ഷൊർണൂർ∙ കേരളത്തിലെ പഴക്കമേറിയ റെയിൽ പാതകളിൽ ഒന്നായ നിലമ്പൂർ–ഷൊർണൂർ പാതയിൽ ആദ്യമായി ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ സർവീസ് നടത്തി. ഇന്നലെ രാവിലെ 11.30നു നിലമ്പൂരിലെത്തിയ കോട്ടയം–നിലമ്പൂർ എക്സ്പ്രസ് ട്രെയിനിലാണു ചരിത്രത്തിൽ ഇടംപിടിച്ചത്. പാതയിലെ വൈദ്യുതീകരണം പൂർത്തിയായതിനു പിന്നാലെ 31ന് ഇലക്ട്രിക് എൻജിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ∙ കേരളത്തിലെ പഴക്കമേറിയ റെയിൽ പാതകളിൽ ഒന്നായ നിലമ്പൂർ–ഷൊർണൂർ പാതയിൽ ആദ്യമായി ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ സർവീസ് നടത്തി. ഇന്നലെ രാവിലെ 11.30നു നിലമ്പൂരിലെത്തിയ കോട്ടയം–നിലമ്പൂർ എക്സ്പ്രസ് ട്രെയിനിലാണു ചരിത്രത്തിൽ ഇടംപിടിച്ചത്. പാതയിലെ വൈദ്യുതീകരണം പൂർത്തിയായതിനു പിന്നാലെ 31ന് ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ച ഗുഡ്സ് ട്രെയിൻ അങ്ങാടിപ്പുറം വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇന്നലെ പാസഞ്ചർ ട്രെയിനും ഓടിയതോടെ ജില്ലയിലെ ട്രെയിൻ യാത്രികർക്ക് അതു പുതുവത്സര സമ്മാനമായി. ‘നിലമ്പൂരിനു വേണം റൈറ്റ് ട്രാക്ക്’ എന്ന പേരിൽ മനോരമ പ്രസിദ്ധീകരിച്ച പരമ്പരകളിലും ആശയക്കൂട്ടായ്മയിലും പ്രധാനമായി ഉയർന്ന ആവശ്യമായിരുന്നു പാതയുടെ വൈദ്യുതീകരണം.

പാതയിലെ മറ്റു പാസഞ്ചറുകളും ഡീസൽ എൻജിൻ ഒഴിവാക്കി ഇലക്ട്രിക് ലോക്കോയിലേക്ക് മാറ്റി ഉത്തരവിറങ്ങി. ശതാബ്ദി ആഘോഷത്തിന് ഒരുങ്ങുന്ന പാതയിൽ ട്രെയിനുകൾ ആദ്യം കൽക്കരി, പിന്നീട് ഡീസൽ എൻജിനുകൾ ഉപയോഗിച്ചാണ് സർവീസ് നടത്തിയിരുന്നത്. ഇലക്ട്രിക് എൻജിനിലേക്കുള്ള മാറ്റത്തോടെ പാതയിൽ കൂടുതൽ വികസനത്തിനു വഴി തെളിഞ്ഞു. ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുന്ന എറണാകുളം - ഷൊർണൂർ മെമു, കോവൈ - ഷൊർണൂർ മെമു എന്നിവ നിലമ്പൂരിലേക്കു നീട്ടാൻ പാലക്കാട് ഡിവിഷനും ദക്ഷിണ റെയിൽവേയും പച്ചക്കൊടി കാണിച്ചിട്ടുണ്ട്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാൽ വൈകാതെ സർവീസ് ആരംഭിക്കും. പി.വി.അബ്ദുൽ വഹാബ് എംപിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനൊടുവിലാണു പുതിയ സർവീസിനു കളമൊരുങ്ങുന്നത്.

ADVERTISEMENT

മനോരമ  ക്യാംപെയ്നിലെ പ്രധാന ആവശ്യമാണ് നടപ്പായത്

English Summary:

Electric trains are now running on the Nilambur-Shornur line in Kerala. This marks the completion of a long-awaited electrification project that will significantly improve railway services in the region.