലത്ത് ഷൊർണൂർ തടയണയിൽ മണൽ വന്ന് അടിഞ്ഞ് കൂടിയതിനാൽ വെള്ളം സംഭരിക്കാൻ കഴിയാത്ത സാഹചര്യമായി. ഒട്ടേറെ പദ്ധതികൾ ഭാരതപ്പുഴയ്ക്കു വേണ്ടി നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും മണൽ നീക്കാൻ ഇതുവരെയും നടപടി എടുത്തിട്ടില്ല. വെള്ളം സംഭരിക്കാൻ കഴിയാതായതോടെ സമീപത്തെ ഏക്കറുകണക്കിന് കൃഷിയും പ്രതിസന്ധിയിലാണ്.മുൻ മാസങ്ങളിൽ ഷട്ടറുകൾ തുറന്നിട്ട് തടയണയിലെ വെള്ളം ഒഴുകിപ്പോയതും പ്രതിസന്ധിക്ക് കാരണമായി എന്നാണ് കർഷകർ പറയുന്നത്. ഷൊർണൂരിലെ കാരക്കാട് പോലുള്ള പ്രദേശങ്ങളിൽ കൃഷിയിറക്കാൻ വെള്ളമില്ലാതെ നെൽപാടങ്ങൾ വിണ്ടുകീറിയ അവസ്ഥയിലാണ്.
തടയണയിൽ മതിയായ ജലം സംഭരിക്കാൻ കഴിയാത്തതിനാൽ വേനലിൽ കുടിവെള്ള പ്രശ്നം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ആകെ 360 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് തടയണ നിർമിച്ചിട്ടുള്ളത്.പ്രതിദിനം 20 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ടാങ്ക്, മോട്ടർ പമ്പുകൾ, ട്രാൻസ്ഫോമർ എന്നിവ ഉൾപ്പെടുന്ന കുടിവെള്ള പദ്ധതിയാണ് ഭാരതപ്പുഴയിൽ നിലവിലുള്ളത്. ഷൊർണൂർ നഗരസഭാ പ്രദേശത്തിനും വാണിയംകുളം പഞ്ചായത്തിനും ആണ് തടയണ പദ്ധതി കൂടുതൽ ഗുണം ചെയ്തത്. തൃശൂർ ജില്ല മൈനർ ഇറിഗേഷൻ വിഭാഗമാണ് കിഫ്ബി ഫണ്ടിൽ നിന്ന് ഷൊർണൂർ- ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ചുള്ള തടയണ നിർമിച്ചത്.