തെങ്കര വലതുകര കനാലിന്റെ ഉപകനാലിലൂടെ നാളെ മുതൽ വെള്ളം തുറന്നുവിടും
കാഞ്ഞിരപ്പുഴ ∙ കർഷകർക്കായി കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നു തെങ്കര വലതുകര കനാലിന്റെ ഉപ കനാലുകളിലൂടെ നാളെ മുതൽ വെള്ളം തുറന്നുവിടും. തെങ്കര, ശിവൻകുന്ന്, മണലടി ഭാഗത്തേക്കു വെള്ളം എത്തുന്ന അരകുറുശ്ശി ഉപ കനാലിലൂടെയാണു നാളെ രാവിലെ എട്ടിനു വെള്ളം തുറന്നു വിടുക. കർഷകരുടെ ആവശ്യ പ്രകാരമാണിത്.ഈമാസം 24നു തെങ്കര

കാഞ്ഞിരപ്പുഴ ∙ കർഷകർക്കായി കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നു തെങ്കര വലതുകര കനാലിന്റെ ഉപ കനാലുകളിലൂടെ നാളെ മുതൽ വെള്ളം തുറന്നുവിടും. തെങ്കര, ശിവൻകുന്ന്, മണലടി ഭാഗത്തേക്കു വെള്ളം എത്തുന്ന അരകുറുശ്ശി ഉപ കനാലിലൂടെയാണു നാളെ രാവിലെ എട്ടിനു വെള്ളം തുറന്നു വിടുക. കർഷകരുടെ ആവശ്യ പ്രകാരമാണിത്. ഈമാസം 24നു തെങ്കര പ്രധാനകനാലിലൂടെ ജലവിതരണം നടത്തുകയും 25നു അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഉപകനാലുകളിലൂടെ വെള്ളം വിതരണം നടത്തിയിരുന്നില്ല.
നെല്ല്, തെങ്ങ്, വാഴ തുടങ്ങിയ വിവിധയിനം കൃഷികൾ ഈ മേഖലയിലുണ്ട്. നൂറുകണക്കിനു കർഷകരാണു കനാൽ വെള്ളത്തെ മാത്രം ആശ്രയിച്ചു പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നത്. പലപ്പോഴും പ്രധാന കനാലിൽ വെള്ളം എത്താറുണ്ടെങ്കിലും ഉപകനാലുകളിലിൽ വെള്ളം ആവശ്യത്തിനു ലഭിക്കാറില്ല. വെള്ളം അത്രയ്ക്കും ആവശ്യമുണ്ടെങ്കിൽ മാത്രമേ കർഷകർ രംഗത്തെത്താറുള്ളൂ. ഇതോടെയാണ് ഉപകനാലിലൂടെയും വെള്ളം തുറന്നു വിടാൻ അധികൃതർ തീരുമാനിച്ചത്. ജലവിതരണം സുഖമമാകുന്നതിനായി പ്രധാന കനാലും ഉപ കനാലുകളിലും അറ്റക്കുറ്റപ്പണി നടത്തി വൃത്തിയാക്കിയിട്ടുണ്ട്.