കഞ്ചാവു പിടിച്ച കേസ്: പ്രതിക്ക് ഒരുവർഷം കഠിനതടവും പിഴയും
പാലക്കാട് ∙വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 2 കിലോഗ്രാം കഞ്ചാവു പിടിച്ച കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം പള്ളുരുത്തി സ്വദേശി റൗഫലിനെയാണ് (31) അഡീഷനൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി ഡി.സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 6 മാസം അധികതടവ് അനുഭവിക്കണം.2018

പാലക്കാട് ∙ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 2 കിലോഗ്രാം കഞ്ചാവു പിടിച്ച കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം പള്ളുരുത്തി സ്വദേശി റൗഫലിനെയാണ് (31) അഡീഷനൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി ഡി.സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 6 മാസം അധികതടവ് അനുഭവിക്കണം.
2018 ഏപ്രിൽ 22ന് പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനു സമീപം എക്‌സൈസ് ഇൻസ്‌പെക്ടർ എം.റിയാസും സംഘവും നടത്തിയ പരിശോധനയ്ക്കിടെ ബാഗിൽ ഒളിപ്പിച്ച കഞ്ചാവു കണ്ടെത്തുകയായിരുന്നു. എക്‌സൈസ് റേഞ്ച് ഓഫിസ് ഇൻസ്പെക്ടർ എം.സജീവ് കുമാറാണു കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി എൻഡിപിഎസ് സ്പെഷൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.