നടക്കാതെ പറ്റില്ല, നടപ്പാത നവീകരണം; പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളും പാർക്കിങ്ങും കാൽനട യാത്രക്കാർക്കു ഭീഷണി
പാലക്കാട് ∙ നഗരത്തിലെങ്ങും നടപ്പാതകളുണ്ട്. എന്നാലും യാത്രക്കാർക്കു നടക്കണമെങ്കിൽ റോഡിലിറങ്ങണം. നടപ്പാതകളിൽ പകുതിയും തകർന്നതാണു കാരണം. തകർന്ന സ്ലാബുകൾക്കു മുകളിലൂടെ ചാടിയും റോഡിൽ ഇറങ്ങിയുമാണു യാത്രക്കാരുടെ നടത്തം. നൂറണി ജിഎൽപി സ്കൂളിനു സമീപം നടപ്പാതയിൽ പകുതിയോളം ഭാഗത്ത് സ്ലാബുകളില്ല. ബിഇഎം സ്കൂളിനു

പാലക്കാട് ∙ നഗരത്തിലെങ്ങും നടപ്പാതകളുണ്ട്. എന്നാലും യാത്രക്കാർക്കു നടക്കണമെങ്കിൽ റോഡിലിറങ്ങണം. നടപ്പാതകളിൽ പകുതിയും തകർന്നതാണു കാരണം. തകർന്ന സ്ലാബുകൾക്കു മുകളിലൂടെ ചാടിയും റോഡിൽ ഇറങ്ങിയുമാണു യാത്രക്കാരുടെ നടത്തം. നൂറണി ജിഎൽപി സ്കൂളിനു സമീപം നടപ്പാതയിൽ പകുതിയോളം ഭാഗത്ത് സ്ലാബുകളില്ല. ബിഇഎം സ്കൂളിനു സമീപത്തെ സ്ലാബുകൾ ശരിയായി സ്ഥാപിക്കാത്തതും ബുദ്ധിമുട്ടാകുന്നുണ്ട്. ഭിന്നശേഷിക്കാരും പ്രായമായവരും ഇതുവഴി നടക്കാൻ ഭയപ്പെടുകയാണ്. നടപ്പാതയിൽ തട്ടിവീഴുമോ എന്നു ഭയന്നു റോഡിലിറങ്ങിയാണു വിദ്യാർഥികളടക്കം നടക്കുന്നത്.
ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെയുള്ള നടത്തം അപകടസാധ്യത വർധിപ്പിക്കുന്നു. നഗരത്തിലെ പല നടപ്പാതകൾക്കും കൈവരികളുമില്ല.ജി.ബി റോഡ് മുതൽ ജില്ലാ ആശുപത്രിവരെയുള്ള നടപ്പാതകളും തകർന്നിട്ടുണ്ട്. ആശുപത്രി, സിനിമ തിയറ്ററുകൾ തുടങ്ങി ഒട്ടേറെ പൊതുഇടങ്ങളിലേക്കു പോകുന്ന വഴിയാണിത്. ഇതുവഴി നടക്കുമ്പോൾ ആളുകൾ തട്ടിവീഴുന്നതു പതിവാണെന്നു സമീപത്തെ കടകളിലെ ജീവനക്കാർ പറയുന്നു.
റോബിൻസൺ റോഡിലെ നടപ്പാതയാണെങ്കിൽ വാഹനങ്ങൾ കയ്യേറിയിരിക്കുകയാണ്. കടകളിലേക്കു വരുന്ന വാഹനങ്ങളടക്കം നടപ്പാതയിൽ നിർത്തിയിടുന്നതു പതിവാണ്. ജില്ലാ ആശുപത്രിയിലേക്കു പോകാനുള്ള പ്രധാന റോഡാണിത്. വാഹനങ്ങൾ വഴിയടച്ചു നിർത്തിയിരിക്കുന്നതിനാൽ നടക്കണമെങ്കിൽ റോഡിലിറങ്ങണം. റോഡ് തകർന്നിരിക്കുന്നതിനാൽ ദിവസവും ഒട്ടേറെ അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. നടപ്പാതകൾ നവീകരിച്ചു യത്രായോഗ്യമാക്കണമെന്നാണ് ആവശ്യം.