നഞ്ചിയമ്മയ്ക്കും അജിത്ത് ഷോളയൂരിനും മല്ലീശ്വര പുരസ്കാരം

അഗളി ∙ അട്ടപ്പാടി മല്ലീശ്വരൻ ക്ഷേത്രം ഭരണസമിതി ഏർപ്പെടുത്തിയ മല്ലീശ്വര പുരസ്കാരം ദേശീയ അവാർഡ് ജേതാവ് ഗായിക നഞ്ചിയമ്മയ്ക്കും മല്ലീശ്വര മാധ്യമ പുരസ്കാരം അജിത്ത് ഷോളയൂരിനും സമ്മാനിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. കല, സാമൂഹിക സേവനം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ

അഗളി ∙ അട്ടപ്പാടി മല്ലീശ്വരൻ ക്ഷേത്രം ഭരണസമിതി ഏർപ്പെടുത്തിയ മല്ലീശ്വര പുരസ്കാരം ദേശീയ അവാർഡ് ജേതാവ് ഗായിക നഞ്ചിയമ്മയ്ക്കും മല്ലീശ്വര മാധ്യമ പുരസ്കാരം അജിത്ത് ഷോളയൂരിനും സമ്മാനിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. കല, സാമൂഹിക സേവനം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോത്ര വിഭാഗത്തിൽ നിന്നുള്ള വ്യക്തിക്കാണ് മല്ലീശ്വര പുരസ്കാരം നൽകുക. ഗോത്രവിഭാഗത്തിനു വേണ്ടിയും ഗോത്രമേഖലയിലും മാധ്യമ രംഗത്തു നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് മല്ലീശ്വര മാധ്യമ പുരസ്കാരം.
ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ അനുഗ്രഹീത കലാകാരിയാണു നഞ്ചിയമ്മ. കാൽ നൂറ്റാണ്ടായി അട്ടപ്പാടിയിലെ മാധ്യമരംഗത്തു സജീവ സാന്നിധ്യവും ഗോത്രവിഭാഗങ്ങൾ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾ പുറംലോകത്തെത്തിക്കുകയും ചെയ്ത പത്രപ്രവർത്തകനായ അജിത്ത് ഷോളയൂർ മലയാള മനോരമ അഗളി വാർത്താ പ്രതിനിധിയാണ്.
27നു രാവിലെ 10നു മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ ചെയർമാൻ ദണ്ഡപാണിയുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.