എംടിയുടെ ആദ്യ കഥാസമാഹാരം വിക്ടോറിയ കോളജിൽ പഠിക്കുമ്പോൾ
എംടിയുടെ ആദ്യ കഥാസമാഹാരം പ്രകാശിതമാകുന്നതു പാലക്കാട്ടെ സഹൃദയ സാന്നിധ്യത്തിലാണ്. വിക്ടോറിയ കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണു ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. 6 കഥകളുടെ ഈ സമാഹാരം കലാലയത്തിലെ വായനക്കാരുടെയും കലാകാരന്മാരുടെയും കുട്ടായ്മയായ കലാരാധക സംഘത്തിന്റെ നേതൃത്വത്തിൽ

എംടിയുടെ ആദ്യ കഥാസമാഹാരം പ്രകാശിതമാകുന്നതു പാലക്കാട്ടെ സഹൃദയ സാന്നിധ്യത്തിലാണ്. വിക്ടോറിയ കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണു ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. 6 കഥകളുടെ ഈ സമാഹാരം കലാലയത്തിലെ വായനക്കാരുടെയും കലാകാരന്മാരുടെയും കുട്ടായ്മയായ കലാരാധക സംഘത്തിന്റെ നേതൃത്വത്തിൽ ഉദയ പബ്ലിക്കേഷൻസാണു പുറത്തിറക്കിയത്. പാലക്കാട്ടെ സഹൃദയനും വിക്ടോറിയൻ കായികക്കുതിപ്പിന്റെ അടയാളവുമായിരുന്ന സൃഹൃത്ത് എം.ജെ. ഉണ്ണിയുടെ സഹകരണവും ഉണ്ടായിരുന്നു. 1952 ഒക്ടോബറിലാണു പുസ്തകം പുറത്തുവന്നത്. അന്ന് എംടിയുടെ പ്രായം 19. ബിഎസ്‌സി (ഓർഗാനിക് കെമിസ്ട്രി) രണ്ടാംവർഷ വിദ്യാർഥി.
ആദ്യം വെളിച്ചംകണ്ട, ഈ പുസ്തകത്തിലെ കഥകളിൽ എംടിയുടെ കഥാലോകത്തു പിന്നീടു സ്ഥായീഭാവമായി പരിണമിച്ച വിഷാദാത്മകതയുടെ മിന്നലാട്ടം കാണാം. നഷ്ടദിനങ്ങളുടെ വിങ്ങലുകളും നിറംകെട്ട ബാല്യത്തിന്റെ ദുരിതങ്ങളും കൗമാരത്തിന്റെ അടക്കിപ്പിടിച്ച രോഷവും ദൈന്യതകളും നിഴലിച്ചിരുന്നു. ‘രക്തം പുരണ്ട മൺതരികൾ’ എന്ന കഥാസമാഹരത്തിനു പല എഡിഷനുകൾ ഉണ്ടായെങ്കിലും ആദ്യ എഡിഷനിൽ ഉൾപ്പെടുത്തിയിരുന്ന 6 കഥകളിൽ നിന്ന് ഒന്ന് ഒഴിവാക്കി.
മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺതരികൾ എന്നിവയാണ് ഇപ്പോൾ സമാഹാരത്തിലുള്ളത്. 1954ൽ ലോക മലയാള കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണു ശ്രദ്ധേയനായത്. ‘‘ഒരുപാടു കഥകൾ തല്ലിക്കൂട്ടിയുണ്ടാക്കി പല പല പത്രങ്ങൾക്ക് അയച്ചുകൊടുത്തു. പക്ഷേ, ആരും അതൊന്നും സ്വീകരിച്ചില്ല. അതു കഴിഞ്ഞു ലേഖനം എഴുതാൻ നോക്കി. അതും കുറെയൊക്കെ നടത്തി. പിന്നെ കഥയെഴുതാൻ നോക്കി. അവിടവിടെ, കുറേശ്ശെ കഥകളൊക്കെ അച്ചടിച്ചു വരാൻ തുടങ്ങി’’ (വാക്കുകളുടെ വിസ്മയം- എംടി). പിന്നീട് നോവലിലേക്കു കടന്നതു വഴിത്തിരിവായി.
കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോട്
∙ കാലത്തിലെ സേതു നടന്നുപോയ വരമ്പിലൂടെ നടക്കാൻ വായനക്കാർ കൂടല്ലൂരിൽ എത്താറുണ്ട്. കൂടല്ലൂരിലെ കാറ്റിനുപോലും എംടി കൃതികളുടെ സുഗന്ധമുണ്ട്. തെക്കേപ്പാട്ട് തറവാടും മലമൽക്കാവും കൊടിക്കുന്നത്ത് ദേവീക്ഷേത്രവും മലയാളികൾക്കു സുചരിചിതമാണ്. ‘അറിയാത്ത ആഴങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രങ്ങളേക്കാൾ അറിയുന്ന എന്റെ നിളാനദിയാണ് എനിക്കിഷ്ടം’ എന്ന് എംടി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ നിളയുടെ ഇപ്പോഴത്തെ അവസ്ഥ എംടിയെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നു കുടുംബാംഗങ്ങൾ ഓർക്കുന്നു. കൂടല്ലൂരിൽ എത്തുന്നവരോടു നാട്ടുകാർ എംടി അദ്ദേഹം ഇവിടെ ഇല്ലല്ലോ പിന്നെ എന്തിനാണു നിങ്ങൾ ഇങ്ങോട്ടു വരുന്നതെന്നു ചോദിക്കാറുണ്ട്. എംടി പറഞ്ഞുതന്ന കാറ്റും കണ്ണാന്തളിപ്പൂക്കൾ വളർന്ന കുന്നും എംടി നടന്ന വഴികളും ഇവിടെ ഉണ്ടല്ലോയെന്നുള്ള മറുപടിയാണു പലരും പറയുന്നത്. എംടിയിൽ നിന്നു കൂടല്ലൂരിനെയോ കൂടല്ലൂരിൽ നിന്ന് എംടിയെയോ എടുത്തുമാറ്റാനാവില്ല. ഗ്രാമം അദ്ദേഹത്തിനു കൊടുത്ത കഥകൾക്കു കയ്യും കണക്കുമില്ല.
‘എന്റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനേക്കാളും ഞാൻ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണെന്ന്’ എംടി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, മാറിയ കൂടല്ലൂർ അദ്ദേഹത്തിന് എന്നും വേദനയായിരുന്നെന്നും കൂടല്ലൂരുകാർ ഓർക്കുന്നു. കുന്നുകളൊക്കെ വെട്ടിനിരത്തി മണ്ണും വെട്ടുകല്ലും ഒക്കെ എടുത്തത് അദ്ദേഹം സങ്കടത്തോടെയാണു കണ്ടത്. കൂടല്ലൂരിന്റെ അന്തരീക്ഷവും പ്രകൃതിയും ഒക്കെ മാറിയിരിക്കുന്നു എന്ന് അദ്ദേഹം ഇവിടെ വരുമ്പോഴൊക്കെ പറയുമായിരുന്നു. ‘എന്റെ പുഴ പോയി, വയലുകൾ പോയി’ എന്നൊക്കെ അദ്ദേഹം കൂടല്ലൂരിൽ എത്തുമ്പോൾ കുടുംബാംഗങ്ങളോടു സങ്കടം പങ്കുവച്ചിരുന്നു.