ക്രിസ്മസ് – ന്യൂ ഇയർ; സബ്സിഡി ചന്തയുമായി കൺസ്യൂമർഫെഡ്
പാലക്കാട് ∙ കൺസ്യൂമർഫെഡിന്റെ കീഴിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സബ്സിഡി ചന്തകൾ തുറന്നു. പാലക്കാട്, റെയിൽവേ കോളനി, തച്ചമ്പാറ, മണ്ണാർക്കാട്, എടത്തനാട്ടുകര, അഗളി, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, പട്ടാമ്പി, കൂറ്റനാട്, ആലത്തൂർ, നെന്മാറ, കുഴൽമന്ദം എന്നീ ത്രിവേണി സ്റ്റോറുകളിലാണു ക്രിസ്മസ് -പുതുവത്സര സബ്സിഡി

പാലക്കാട് ∙ കൺസ്യൂമർഫെഡിന്റെ കീഴിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സബ്സിഡി ചന്തകൾ തുറന്നു. പാലക്കാട്, റെയിൽവേ കോളനി, തച്ചമ്പാറ, മണ്ണാർക്കാട്, എടത്തനാട്ടുകര, അഗളി, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, പട്ടാമ്പി, കൂറ്റനാട്, ആലത്തൂർ, നെന്മാറ, കുഴൽമന്ദം എന്നീ ത്രിവേണി സ്റ്റോറുകളിലാണു ക്രിസ്മസ് -പുതുവത്സര സബ്സിഡി ചന്ത ഒരുക്കിയിരികുന്നത്. ജില്ലാ ആസ്ഥാനത്ത് പാലക്കാട് ഐഎംഎ ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ജില്ലാ കേന്ദ്രത്തിൽ ഒരുദിവസം 300 പേർക്കും മറ്റു 12 ത്രിവേണികളിൽ ഒരുദിവസം 75 പേർക്കും സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യും.
സബ്സിഡി സാധനങ്ങൾക്കു റേഷൻകാർഡ് നിർബന്ധമാണ്. കൂടാതെ 20-30% വരെ വിലക്കുറവിൽ നോൺ സബ്ഡിസി സാധനങ്ങളും ലഭിക്കും. ചന്ത ജനുവരി ഒന്നു വരെ തുടരും. കാർഡ് ഒന്നിന് എട്ടു കിലോഗ്രാം അരിയും രണ്ടു കിലോഗ്രാം പച്ചരിയും ലഭിക്കും. വെളിച്ചെണ്ണ അര ലീറ്ററിനു സബ്സിഡിയോടെ ഒരു ലീറ്റർ (പാക്കറ്റ്) 167 രൂപയ്ക്കും ലഭിക്കും. പായ്ക്ക് ചെയ്ത ഉൽപന്നങ്ങൾക്കു പാക്കിങ് ചാർജുണ്ട്.
പൊതുവേ അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയ ഇനങ്ങൾ ആവശ്യത്തിനില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നുണ്ടെങ്കിലും അരി എത്തിയെന്നും മറ്റിനങ്ങൾ സ്റ്റോക്കുണ്ടെന്നും അധികൃതർ പറയുന്നു. സബ്സിഡി ചന്തയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ നിർവഹിച്ചു. കൺസ്യൂമെർഫെഡ് ഡയറക്ടർ എ.അബൂബക്കർ അധ്യക്ഷനായി. റീജനൽ മാനേജർ എ.കൃഷ്ണൻകുട്ടി, ഗോഡൗൺ മാനേജർ ജി.കണ്ണൻ, വാർഡ് കൗൺസിലർ എസ്.ഷൈലജ എന്നിവർ പ്രസംഗിച്ചു.
വിലവിവരം സബ്സിഡി ഉൽപന്നങ്ങൾ
ഇനം, ഒരു കിലോഗ്രാമിന്റെ വില
(ബ്രാക്കറ്റിൽ വിപണിവില)
ജയ അരി 33 (47)
കുറുവ അറി 33 (43)
കുത്തരി 33 (49)
പച്ചരി 29 (40)
പഞ്ചസാര 33 (46)
ചെറുപയർ 90 (127)
കടല 69 (110)
ഉഴുന്ന് 95 (130)
വൻപയർ 79 (118)
തുവരപ്പരിപ്പ് 115 (170)
മുളക് (500 ഗ്രാം) 73 (94)
മല്ലി (500 ഗ്രാം) 39 (55)