പാലക്കാട് ജില്ലയിൽ ഇന്ന് (21-03-2025); അറിയാൻ, ഓർക്കാൻ

ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന് കുമ്പിടി ∙ ഉമ്മത്തൂർ പൂഴിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന് ആഘോഷിക്കും. വിശേഷാൽ പൂജകൾ വിവിധ ആഘോ ഷ വരവുകൾ രാത്രി കലാപരിപാടികൾ എന്നിവയും ഉണ്ടാകും. തൊഴിൽമേള നാളെ ഒറ്റപ്പാലം ∙ കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് അസാപ് സ്കിൽ പാർക്കിൽ
ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന് കുമ്പിടി ∙ ഉമ്മത്തൂർ പൂഴിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന് ആഘോഷിക്കും. വിശേഷാൽ പൂജകൾ വിവിധ ആഘോ ഷ വരവുകൾ രാത്രി കലാപരിപാടികൾ എന്നിവയും ഉണ്ടാകും. തൊഴിൽമേള നാളെ ഒറ്റപ്പാലം ∙ കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് അസാപ് സ്കിൽ പാർക്കിൽ
ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന് കുമ്പിടി ∙ ഉമ്മത്തൂർ പൂഴിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന് ആഘോഷിക്കും. വിശേഷാൽ പൂജകൾ വിവിധ ആഘോ ഷ വരവുകൾ രാത്രി കലാപരിപാടികൾ എന്നിവയും ഉണ്ടാകും. തൊഴിൽമേള നാളെ ഒറ്റപ്പാലം ∙ കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് അസാപ് സ്കിൽ പാർക്കിൽ
ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന്
കുമ്പിടി ∙ ഉമ്മത്തൂർ പൂഴിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ ദേശ ഗുരുതിയും താലപ്പൊലിയും ഇന്ന് ആഘോഷിക്കും. വിശേഷാൽ പൂജകൾ വിവിധ ആഘോ ഷ വരവുകൾ രാത്രി കലാപരിപാടികൾ എന്നിവയും ഉണ്ടാകും.
തൊഴിൽമേള നാളെ
ഒറ്റപ്പാലം ∙ കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് അസാപ് സ്കിൽ പാർക്കിൽ നാളെ രാവിലെ 9.30നു തൊഴിൽമേള നടത്തും. 9495999667.
കോട്ടയിൽ ക്ഷേത്രത്തിൽ പൊങ്കാല ഇന്ന്
കോങ്ങാട് ∙ ചാത്തംകുളം പന്നിക്കോട് ദേവസ്വം പളള്യാൽ കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവവും പൊങ്കാലയും ഇന്ന് . രാവിലെ 8ന് പൊങ്കാല, 10 ന് നാരായണീയ പാരായണം, 11.30 മുതൽ പ്രസാദ ഊട്ട്, രാത്രി 7 മുതൽ ദേശവേലകളുടെ എഴുന്നള്ളിപ്പ് എന്നിവ നടക്കും
മദ്യനിരോധനം ഏര്‍പ്പെടുത്തി
മുണ്ടൂർ ∙ പാലക്കീഴ് ഭഗവതി ക്ഷേത്രം കുമ്മാട്ടി ഉത്സവത്തോടനുബന്ധിച്ച് ഏപ്രിൽ മൂന്നിന് മുണ്ടൂർ പഞ്ചായത്തിലും കോങ്ങാട് പഞ്ചായത്തിലെ 10,11 വാർഡുകളിലും മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു. അന്നേ ദിവസം രാവിലെ 6 മുതൽ രാത്രി 10 വരെ ഈ പ്രദേശങ്ങളിലെ മദ്യവിൽപന ശാലകൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
നെല്ലിക്കുറുശ്ശി വാഴാലിക്കാവ് താലപ്പൊലി ഇന്ന്
ലക്കിടി ∙ നെല്ലിക്കുറുശ്ശി ശ്രീ വാഴാലിക്കാവിലെ താലപ്പൊലി ആഘോഷം ഇന്ന് നടക്കും. വിശേഷാല്‍ പൂജ, 9ന് ഗജവീരന്റെയും താളവാദ്യത്തിന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ഉച്ചകഴിഞ്ഞ് 1ന് തായമ്പക, 3.30ന് കേളി, മദ്ദളപ്പറ്റ്, പാനപ്പിടുത്തം, കോമരങ്ങളുടെ നൃത്തം, 4ന് പഞ്ചവാദ്യം, 6ന് മേളം, 7.30ന് കോമരങ്ങളുടെ നൃത്തം, 10ന് തായമ്പക, പുലര്‍ച്ചെ 3ന് മദ്ദളപ്പറ്റ്, താലം കൊളുത്തല്‍, മേളം നടക്കും.
അവധിക്കാല നൃത്തപരിശീലനം
ആലത്തൂർ∙ ബാങ്ക് റോഡിലെ ഭാവന കലാസമിതിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലായി സൗജന്യമായി അവധിക്കാല നൃത്തപരിശീലനം നടത്തും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കേരളനടനം, നാടോടി നൃത്തം എന്നിവയാണു പരിശീലിപ്പിക്കുന്നത്. ഫോൺ: 9846724659.
അഗ്‌നിവീർ:അപേക്ഷിക്കാം
പാലക്കാട് ∙ ഇന്ത്യൻ കരസേനയിൽ 2025-26 വർഷത്തെ അഗ്‌നിവീർ നിയമന റിക്രൂട്മെന്റ് റാലിക്കായുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു. പാലക്കാട്, കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഏപ്രിൽ 10 വരെ അപേക്ഷിക്കാം. രണ്ട് തസ്തികകളിലേക്ക് യോഗ്യത അനുസരിച്ച് അപേക്ഷിക്കാനാകും. ഓൺലൈൻ പരീക്ഷ ജൂൺ മാസത്തിൽ നടക്കും. വിവരങ്ങൾക്ക് www.joinindianarmy.nic.in, 0495-2383953.
ബധിര വിദ്യാലയം പ്രവേശനം
പാലക്കാട് ∙ ഒറ്റപ്പാലം സർക്കാർ ബധിര വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ പത്തുവരെ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. താമസം, ഭക്ഷണം, പുസ്തകം, യൂണിഫോം എന്നിവ സൗജന്യമാണ്. 9605671173.
കുക്ക് നിയമനം:കൂടിക്കാഴ്ച 28ന്
പാലക്കാട് ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള കുക്ക് (ഗ്രേഡ് രണ്ട്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്കു നിയമനം നടത്തുന്നു. 28ന് രാവിലെ 10.30ന് ജില്ലാ ആയുർവേദ ആശുപത്രിയിലാണു കൂടിക്കാഴ്ച. ഏഴാംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം വിവരങ്ങൾക്ക്: 0491-2546260
കൂടിക്കാഴ്ച നാളെ
പാലക്കാട് ∙ പിരായിരി പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജിഎൻഎം യോഗ്യതയുള്ള നഴ്സുമാരെ നിയമിക്കുന്നു. നാളെ രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ 50 വയസ്സ് വരെ ഉള്ളവരെയും പരിഗണിക്കും. വിവരങ്ങൾക്ക്:9447845230, 9495729997.