പാലക്കാട് ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ

പരിശീലനം ഇന്ന് പാലക്കാട്∙ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരള ക്യാംപെയ്നുമായി ബന്ധപ്പെട്ട് അജൈവ മാലിന്യങ്ങളിൽ നിന്ന് അലങ്കാര വസ്തുക്കൾ നിർമിക്കുന്നതിനുള്ള മെഗാ പരിശീലന പരിപാടി ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ കോട്ടമൈതാനത്ത് നടക്കും. ജില്ലയിലെ 97 സിഡിഎസ്സുകളിൽ നിന്നുള്ള 333

പരിശീലനം ഇന്ന്;പാലക്കാട്∙ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരള ക്യാംപെയ്നുമായി ബന്ധപ്പെട്ട് അജൈവ മാലിന്യങ്ങളിൽ നിന്ന് അലങ്കാര വസ്തുക്കൾ നിർമിക്കുന്നതിനുള്ള മെഗാ പരിശീലന പരിപാടി ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ കോട്ടമൈതാനത്ത് നടക്കും. ജില്ലയിലെ 97 സിഡിഎസ്സുകളിൽ നിന്നുള്ള 333 വനിതകൾക്ക് വിവിധതരം പരിശീലനം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം നിർവഹിക്കുമെന്നു കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.കെ.ചന്ദ്രദാസ് അറിയിച്ചു.
കുടിശിക തീർപ്പാക്കാൻ 31 വരെ അവസരം
പാലക്കാട് ∙ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ നിന്നു സിബിസി, പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശിക തീർപ്പാക്കാനുള്ള അവസരം 31 വരെ നീട്ടി. വിവരങ്ങൾക്ക് ഫോൺ: 0491 2534392. ഇ–മെയിൽ: popkd@kkvib.org.
റാങ്ക് പട്ടിക റദ്ദായി
പാലക്കാട് ∙ ജില്ലയിൽ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 529/2019) തസ്തികയിലെ നിയമനത്തിനായി 2021 ഡിസംബർ 8ന് നിലവിൽ വന്ന 452/2021/എസ്എസ്‌വി നമ്പർ റാങ്ക് പട്ടികയുടെ കാലാവധി 2024 ഡിസംബർ ഏഴിന് പൂർത്തിയായതോടെ പട്ടിക 2024 ഡിസംബർ എട്ടിന് റദ്ദായി.