എംഎൽഎ ചോദിച്ചു, മന്ത്രി അനുവദിച്ചു; പാലക്കാടിനുള്ള പുതുവത്സര സമ്മാനമായി മെഡിക്കൽ കോളജ് ബസ്
പാലക്കാട് ∙ ഗവ.മെഡിക്കൽ കോളജിലേക്കുള്ള കെഎസ്ആർടിസി ബസ് ഉടൻ പാലക്കാട് സ്റ്റാൻഡിൽ നിന്നു പുറപ്പെടും.ഇന്നലെ മെഡിക്കൽ കോളജ് ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വരവേറ്റത് ഈ വാക്കുകളായിരുന്നു. ഫ്ലാഗ്ഓഫിനു ശേഷം ബസ് സർവീസ് ആരംഭിച്ചു.കൺട്രോളിങ് ഇൻസ്പെക്ടർ പി.എസ്.മഹേഷ് അധ്യക്ഷനായി.

പാലക്കാട് ∙ ഗവ.മെഡിക്കൽ കോളജിലേക്കുള്ള കെഎസ്ആർടിസി ബസ് ഉടൻ പാലക്കാട് സ്റ്റാൻഡിൽ നിന്നു പുറപ്പെടും. ഇന്നലെ മെഡിക്കൽ കോളജ് ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വരവേറ്റത് ഈ വാക്കുകളായിരുന്നു. ഫ്ലാഗ്ഓഫിനു ശേഷം ബസ് സർവീസ് ആരംഭിച്ചു. കൺട്രോളിങ് ഇൻസ്പെക്ടർ പി.എസ്.മഹേഷ് അധ്യക്ഷനായി. എടിഒ ടി.കെ.സന്തോഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സി.എൻ.ജോർജ്, കൺട്രോളിങ് ഇൻസ്പെക്ടർ ബി.സഞ്ജീവ്കുമാർ, എസ്.വിശ്വനാഥൻ, എം.ശിവരാജേഷ് എന്നിവർ പങ്കെടുത്തു.
ബസ് വന്ന വഴി
എംഎൽഎ ചോദിച്ചു. മന്ത്രി അനുവദിച്ചു. തീരുമാനം സൂപ്പർ ഫാസ്റ്റ് വേഗത്തിൽ കെഎസ്ആർടിസി നടപ്പാക്കിയപ്പോൾ പാലക്കാടിനുള്ള ക്രിസ്മസ് – പുതുവത്സര സമ്മാനമായി മെഡിക്കൽ കോളജ് ബസ് ഇന്നലെ സർവീസ് ആരംഭിച്ചു. ഈ മാസം 14നു പാലക്കാട് സ്റ്റാൻഡിൽ ശീതീകരിച്ച ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ബി.ഗണേഷ്കുമാറിനു മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണ് മെഡിക്കൽ കോളജ് ബസ് സർവീസ് ആവശ്യം ഉന്നയിച്ചത്.
അതേ വേദിയിൽ മന്ത്രി ബസ് അനുവദിച്ചു. തീരുമാനം 10 ദിവസത്തിനുള്ളിൽ നടപ്പാക്കി. ഇതും കെഎസ്ആർടിസിയുടെ മാറ്റമാണ്. മെഡിക്കൽ കോളജിലേക്കുള്ള ആദ്യ ബസ് യാത്രയിൽ എംഎൽഎയും യാത്രക്കാരനായി. ബസ് മെഡിക്കൽ കോളജ് പരിസരത്ത് എത്തിയ ഉടൻ എംഎൽഎ വിഡിയോ കോളിൽ മന്ത്രിയെ ബന്ധപ്പെട്ടു. അദ്ദേഹവും സന്തോഷം അറിയിച്ചു.
ബസ് സമയം
∙ പകൽ 2.15ന് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് 2.30ന് മെഡിക്കൽ കോളജിലെത്തും. അവിടെ നിന്ന് ഒറ്റപ്പാലം വഴി 4.25നു ഷൊർണൂരിലെത്തും.
∙ ഷൊർണൂരിൽ നിന്ന് 4.25നു പുറപ്പെട്ട് മങ്കര പൂടൂർ വഴി 6.40നു പാലക്കാട് ഗവ.മെഡിക്കൽ കോളജിലെത്തും ∙ അവിടെ നിന്ന് വൈകിട്ട് 7നു പുറപ്പെട്ട് 7.15ന് പാലക്കാട്, രാത്രി 8ന് ഒലവക്കോട്. 8.15ന് ഒലവക്കോട്ടു നിന്നു പുറപ്പെട്ട് 8.30ന് പാലക്കാട്ടെത്തും.
∙ പാലക്കാട്ടു നിന്ന് 8.20നു പുറപ്പെട്ട് ഒറ്റപ്പാലം വഴി രാത്രി 11നു ഷൊർണൂരിലെത്തും.
∙ ഷൊർണൂരിൽ നിന്നു പുലർച്ചെ 4.30നു പുറപ്പെട്ട് പൂടൂർ വഴി 6.25നു പാലക്കാട് ഗവ.മെഡിക്കൽ കോളജ് ∙ അവിടെ നിന്ന് 6.35നു പുറപ്പെട്ട് 6.50നു പാലക്കാട് ∙ 7നു പാലക്കാട്ടു നിന്ന് ആലത്തൂർ വഴി 8.10നു തോടുകാടെത്തും. 8.30നു തോടുകാടു നിന്ന് ആലത്തൂർ വഴി 9.40നു പാലക്കാട്ടെത്തും. ശേഷം 2.15നു പാലക്കാട്ടു നിന്ന് മെഡിക്കൽ കോളജിലേക്കു സർവീസ് ആരംഭിക്കും.
വരും ബെംഗളൂരു സർവീസും
പാലക്കാട്ടു നിന്ന് ബെംഗളൂരുവിലേക്ക് ആഴ്ചാവസാനുമുള്ള ബസ് സർവീസും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എംഎൽഎയെ അറിയിച്ചു. ഇതിനുള്ള പുതിയ ബസ് ഉടൻ പാലക്കാട്ടെത്തും. താമസിയാതെ ചെന്നൈയിലേക്കുള്ള ബസ് സർവീസും ആരംഭിക്കും. ഇരു സർവീസുകളും പാലക്കാടിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്.