പാലക്കാട് ജില്ലയിൽ ഇന്ന് (02-01-2025); അറിയാൻ, ഓർക്കാൻ
തൊഴിൽമേള നാലിന് പാലക്കാട് ∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ടീം ലീഡർ , കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് , ഡിജിറ്റൽ മാർക്കറ്റിങ്, സ്റ്റോർ മാനേജർ, ഓഫിസ് ഓപ്പറേഷൻസ്, ഷിപ്പിങ് ഡിപ്പാർട്‌മെന്റ്, ഓഫിസ് അസിസ്റ്റന്റ്, ഏജൻസി

തൊഴിൽമേള നാലിന്
പാലക്കാട് ∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ടീം ലീഡർ , കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് , ഡിജിറ്റൽ മാർക്കറ്റിങ്, സ്റ്റോർ മാനേജർ, ഓഫിസ് ഓപ്പറേഷൻസ്, ഷിപ്പിങ് ഡിപ്പാർട്‌മെന്റ്, ഓഫിസ് അസിസ്റ്റന്റ്, ഏജൻസി റിക്രൂട്ട്മെന്റ് മാനേജർ, ചാനൽ ഡവലപ്‌മെന്റ് അസോസിയറ്റ്, ഫിനാൻഷ്യൽ അഡ്വൈസർ എന്നീ ഒഴിവുകൾക്ക് നാലിന് 10 ന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അഭിമുഖം സംഘടിപ്പിക്കും. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് മാത്രമാണ് മേളയിൽ പ്രവേശനം. താൽപര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റത്തവണ റജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. മുമ്പ് റജിസ്റ്റർ ചെയ്തവർ രസീതും ബയോഡേറ്റ കോപ്പിയും ഹാജരാക്കിയാൽ മതി. ഫോൺ: 0491 2505435, 8289847817.
വൈദ്യുതി മുടങ്ങും
പാലക്കാട്∙ മലമ്പുഴ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഏഴിനു 10.30 മുതൽ 1.30 വരെ കല്ലടിക്കോട്, മണ്ണാർക്കാട്, അഗളി, അലനല്ലൂർ എന്നീ സബ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ പൂർണമായും മലമ്പുഴ, കൽപാത്തി എന്നീ സബ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കൂടിക്കാഴ്ച നാളെ
പൊറ്റശ്ശേരി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് വിഭാഗം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 10.30നു സ്കൂൾ ഓഫിസിൽ. ഫോൺ: 9495913675.
ഗെസ്റ്റ് ഇൻസ്ട്രക്ടർ കൂടിക്കാഴ്ച 4ന്
കുഴൽമന്ദം∙ ഗവ ഐടിഐയിൽ എംഎംവി ട്രേഡിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച നാലിനു രാവിലെ 11നു നടക്കും. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം. 04922295888. യോഗ്യത: ഒരു വർഷം പ്രവൃത്തി പരിചയത്തോടെ മെക്കാനിക്കൽ /ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ രണ്ടുവർഷം പ്രവൃത്തി പരിചയത്തോടെ മെക്കാനിക്കൽ, ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ മൂന്നു വർഷം പ്രവൃത്തിപരിചയത്തോടെ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി എൻഎസി. ഡ്രൈവിങ് ലൈസൻസ് (എൽഎംവി) നിർബന്ധം