പാലക്കാട് ജില്ലയിൽ ഇന്ന് (28-03-2025); അറിയാൻ, ഓർക്കാൻ

റെയിൽവേ ഗേറ്റ് അടച്ചിടും പാലക്കാട് ∙ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലക്കാട് ജംക്‌ഷൻ - ടൗൺ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഒലവക്കോട് – ചുണ്ണാമ്പുതറ റോഡിലുള്ള പഴയ ഓട്ടുകമ്പനി റെയിൽവേ ഗേറ്റ് ഇന്നു വൈകിട്ട് 4 മുതൽ 31 രാവിലെ ആറു വരെ അടച്ചിടും. വാഹനങ്ങൾ വിക്ടോറിയ കോളജ് റോഡ് വഴിയോ കൽപാത്തി

റെയിൽവേ ഗേറ്റ് അടച്ചിടും
പാലക്കാട് ∙ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലക്കാട് ജംക്‌ഷൻ - ടൗൺ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഒലവക്കോട് – ചുണ്ണാമ്പുതറ റോഡിലുള്ള പഴയ ഓട്ടുകമ്പനി റെയിൽവേ ഗേറ്റ് ഇന്നു വൈകിട്ട് 4 മുതൽ 31 രാവിലെ ആറു വരെ അടച്ചിടും. വാഹനങ്ങൾ വിക്ടോറിയ കോളജ് റോഡ് വഴിയോ കൽപാത്തി വടക്കന്തറ റോഡ് വഴിയോ പോകണം.
പൂജാ ഉത്സവം ഇന്ന്
കൊട്ടേക്കാട് ∙ പുളിക്കൽ ഉച്ചിമാകാളിയമ്മൻ ക്ഷേത്രത്തിലെ പൂജാ ഉത്സവം ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്നു രാവിലെ 8.30നു കുംഭം എടുപ്പ്, 2ന് ഉടുക്കുപാട്ട്, 3നു തായമ്പക എന്നിവയ്ക്കു ശേഷം 5.30ന് ആന,വാദ്യ സഹിതം വേല എഴുന്നള്ളിപ്പു നടക്കും. നാളെ രാവിലെ 9നു പൊങ്കൽ, 12നു കറുപ്പസ്വാമിക്കു പൂജ ചടങ്ങുകളും ഉണ്ടായിരിക്കും.
യോഗ ക്ലാസ്
പാലക്കാട് ∙ ആർട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഏപ്രിൽ 3 മുതൽ 6 വരെ യാക്കര റെയിൽവേ ഗേറ്റിനു സമീപത്തെ ആർട് ഓഫ് ലിവിങ് ജ്ഞാന ക്ഷേത്രത്തിൽ യോഗ ക്ലാസ് നൽകുന്നു. 8 മുതൽ 13 വരെ പ്രായമുള്ളവർക്കു പങ്കെടുക്കാം.
അവധിക്കാല കായിക പരിശീലനം
മുണ്ടൂർ ∙ മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലനം 31നു രാവിലെ 7ന് ആരംഭിക്കും. അത്‌ലറ്റിക്സ്, സോഫ്റ്റ് ബോൾ, ബേസ്ബോൾ എന്നീ ഇനങ്ങളിലാണു പരിശീലനം. പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ സ്പോർട്സ് സർട്ടിഫിക്കറ്റുകളും ജനന സർട്ടിഫിക്കറ്റും കൊണ്ടുവരണം. അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള കുട്ടികൾക്കാണു പരിശീലനം. ഫോൺ: 9447879975, 9562829632.
കോഷൻ ഡിപ്പോസിറ്റ്
ഒറ്റപ്പാലം∙ എൻഎസ്എസ് ട്രെയ്നിങ് കോളജിൽ നിന്ന് 2023 - 2024 അധ്യയനവർഷം വരെ പഠനം പൂർത്തിയാക്കി കോഷൻ ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാത്ത വിദ്യാർഥികൾ ഏപ്രിൽ 15നു മുൻപു കൈപ്പറ്റണം. ഈ സമയപരിധി പിന്നിട്ടാൽ തുക തിരികെ ലഭിക്കില്ലെന്നു പ്രിൻസിപ്പൽ അറിയിച്ചു.