തൃത്താല ∙ പ്രകൃതി ചൂഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് തുടർച്ചയായി പരാതികൾ ലഭിച്ചുകൊണ്ടിരിക്കെ നടപടി ശക്തമാക്കി റവന്യു വകുപ്പ്. തൃത്താല മേഖലയിലെ അനധികൃത കുന്നിടിക്കലും പ്രകൃതി ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മനോരമ വാർത്ത നൽകിയിരുന്നു. പ്രകൃതി ചൂഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃത്താല ∙ പ്രകൃതി ചൂഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് തുടർച്ചയായി പരാതികൾ ലഭിച്ചുകൊണ്ടിരിക്കെ നടപടി ശക്തമാക്കി റവന്യു വകുപ്പ്. തൃത്താല മേഖലയിലെ അനധികൃത കുന്നിടിക്കലും പ്രകൃതി ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മനോരമ വാർത്ത നൽകിയിരുന്നു. പ്രകൃതി ചൂഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് റവന്യു ഉദ്യോഗസ്ഥരെ വിളിച്ചുപറയുന്നതിനായി ഫോൺ നമ്പറും നൽകിയിരുന്നു. തുടർന്നാണ് നാട്ടുകാരിൽ നിന്നു ഫോൺവിളികൾ അടക്കമുളള പരാതികൾ എത്തിത്തുടങ്ങിയത്. 

അനധികൃതമായി മണ്ണിടിച്ചു കടത്തുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന മൂന്ന് മണ്ണുമാന്തിയും ആറ് ടിപ്പർ ലോറികളുമാണ് പട്ടിത്തറ, തൃത്താല, പട്ടാമ്പി എന്നീ വില്ലേജുകളിൽ നിന്നായി ഒരാഴ്ചയ്ക്കുള്ളിൽ പിടിച്ചെടുത്തത്. ഇതിനുപുറമെ പുഴമണൽ കടത്തുന്ന ഒരു ടിപ്പർ ലോറി തിരുമിറ്റക്കോട്  വില്ലേജിൽ നിന്നു പിടിച്ചെടുത്തു. ഇതോടെ ഈ ആഴ്ചയിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 10 ആയി. ശക്തമായ നടപടിയിലൂടെ കഴിഞ്ഞയാഴ്ചയും ഏഴ് വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ചയ്ക്കിടെ പിടിയിലായ വാഹനങ്ങളുടെ എണ്ണം ഇതോടെ 17ആയി. കൂടാതെ തൃത്താല കുലുക്കല്ലൂർ എന്നീ വില്ലേജുകളിൽ അനുമതിയില്ലാതെ പാടത്ത് കരിങ്കല്ല് ഉപയോഗിച്ച് മതിൽ കെട്ടുന്ന പ്രവൃത്തി നിർത്തിവയ്പിക്കുകയും അത് പൂർവസ്ഥിതിയിൽ ആക്കാൻ നിർദേശം നൽകുകയും ചെയ്തു. 

ADVERTISEMENT

സ്വന്തമായി കരഭൂമി ഇല്ലാത്തവർക്ക് നെൽക്കൃഷി സ്ഥലം 10 സെന്റ് വരെ നികത്തി വീട് വയ്ക്കാം എന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിൽ ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവായ സ്ഥലങ്ങൾക്ക് മാത്രമാണ് അനുമതിക്ക് അർഹത ഉള്ളതെന്ന് പട്ടാമ്പി  തഹസിൽദാർ ടി.പി കിഷോർ അറിയിച്ചു .താലൂക്കിലെ വിവിധ ഭാഗങ്ങളിലായി അനധികൃതമായി നെൽവയൽ നികത്തലുകൾ ഉൾപ്പെടെയുള്ള പ്രകൃതി ചൂഷണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു.

English Summary:

Illegal quarrying and environmental exploitation in Thrithala are being aggressively tackled. The Revenue Department seized seventeen vehicles and stopped illegal construction following public complaints and media reports.

Show comments