ഇരുമ്പുരുക്കു കമ്പനിയിൽ മാലിന്യത്തിനു തീപിടിച്ചു; സമയോചിത ഇടപെടൽ വൻദുരന്തം ഒഴിവാക്കി
പുതുശ്ശേരി ∙ കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഇരുമ്പുരുക്കു കമ്പനിയിൽ പിൻവശത്തു കൂട്ടിയിട്ട മാലിന്യത്തിനു തീപിടിച്ചു. അഗ്നിരക്ഷാസേനയുടെയും കമ്പനി തൊഴിലാളികളുടെയും സമയോചിത ഇടപെടൽ വൻദുരന്തം ഒഴിവാക്കി. ഇരുമ്പുസാമഗ്രികളും പ്ലാസ്റ്റിക് വസ്തുക്കളും ഉൾപ്പെടെ ടൺകണക്കിനു മാലിന്യം കത്തിനശിച്ചു. ആളപായമില്ല.

പുതുശ്ശേരി ∙ കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഇരുമ്പുരുക്കു കമ്പനിയിൽ പിൻവശത്തു കൂട്ടിയിട്ട മാലിന്യത്തിനു തീപിടിച്ചു. അഗ്നിരക്ഷാസേനയുടെയും കമ്പനി തൊഴിലാളികളുടെയും സമയോചിത ഇടപെടൽ വൻദുരന്തം ഒഴിവാക്കി. ഇരുമ്പുസാമഗ്രികളും പ്ലാസ്റ്റിക് വസ്തുക്കളും ഉൾപ്പെടെ ടൺകണക്കിനു മാലിന്യം കത്തിനശിച്ചു. ആളപായമില്ല. മാലിന്യം കത്തി തീയും പുകയും ഉയർന്നതോടെ പ്രദേശമാകെ മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. രക്ഷാപ്രവർത്തനത്തിനെത്തിയവർക്കു കടുത്ത പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായെങ്കിലും ഇതെല്ലാം അതിജീവിച്ചു രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണു തീയണച്ചത്.
കഞ്ചിക്കോട് ന്യൂ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഏരിയയിലെ മൂന്നാം ലൈനിലെ കമ്പനിയിലാണ് ഇന്നലെ രാവിലെ 11നു തീപിടിത്തമുണ്ടായത്. കമ്പനിക്കു പിന്നിലുള്ള പറമ്പിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്, ഇരുമ്പ് അവശിഷ്ടങ്ങളുടെ കൂമ്പാരത്തിലാണു തീപടർന്നത്. ഉടൻ ജീവനക്കാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ മറ്റിടങ്ങളിലേക്കു കൂടി പടർന്നതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. ഈ കമ്പനിയുടെ നിർമാണ യൂണിറ്റിലേക്കും മറ്റു കമ്പനികളിലേക്കും തീപടരാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയെത്തി വേഗത്തിൽ തീയണച്ചു. കഞ്ചിക്കോട് അഗ്നിരക്ഷാസേനയ്ക്കൊപ്പം പാലക്കാട്ടു നിന്നുള്ള ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി.
മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യം അടിത്തട്ടുവരെ എടുത്തുമാറ്റിയാണു തീ നിയന്ത്രണവിധേയമാക്കിയത്. പറമ്പിലെ മാലിന്യം കത്തിച്ചപ്പോൾ തീപടർന്നതാകാമെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്. കഞ്ചിക്കോട് സ്റ്റേഷൻ ഓഫിസർ ടി.ആർ.രാകേഷ്, പാലക്കാട് സ്റ്റേഷൻ ഓഫിസർ ഹിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളായ സുജിത്ത്കുമാറും ആർ.രമേശും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
മാലിന്യവും അസംസ്കൃത വസ്തുക്കളും സൂക്ഷിക്കുന്നതിൽ അപാകത
വ്യവസായമേഖലയിലെ ഇരുമ്പുരുക്കു കമ്പനികൾ മാലിന്യം സൂക്ഷിക്കുന്നതിലും അസംസ്കൃത വസ്തുക്കൾ വേർതിരിച്ചു സൂക്ഷിക്കുന്നതിലും തുടർച്ചയായി വീഴ്ച വരുത്തുന്നുണ്ടെന്നും വിഷയത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും ഇടപെടണമെന്നും തൊഴിലാളി യൂണിയനുകൾ. അഗ്നിരക്ഷാസേനയും ഈ വിഷയത്തിൽ കമ്പനികൾക്കു സുരക്ഷാ മുന്നറിയിപ്പു നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നര വർഷത്തിനിടെ പത്തോളം ഇരുമ്പുരുക്കു കമ്പനികളിലാണ് സമാനരീതിയിൽ അഗ്നിബാധയുണ്ടായിട്ടുള്ളത്. ഇതിൽ തൊഴിലാളികൾക്കു ജീവൻ നഷ്ടപ്പെടുകയും ഒട്ടേറേ പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.